Timely news thodupuzha

logo

ധർമേന്ദ്രയുടെ മരണ വാർത്ത വ്യാജമെന്ന് മകൾ

മുംബൈ: ധർമേന്ദ്രയുടെ മരണ വാർത്ത തള്ളി മകളായ ഇഷ ഡിയോൾ. മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. പിതാവിൻറെ ആരോഗ്യനില മെച്ചപെട്ടു വരുകയാണെന്നും അവർ അറിയിച്ചു. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സണ്ണി ഡിയോളും ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ മേൽനോട്ടത്തിലാണെന്നും ഉടൻ സുഖം പ്രാപിക്കുമെന്നും സണ്ണി ഡിയോൾ പറഞ്ഞു. ഇഷയുടെ പോസ്റ്റോടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അനുശോചനം ട്വീറ്റ് പിൻവലിച്ചു. ധർമേന്ദ്ര മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *