Timely news thodupuzha

logo

Kerala news

ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ടാ​ൻ മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ എ​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം : ഒ​പ്പി​ടി​ല്ലെ​ന്നു പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​കാ​യു​ക്ത, സ​ർ​വ​ക​ലാ​ശാ​ലാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യി​ൽ ഒ​പ്പി​ടാ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രോ വ​കു​പ്പു സെ​ക്ര​ട്ട​റി​യോ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നു​ള്ള സെ​ര്‍ച്ച് ക​മ്മ​റ്റി​യി​ലേ​ക്ക് ഉ​ട​ൻ സെ​ന​റ്റ് പ്ര​തി​നി​ധി​യെ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ല്‍കു​ക​യും ചെ​യ്തു. ഇ​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു പോ​കു​ന്ന ഗ​വ​ർ​ണ​ർ ഇ​നി അ​ടു​ത്ത മാ​സ​മാ​ദ്യ​മേ തി​രി​ച്ചെ​ത്തൂ. ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന കാ​ത്തി​രി​ക്കു​ന്ന​ത് നി​യ​മ​സ​ഭ പാ​സാ​ക്കി​യ 11 ബി​ല്ലു​ക​ളാ​ണ്. ഓ​രോ​ന്നി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത​യ്ക്കാ​യി …

ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ടാ​ൻ മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ എ​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ Read More »

ചിങ്ങവനത്ത് മർമ്മതൈലം വിൽക്കാനെത്തിയ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതായി പരാതി

കോട്ടയം: മര്‍മതൈലം വില്‍ക്കാനെന്ന പേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി.മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹന്‍ (28) ആണ് പൊലീസ് പിടിയിലായത്. കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞദിവസമാണ് സംഭവം. വീടുകള്‍കയറി മര്‍മതൈലം വില്‍ക്കുന്നയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൈലം വില്‍പ്പനയ്ക്കായി വീടുകള്‍ കയറുന്നതിനിടെ, വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടിരക്ഷപെട്ടു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു

വിദേശത്തായിരുന്ന ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചടയമംഗലത്ത് അക്കോണത്ത് ആണ് സംഭവം. അടൂര്‍ പഴകുളം സ്വദേശിനിയായ 24കാരി ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ മാതാവിനെ വിളിച്ച് വരുത്തിയതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം.

പറമ്പിക്കുളം ഡാമിന്‍റെ ഷട്ടറുകൾ തനിയെ തുറന്നതോടെ പെരിങ്ങൽകുത്തിന്‍റെ ഷട്ടറുകൾ തുറന്നു ; ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിർദേശം

പാലക്കാട്: പറമ്പിക്കുളം ഡാമിന്‍റെ ഷട്ടര്‍ തനിയെ തുറന്ന് വെള്ളം പെരിങ്ങല്‍കുത്ത് എത്തിയതോടെ ഡാമിന്‍റെ ആറു ഷട്ടറുകള്‍ അടിയന്തരമായി തുറന്നു.അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. 600 ക്യൂമെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് പറമ്പിക്കുളം ഡാമിലെ മൂന്നുഷട്ടറുകളിലൊന്ന് തനിയെ പൊങ്ങുകയായിരുന്നു.. ഇതോടെ സെക്കന്‍ഡില്‍ 20,000 ഘനയടി വെള്ളമാണ് ചാലക്കുടി പുഴയുടെ കൈവഴികളിലൂടെ പെരിങ്ങല്‍ക്കുത്തിലേക്ക് ഒഴുകിയെത്തുന്നത്. പറമ്പിക്കുളത്തിന്് പുറമെ, പെരിങ്ങല്‍ക്കുത്ത് ഡാമിലേയും വെള്ളമെത്തുന്നതോടെ, ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടി. പുഴയിലെ …

പറമ്പിക്കുളം ഡാമിന്‍റെ ഷട്ടറുകൾ തനിയെ തുറന്നതോടെ പെരിങ്ങൽകുത്തിന്‍റെ ഷട്ടറുകൾ തുറന്നു ; ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിർദേശം Read More »

ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം

കെ.കൃഷ്ണമുർത്തി അടിമാലി: വിധിയുടെ വിളയാട്ടം വേട്ടയാടുന്നത് ഒരു കുടുംബത്തിലെ നാലുമക്കളും മാതാപിതാക്കളുമടക്കം ഏഴുപേരെയാണ്. അടിമാലിക്കു സമീപം ഇരുമ്പുപാലം മെഴുകുംചാലിൽ വാടകയ്ക്ക് താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറി (57) ന്റെ കുടുംബമാണ് ജീവിത പാതയിൽ ഒരടി മുന്നോട്ടു വയ്ക്കാനാകാതെ നിൽക്കുന്നത്. ആർട്ടിസ്റ്റയിരുന്ന റെജിയ്ക്ക് 3 പ്രാവശ്യമാണ് ഹൃദയ സ്തംഭനമുണ്ടായത്. ഇതിന്റെ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഭാര്യ അരുന്ധതി മധുമേഘ (44) യ്ക്ക് കാൻസറാണെന്ന സത്യം തിരിച്ചറിഞ്ഞത്. മൂന്നാം സ്‌റ്റേജിലാണ് രാേഗം കണ്ടുപിടിക്കാനായത്. അസുഖം മറ്റ് അവയവങ്ങളിലേക്ക് പടരാതിരിക്കാൻ കോട്ടയം …

ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം Read More »

കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം. കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ  എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന്  മകളുടെ മുൻപിൽ വെച്ച്  പിതാവിനെ മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി  സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്,  കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  സസ്പെൻഡ് ചെയ്തത്. മകളുടെ മുൻപിൽ വെച്ച് …

കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ Read More »

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും; ഡൽഹിയിലേക്ക് ഉടനില്ല

ആലപ്പുഴ: രാഹുല്‍ ഗാന്ധി കേരളത്തില്‍ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും. നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി അ​ദ്ദേഹം ഡല്‍ഹിക്ക് പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തൽക്കാലം ഡൽഹിയിലേക്കില്ലെന്ന നിലപാടിലാണ് രാഹുൽ. ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുല്‍ ഡല്‍ഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശനിയാഴ്ച ചാലക്കുടിയില്‍ നിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. നേരത്തെ കെസി വേണുഗോപാലിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് രാഹുലും ഡൽഹിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ വന്നത്. 

തൊടുപുഴയിൽ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

തൊടുപുഴ: തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെറ്റിനറി സര്‍ജന്‍ ജെയ്‌സണ്‍ ജോര്‍ജിനാണ് കടിയേറ്റത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേറ്റത്. മണക്കാട് സ്വദേശിയായ ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു. ഈ മാസം 15നാണ് ഇവർക്ക് കടിയേറ്റത്.   ഞായറാഴ്ച നായ ചത്തതിനെ തുടർന്ന് ഇന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ ജഡ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായയുടെ ഉടമകളും ഡോക്ടറും കടിയേറ്റ ദിവസം തന്നെ …

തൊടുപുഴയിൽ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു Read More »

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ: സോണിയ ഗാന്ധിയുടെ ഗ്രീൻ സിഗ്നൽ

ന്യൂഡൽഹി :  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചെത്തിയതിന് സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതോടെയാണ് മത്സരിക്കാൻ തയാറെടുക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ മത്സര രംഗത്തുനിന്നും പിൻമാറുമെന്നും തരൂർ അറിയിച്ചു. ജി 23 സംഘത്തിൻ്റെ സ്ഥാനാർഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീതമായ പൊതുസ്വീകാര്യതയ്ക്കുള്ള സാധ്യത തരൂർ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കളെ അദ്ദേഹം സന്ദർശിച്ചു.സോണിയയും തരൂരും ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. …

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ: സോണിയ ഗാന്ധിയുടെ ഗ്രീൻ സിഗ്നൽ Read More »

ചൈ​ന​യി​ല്‍ ബ​സ് അ​പ​ക​ടം: 27 പേ​ര്‍ മ​രി​ച്ചു; 20 പേര്‍ക്ക് പരിക്ക്

ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യി​ല്‍ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ല്‍ 27 പേ​ര്‍ മ​രി​ച്ചു. ഗുയാങ്ങില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സന്ദു കൗണ്ടിയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ റോഡ് അപകടമാണിതെന്ന് പൊലീസ് പറഞ്ഞു ബ​സി​ല്‍ 47 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.പര്‍വതപ്രദേശമായ സന്ദു കൗണ്ടിയില്‍ നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് ബസ് കുത്തനെ മറിയുകയായിരുന്നുവെന്നാണ് വിവരം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ പിൻവലിക്കാന്‍ തീരുമാനം

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ പിൻവലിക്കാന്‍ തീരുമാനിച്ച് സർക്കാർ. ഇക്കാര്യത്തിൽ  അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം ചേരുന്നതാണ്. ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍ പിൻവലിക്കാനാണ് നീക്കം. കേരള സർക്കാർ പാസാക്കിയ പകർച്ചാ വ്യാധി നിയന്ത്രണ നിയമം പ്രകാരം 2 വർഷത്തിനിടെ 7 ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയത്.  മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതൽ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ …

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ പിൻവലിക്കാന്‍ തീരുമാനം Read More »

25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ശ്രീവരാഹം സ്വദേശി അനൂപിനെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപറിന്റെ  ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. TJ 750605 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. തിരുവനന്തപുരം പഴവങ്ങാടിയില്‍ ഭഗവതി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം. അനൂപിന്‍റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. കോട്ടയം പാലായില്‍ മീനാക്ഷി ഏജന്‍സി വിറ്റ TG 270912 നമ്പര്‍ ടിക്കറ്റിനാണ് അഞ്ചുകോടിയുടെ രണ്ടാംസമ്മാനം. ഒന്നാം സമ്മാനം …

25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ശ്രീവരാഹം സ്വദേശി അനൂപിനെ Read More »

ഗവർണർക്ക് സമചിത്തത നഷ്ടപ്പെട്ടു; മുഖ്യമന്ത്രിക്ക് പിന്നാലെ കടന്നാക്രമണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ സര്‍ക്കാരിനും സര്‍വകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കണ്‍മുന്നിലുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയോട് ആദരവ് കാണിക്കാറുണ്ട്, പക്ഷെ പദവിക്ക് നിരക്കാത്ത സമീപനം ഗവര്‍ണറില്‍ നിന്ന് ഉണ്ടാകുന്നു. ഗവര്‍ണര്‍ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണവും എം വി ഗോവിന്ദന്‍ തള്ളി. …

ഗവർണർക്ക് സമചിത്തത നഷ്ടപ്പെട്ടു; മുഖ്യമന്ത്രിക്ക് പിന്നാലെ കടന്നാക്രമണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി Read More »

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ഇടിച്ച് 2 വഴി യാത്രക്കാര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്.  അകലാട് സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.  കെട്ട് പൊട്ടി ഷീറ്റുകള്‍ റോഡില്‍ വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഷീറ്റുകള്‍ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയെന്നാണ് സൂചന. ഭാരമേറിയ ഷീറ്റുകള്‍ മുഴുവന്‍ നിലത്ത് വീണ നിലയിലാണ്.

‘പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചു’; കുഴിയില്‍ വീണ യാത്രക്കാരന്‍റെ മരണം അന്വേഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചതായി മുഹമ്മദ് റിയാസ്. മരണം ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും റോഡ് റീ ടാ‍റിങ്ങ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കും. അറ്റകുറ്റപണി നടത്തിയതിലെ വീഴ്ച പരിശോധിച്ചാവും നടപടി സ്വീകരിക്കുക. കുഴിയിൽ വീണ് ഒരാൾ മരിച്ചതിൽ ദുഖമുണ്ട്. മരണം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. റോഡ് 14 കിലോമീറ്റർ ദൂരം മുഴുവനായും റീ ടാ‍റിങ്ങ് ചെയ്യും. അറ്റകുറ്റ പണിയില്‍ അപാകതയില്ലെന്ന് കണ്ടെത്തിയ വിജിലന്‍സ് …

‘പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചു’; കുഴിയില്‍ വീണ യാത്രക്കാരന്‍റെ മരണം അന്വേഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More »