തിരുവനന്തപുരം: ബി.എൽ.ഒയുടെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം നടത്തണമെന്നും എസ്‌ഐആറിന്റെ പേരിൽ അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ ഏറ്റുകുടുക്കയിലാണ് ബി.എൽ.ഒ ആയ അനീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനീഷ് എസ്.ഐ.ആർ ഫോം വിതരണവുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം നേതാക്കളുടെ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. എസ്.ഐ.ആർ ഫോം വിതരണം ചെയ്യുമ്പോൾ കോൺഗ്രസ് പ്രതിനിധിയായ മറ്റൊരു ബി.എൽ.ഒയെ കൂടെ കൊണ്ടുപോയതിനെതിരെ സി.പി.എം പ്രവർത്തകർ അനീഷിനെ ഭാഷണിപ്പെടുത്തിയിരുന്നു. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും ദുരുദ്ദേശ്യത്തോടെയാണ് എസ്.ഐ.ആർ നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബി.എൽ.ഒയുടെ ആത്മഹത്യ; പ്രാദേശിക സി.പി.എം നേതാക്കൾ ഭിഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്




