Timely news thodupuzha

logo

ബാലാവകാശ വാരാചരണത്തിന് തുടക്കമായി

തൊടുപുഴ: ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ വനിതാ ശിശു വികസന സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണം 2025ന് തുടക്കമായി. നവംബർ 14 മുതൽ 20 വരെയാണ് വാരാചരണം . വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ മേഖലകളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, കട്ടികളുടെ അവകാശ സംരക്ഷണം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ, കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാനായി ചൈൽഡ് ഹെൽപ്പ് ലൈൻ പ്രചരണം, വിവിധ തലങ്ങളിലുള്ള കർത്തവ്യ വാഹകർക്ക് ബോധവൽക്കരണ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാലാവകാശ വാരാചരണത്തിൻ്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനവും ശിശുദിനാഘോഷവും വെങ്ങല്ലൂർ റ്റി.എം.യു.പി സ്‌കൂളിൽ നടന്നു. വാരാഘോഷത്തിൻ്റെ ഉദ്ഘാടനം രാവിലെ 10.00 മണിക്ക് ഇടുക്കി അഡീഷണൽ ജില്ലാ ജഡ്‌ജി ആഷ് കെ ബാൽ നിർവഹിച്ചു.

ഇടുക്കി ജില്ലാ ശിശു സംരക്ഷണ ഓഫീസർ വി.ഐ നിഷ അധ്യക്ഷത വഹിച്ചു. ഇടുക്കി ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് പി.എസ്. സുമി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം സുലൈമാൻകുട്ടി കെ.എ ശിശുദിന സന്ദേശം നൽകി.

ഇടുക്കി ജുവനൈൽ ജസ്റ്റിസ്സ് ബോർഡ് അംഗങ്ങളായ അഡ്വ. അനിൽ ജെ, അഡ്വ. രഹന പി.എ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജ്, റ്റി.എം.യു.പി.എസ് ഹെഡ്മിസ്ട്രസ്സ് സ്വ‌പ്ന എം.ആർ, എം.പി.ടി.എ പ്രസിഡൻ്റ് സൂര്യ സുരേഷ്, എസ്.എം.സി ചെയർമാൻ ഷമീർ കുഞ്ചാവീടൻ എന്നിവർ പ്രസംഗിച്ചു.

കുട്ടികൾക്കായുള്ള നിയമ സംവിധാനങ്ങളെ പറ്റിയുള്ള ബോധവൽക്കരണ പരിപാടി നൈസി ജോസഫ് നയിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ നടന്നു. പരിപാടികൾക്ക് ഇടുക്കി ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥരായ അമലു മാത്യു. ജാക്വലിൻ തങ്കച്ചൻ, ജോസ്ന ജോർജ്, ശ്രീരേഖ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *