Timely news thodupuzha

logo

വയോധിക കരുണാപുരം പഞ്ചായത്ത് ഓഫീസ് വരാന്തയിൽ പായ സമരം നടത്തി

ഇടുക്കി: വയോധിക കരുണാപുരം പഞ്ചായത്ത് ഓഫീസ് വരാന്തയിൽ പായ സമരം നടത്തി. രാമക്കൽമേട് കോമ്പമുക്ക് പട്ടയംപടി ഭാഗത്ത് തടത്തിൽ സുശീല രാജനാണ്(59) പ്രതിഷേധിച്ചത്. സമീപത്തെ സ്വകാര്യ വ്യക്തി സുശീലയുടെ കൃഷിയിടത്തിലേക്ക് റോഡിലെ വെള്ളം തിരിച്ചുവിട്ട് കൃഷി മുഴുവൻ നശിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിൽ നിരവധി തവണ പരാതികൾ നൽകി 3 വർഷമായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കരുണാപുരം പഞ്ചായത്ത് 4-ാം വാർഡിലാണ് സുശീലയുടെ വീട്. കുത്തുകയറ്റമായ ചക്കക്കാനം ഭാഗത്തുനിന്ന് ഒഴുകി എത്തുന്ന വെള്ളം പട്ടയംപടി ഭാഗത്തെ തോട്ടിലേക്ക് ഒഴുകി എത്തും വിധം ഓട നിർമിച്ചിരുന്നത് വീട്ടിലേക്ക് വാഹനം കയറ്റുന്നതിനായി സ്വകാര്യ വ്യക്തികൾ ഓട നികത്തിയിരുന്നു.

എന്നാൽ സമീപത്തെ സ്വകാര്യ വ്യക്തി വെള്ളം വീടിന്റെ പിൻവശത്തു കൂടി ഓടനിർമിച്ച് തന്റെ പുരയിടത്തിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്. ഒരു കൃഷിയും ചെയ്യാൻ കഴിയുന്നില്ല്. ഇത് സംരക്ഷിക്കാനായി നാലര ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് വാൾ നിർമിച്ചെങ്കിലും ഇദ്ദേഹം വീണ്ടും കോൺക്രീറ്റ് കിഴിച്ച് തനെറ പുരയിടത്തിലേക്ക് വെള്ളം ഉഴുക്കി വിടുകയാണ്. സെക്രട്ടറി സ്വകാര്യ വ്യക്തിക്ക് ഒത്താശചെയ്തുകൊണ്ടുള്ള നിഷേധാത്മകമായ നടപടിക്കെതിരെയായിരുന്നു സമരം. 2022-23 വർഷത്തെ മികച്ച വനിത കർഷകക്കുള്ള അവാർഡ് നേടിയിരുന്ന സുശീലയുടെ മുഴുവൻ കൃഷിയും വെള്ളം കയറി നശിക്കുകയാണ്.

ചക്കക്കാനത്തു നിന്നും ഒഴുകി എത്തുന്ന റോഡിലെ വെള്ളം ഓട അടച്ച് ചുറ്റും കോൺക്രീറ്റ് ചെയ്ത് തന്റെ പറമ്പിലേക്ക് ഒഴുക്കി വിടുന്നതായാണ് സുശീലയുടെ പരാതി. തന്റെ പറമ്പ് കിഴക്കോട്ട് ചരിവാണ്മുഴുവൻ വെള്ളവും പുരയിടത്തിലേക്ക് ഒഴുക്കി കൃഷി മൊത്തം നശിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയപ്പോൾ സെക്രട്ടറി പറഞ്ഞ മറുപടി കൃഷി ചെയ്യണ്ട പ്ലാവും മാവും വെച്ചു പിടിപ്പിച്ചാൽ മതിയെന്നാണ്. പരാതിക്ക് മറുപടി വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടപ്പോൾ വ്യാജ റിപ്പോർട്ട് നൽകിയതായും സുശീല പറയുന്നു. ശാശ്വത പരിഹാരമുണ്ടാകുന്നതു വരെ സമരം നടത്താനാണ് സുശീലയുടെ നീക്കം.

Leave a Comment

Your email address will not be published. Required fields are marked *