Timely news thodupuzha

logo

ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിനാണ് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞു

ഇടുക്കി: 36 മത് ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിനാണ് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞത്. നവംബർ 17 മുതൽ 21 വരെയാണ് കലോത്സവം നടക്കുന്നത്.മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും സെൻ മേരീസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് നടത്തിയ വർണ്ണാഭമായ വിളംബര റാലിയിൽ സാംസ്കാരിക തനിമയെ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ അണിനിരന്നു. ഇടുക്കി വിദ്യാഭ്യാസ ഡയറക്ടർ ഗീതാ പി.സി പതാകയുയർത്തി. തുടർന്ന് പ്രധാന വേദിയിൽ നടന്ന സമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീർണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

13 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.7 സബ്ജില്ലകളിൽ നിന്നായി 300 ഇനങ്ങളിൽ ആറായിരത്തോളം കലാ പ്രതിഭകൾ തങ്ങളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കും.വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്മി ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോളി സുനിൽ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി രൂപത വിദ്യാഭ്യാസ ഡയറക്ടർ റവ.ഡോ. ജോർജ് തകിടിയൽ അനുഗ്രഹപ്രഭാഷണം നടത്തി. ലോഗോ സമ്മാനദാനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ കെ ജി സത്യൻ നിർവഹിച്ചു. സംഘാടകസമിതി അംഗങ്ങളായ ഗീത പി സി, വിജി പി എൻ, സിബിച്ചൻ തോമസ്, ജിജിമോൾ മാത്യു, നവീന പി, റോണിയോ എബ്രഹാം, ഷോജി ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *