Timely news thodupuzha

logo

മണ്ഡലവൃതം ആരംഭിക്കാൻ 4 ദിവസം മാത്രം ശേഷിക്കെ സംസ്ഥാന അതിർത്തി പട്ടണമായ കമ്പംമെട്ട് വഴിയുള്ള അയ്യപ്പ ഭക്തരുടെ തീർത്ഥാടനം ഇക്കുറിയും ദുരിത കയത്തിൽ

നെടുങ്കണ്ടം: മണ്ഡലവൃതം ആരംഭിക്കാൻ 4 ദിവസം മാത്രം ശേഷിക്കെ സംസ്ഥാന അതിർത്തി പട്ടണമായ കമ്പംമെട്ട് വഴിയുള്ള അയ്യപ്പ ഭക്തരുടെ തീർത്ഥാടനം ഇക്കുറിയും ദുരിത കയത്തിൽ തന്നെ. ശബരിമലതീർത്ഥാടകർക്ക് ഇടത്താവളമൊരുക്കാൻ സംസ്ഥാന ബജറ്റിൽ 4 കോടി രൂപ അനുവദിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഇടത്താവളം യാഥാർഥ്യമായിട്ടില്ല.

ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്ന അയ്യപ്പഭക്തരൂടെ പ്രധാന ഇടത്താവളമാണ കമ്പംമെട്ട്. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ അയ്യപ്പഭക്തർ വിശ്രമിക്കുന്നത് കമ്പംമെട്ടിലാണ്. എന്നാൽ ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തരെ എതിരേൽക്കുന്നത് ്അസൗകര്യങ്ങൾ മാത്രമാണ്. ഇവിടെ എത്തുന്ന അയ്യപ്പഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് പോലും വേണ്ടത്ര സൗകര്യങ്ങൾ ഇല്ല. പാർക്കിംങ് സൗകര്യം,വിശ്രമ കേന്ദ്രം,വഴിവിളക്കുകൾ,ശുചിമുറികൾ, തുടങ്ങിയവക്കായി എല്ലാ വർഷവും മുറവിളി ഉയരും. ഭക്തർ നേരിടുന്നഏറ്റവും വലിയ പ്രശ്നം മലമൂത്ര വിസർജനമാണ്.

ശുചിമുറികൾ സ്ഥാപിക്കാൻ എല്ലാ വർഷവും തീരുമാനമെടുക്കാറുണ്ടെങ്കിലും നടപ്പാക്കാറില്ല. സ്ഥലം ഏറ്റെടുക്കാൻ കരുണാപുരം പഞ്ചായത്തിന് ആദ്യ ഗഡുവായി ലഭിച്ച തുക ഉപയോഗിച്ച് കമ്പംമെട്ട് കമ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തി 20 സെന്റ് സൗജന്യമായി നൽകിയതടക്കം 65 സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകമാത്രമാണ് ചെയ്തത്. തുടർനടപടി ആയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *