Timely news thodupuzha

logo

അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു, ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുകയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി സർക്കാരിൻ്റെ ദുർഭരണത്തിനെതിരായി കുറ്റപത്രവും അവതരിപ്പിച്ചു. ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യു.ഡി.എഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോ​ഗ്യമേഖല വെൻറിലേറ്ററിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *