കൽപ്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടമെന്ന തരത്തിൽ വ‍്യാജ വിഡിയോ നിർമിച്ച് സമൂഹമാധ‍്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കർ അലിയെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ സെൽ നടത്തിയ അന്വേഷണത്തിനു പിന്നാലെയായിരുന്നു ഇയാളെ ആലപ്പുഴയിൽ നിന്നും പിടികൂടിയത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ആലപ്പുഴയിൽ നാലു കേസുകളിൽ പ്രതിയാണ് ഇയാൾ. കുറച്ച് ആഴ്ചകൾക്ക് മുൻപായിരുന്നു ഇത്തരത്തിൽ വ‍്യാജ വിഡിയോ പുറത്തിറങ്ങിയത്. അപകടത്തിൻറെ സിസിടിവി ദൃശ‍്യങ്ങൾ എന്ന തരത്തിൽ വിഡിയോ പ്രചരിച്ചതോടെ ഇങ്ങനെയൊരു അപകടമുണ്ടായോയെന്ന് ചോദ‍്യം ഉയർന്നു. പിന്നീട് പൊലീസും ടൂറിസം വകുപ്പ് അധികൃതരും വിഡിയോ വ‍്യാചമാണെന്ന് വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിലവിൽ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വയനാട്ടിൽ സിപ്പ് ലൈൻ അപകടമെന്ന് വ‍്യാജ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ





