ഇടുക്കി: ജില്ലാ ശിശുക്ഷേമ സമതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും ശിശുദിന റാലിയും സംഘടിപ്പിച്ചു. ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് മൈതാനിയിൽ ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവത്ത് പതാക ഉയർത്തി ശിശുദിന സന്ദേശം നൽകി.
തുടർന്നു നടന്നറാലി എ.ഡി.എം ഷൈജു പി ജേക്കബ്ബ് ഫ്ലാഗ് ഓഫ് ചെയ്തു. റാലി ടൗൺ ചുറ്റി ജില്ലാ വ്യാപാര ഭവനിൽ സാമാപിച്ചു. അതിന് ശേഷം കുട്ടികളുടെപൊതുസമ്മേളനത്തിൽ കുട്ടികളുടെ സ്പീക്കർ ട്രീസ മനോജ് അധ്യക്ഷത വഹിച്ച യോഗം കുട്ടികളുടെ പ്രധാനമന്ത്രി ഇസബെൽ അന്നാ ടോമി ഉദ്ഘാടനം ചെയ്തു.

എ.ഡി.എം ഷൈജു പി. ജേക്കബ്ബ്, മുഖ്യപ്രഭാഷണവും ശിശുദിന സ്റ്റാമ്പ് പ്രകാശനവും നടത്തി. ആശംസ അറിയിച്ച് ഹന്നാ തോമസ്, ദയ മോനിഷ്, കെ.ആർ. ജനാർദ്ദനൻ ,ഡോ: പി.സി.രവിന്ദ്രനാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.





