വണ്ണപ്പുറം: ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കികൊണ്ട് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വരിക്കമുത്തൻ – പട്ടയക്കുടി മീനുളിയാൻപാറ – കോളനിപ്പടി റോഡിന്റെ ഉദ്ഘടനം ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് നിർവഹിച്ചു.


പി.ജെ ജോസഫ് എം.എൽ.എ യോഗത്തിന് അധ്യക്ഷത വഹിച്ചു കർഷകർക്കും കാർഷിക മേഖലക്കും ഏറെ ഗുണകരമായ പദ്ധതി ആണെന്നും റോഡ് യാഥാർഥ്യമാക്കിയ എംപി യെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി മുഖ്യ പ്രഭാഷണം നടത്തി. അസി. എഞ്ചിനിയർ സുധിന കെ.എം റിപ്പോർട്ട് അവതരിപ്പിച്ചു. യു.ഡി.എഫ് കൺവീനർ ബേബി വട്ടകുന്നേൽ, മെമ്പർ ജിജോ ജോസഫ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കളപ്പുരക്കൽ, ബിജെപി മുള്ളിരിങ്ങാട് ഏരിയ പ്രസിഡന്റ് ഷൈൻ മോൻ, ബ്ലെസ്സി ഉറുപ്പാട്ട്, ഷാജി കണ്ണാടിശേരി, എകെ ജോയ് ആറക്കാട്ട്, ജിനു എം ജി, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ, ഗുണഭോക്താക്കൾ, പൊതു ജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






