Timely news thodupuzha

logo

Local News

അയോധ്യയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു

ഫൈസാബാദ്: അയോധ്യയിൽ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 3 പ്രതികൾ അറസ്റ്റിൽ. കേസിൽ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ലഹരി പുറത്താണ് കൃത്യം ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തവെ ശനിയാഴ്ചയോടെയാണ് അയോധ്യ‍യിലെ ഒരു കനാലിൽ 22 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൃത്യം ചെയ്ത ശേഷം യുവതിയുടെ നഗ്ന മൃതദേഹം ഗ്രാമത്തിനടുത്തുള്ള കനാലിൽ …

അയോധ്യയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു Read More »

കൊൽക്കത്തയിൽ ഭർത്താവിന്‍റെ വൃക്ക വിറ്റു കിട്ടിയ പണം കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി

കൊൽക്കത്ത: ഭർത്താവിന്‍റെ വൃക്ക വിറ്റു കിട്ടിയ പണം കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചേടി. കൊൽക്കത്തയിലെ ഹൗറ ജില്ലയിലെ സംക്രാലിയിലാണ് സംഭവം. മകളുടെ വിവാഹത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായാണ് യുവാവ് ഭാര്യയുടെ നിർബന്ധത്താൽ വൃക്ക വിൽക്കാൻ തയാറായത്. ലഭിച്ച പത്ത് ലക്ഷം രൂപ യുവാവ് ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. വർഷങ്ങളായുളള അന്വേഷണത്തിനെടുവിലായിരുന്നു ഇവർക്ക് വൃക്ക വിൽക്കാൻ സാധിച്ചത്. വൃക്ക നൽകി വീട്ടിൽ തിരിച്ചെത്തിയ യുവാവ് അറിയുന്നത് ആ പണം കൊണ്ട് ഭാര്യ കാമുകനൊപ്പം ഒളിച്ചേടി എന്നതാണ്. ഏറെക്കാലമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്ന …

കൊൽക്കത്തയിൽ ഭർത്താവിന്‍റെ വൃക്ക വിറ്റു കിട്ടിയ പണം കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി Read More »

മലപ്പുറത്ത് ഭർത്താവിന്റെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത്

മലപ്പുറം: എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മർദിച്ചിരുന്നതായി സുഹൃത്ത് വ്യക്തമാക്കി. വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നു. ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. അയാളവളെ ഭയങ്കരമായിട്ട് ഉപദ്രവിക്കുമായിരുന്നു. കഴുത്തിന് പിടിച്ച് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. മാനസികമായും ശാരീരികമായും ഒരുപാട് അവളെ ദ്രോഹിച്ചിട്ടുണ്ട്. അവൾക്ക് തീരെ സഹിക്കാൻ പറ്റാതാകുമ്പോ അവളെന്നോട് എല്ലാം ഷെയറ് ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്, നീ തിരിച്ചുപോരെ, വീട്ടിൽ നിന്നെ സ്വീകരിക്കും. അവിടെ പ്രശ്നമൊന്നുമില്ലെന്ന്. …

മലപ്പുറത്ത് ഭർത്താവിന്റെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് Read More »

ഈണം ജോസിന് വാഴക്കുളത്തിൻ്റെ ആദരം

വാഴക്കുളം: സംഗീത സംവിധായകൻ, ഉപകരണ സംഗീതജ്ഞൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ ഈണം ജോസിന് വാഴക്കുളത്തിൻ്റെ ആദരം. വാഴക്കുളം ജ്വാല കലാസാംസ്കാരിക വേദി ഈ മാസം നടത്തുന്ന പ്രൊഫഷണൽ നാടകോത്സവത്തോടനുബന്ധിച്ച് പൊതുസമ്മേളനത്തിലാണ് ഇദ്ദേഹത്തെ ആദരിക്കുന്നത്. വാഴക്കുളത്തിൻ്റെ കലാകാരൻ ഈണം ജോസിൻ്റെ താളാത്മകമായ സംഗീത സപര്യയ്ക്ക് അരനൂറ്റാണ്ട് പ്രായമാകുകയാണ്.ഇദ്ദേഹം ആരംഭിച്ച ഓർക്കെസ്ട്രാ ട്രൂപ്പിന് ഇത് നാൽപ്പതാം പിറന്നാൾ വർഷവും. അമ്പതു വർഷത്തെ സംഗീത ജീവിതത്തിൽ50 ലേറെ നാടകങ്ങൾ,30 ആൽബങ്ങൾ,6 ഹോം സിനിമകൾ തുടങ്ങിയവയ്ക്കായി300 ലേറെ ഗാനരചനകൾക്ക് സംഗീതം പകർന്നിട്ടുണ്ട് ഈ …

ഈണം ജോസിന് വാഴക്കുളത്തിൻ്റെ ആദരം Read More »

മലപ്പുറത്ത് വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം, പന്നിയെ വെടിവച്ച് കൊന്നു

കരുളായി: മലപ്പുറം ജില്ലയിലെ കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച് പരുക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവച്ച് കൊന്നു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് വെള്ളിയാഴ്ച രാവിലെ പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ആക്രമകാരിയായ പന്നിയെ വെള്ളിയാഴ്ച രാത്രിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേത്വത്തിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. രാവിലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു. പരുക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്നും വനംവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ആലപ്പുഴയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; കേസിൽ മകനെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ചെന്നിത്തല കോട്ടമുറിയിൽ വീടിനു തീപിടിച്ച് വയോധിക ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മകൻ കുറ്റം സമ്മതിച്ചു. കൊറ്റോട്ട് വീട്ടിൽ രാഘവൻ(92) ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനത്തിൽ മകൻ വീടിന് പെട്രോളോഴിച്ച് തീയിടുകയായിരുന്നെന്ന് മകൻ മൊഴി നൽകി. രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അഞ്ച് മക്കളിൽ മൂന്നാമത്തെ ആളാണ് പ്രതിയായ വിജയൻ. ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. പലപ്പോഴും ഇയാൾ മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുകയും മാതാപിതാക്കളെ ഉപദ്രവിക്കുകയും …

ആലപ്പുഴയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; കേസിൽ മകനെ അറസ്റ്റ് ചെയ്തു Read More »

കോട്ടയത്ത് വിവാഹത്തിന് പിന്നാലെ സ്വർണവുമായി നവ വരൻ മുങ്ങി

കോട്ടയം: നവവധുവിനെ പറ്റിച്ച് സ്വർണം കൈക്കലാക്കി യുവാവ് മുങ്ങിയെന്ന് പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിൻറെ വീട്ടുകാർ കടത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. ജനുവരി 23നായിരുന്നു വിവാഹം. വിഹാഹം കഴിഞ്ഞ അടുത്ത ദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയതിന് പിന്നാലെ യുവാവ് മുങ്ങിയെന്നാണ് പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ യുവാവ് വിദേശത്തേക്ക് കടന്നു കളഞ്ഞതായി മനസിലായെന്നും പരാതിയിൽ പറ‍യുന്നു. വിവാഹ സമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിൻറെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചെന്നും പരാതിയിൽ പറ‍യുന്നു. സംഭവത്തിൽ യുവാവിനെതിരേ ഗാർഹിക …

കോട്ടയത്ത് വിവാഹത്തിന് പിന്നാലെ സ്വർണവുമായി നവ വരൻ മുങ്ങി Read More »

കട്ടപ്പനയിൽ സ്കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് പിഴ ചുമത്തിയത് വൈദികന്

കട്ടപ്പന: സ്കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത് ബൈക്ക് ഉടമയായ വൈദികന്. കമ്പംമെട്ട് സെയ്ന്‍റ് ജോസഫ് ദോവലയ വികാരി ഫാ. ജിജു ജോർജിനാണ് പെറ്റി ലഭിച്ചത്. ഹെൽമറ്റ് വയ്ക്കാതെ യുവതി വാഹനം ഓടിച്ച് പോകുന്ന ചിത്രവും നോട്ടീസിലുണ്ട്. സ്കൂട്ടറിന്‍റെ നമ്പർ കെഎൽ 34 എച്ച് 5036 എന്നാണ് ചലാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വൈദികന്‍റെ വാഹനം കെഎൽ 34 എച്ച് 5036 നമ്പരിലുള്ള ബൈക്കാണ്. തുടർന്ന് ഉദ‍്യോഗസ്ഥർക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി …

കട്ടപ്പനയിൽ സ്കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് പിഴ ചുമത്തിയത് വൈദികന് Read More »

നെന്മാറയിൽ മദ്യപാനത്തിടെ ഉണ്ടായ വാക്കുതർക്കത്തിനിടയിൽ യുവാവിന് വെട്ടേറ്റു

നെന്മാറ: പാലക്കാട് നെന്മാറ കയറാടിയിൽ യുവാവിന് വെട്ടേറ്റു. കയറാടി വീഴ്ലി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. ഷാജിയെ തൃശൂർ ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുതരമല്ലെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനു പിന്നാലെ സുഹൃത്തു തന്നെയാണ് ഷാജിയെ വെട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നെന്മാറ പൊലീസ് അന്വേഷണമാരംഭിച്ചു.

ഇടുക്കിയിൽ മ്ലാവിനെ വേട്ടയാടിയയാൾ പിടിയിൽ

ഇടുക്കി: മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വിൽപ്പന നടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. കോട്ടമല പുതിയ മഠത്തിൽ കുട്ടപ്പനാണ്(60) പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഘത്തിലുള്ള മറ്റുള്ളവരെ പിടികൂടുന്നതിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. നഗരംപാറ ഫോറസ്റ്റ് വിഭാഗവും വൈരമണി ഫോറസ്റ്റ് വിഭാഗവും ചേർന്ന് സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

അനധികൃത വയറിംഗ്: നടപടികൾ കടുപ്പിക്കും

ഇടുക്കി: അനധികൃത വയറിംഗ് കണ്ടെത്തുന്നതിനും ഇത് തടയുന്നതിനുമുള്ള നടപടികൾ കർശനമാക്കാൻ അനധികൃത വയറിംഗ് തടയുന്നതിനുള്ള ജില്ലാതല യോഗം തീരുമാനിച്ചു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് പി എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും കൺവീനറുമായ വി.എൻ സജിത് കുമാർ, സമിതി അംഗങ്ങളായ ഹരിഹരൻ ബി, മുഹമ്മദ് ദിലീഫ്, എം.ഡി ജോയ്, സക്കീർ ഹുസൈൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

അശ്വമേധം 6.0ന് തുടക്കം

ഇടുക്കി: കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ‘അശ്വമേധം 6.0’ പരിപാടിയുടെ ജില്ലാതല ഉൽഘാടനം വാഴത്തോപ്പ് വട്ടമേട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചന്‍ നീറണാകുന്നേല്‍ നിര്‍വ്വഹിച്ചു. കുഷ്ഠരോഗ വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും. എല്ലാവരും ഒരുമിച്ച് യജ്ഞത്തിൽ പങ്കാളികളാവാം എന്നും പ്രസിഡണ്ട് പറഞ്ഞു.‌ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഏലിയാമ്മ ജോയി അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗ്ഗീസ് …

അശ്വമേധം 6.0ന് തുടക്കം Read More »

ഇവിടെ മനുഷ്യ ജീവന് എന്തുവില? ക്വാറിയിൽ നിന്നും പാറക്കഷണം തെറിച്ച് വീണത് വീടിന് മുകളിൽ; ദിരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മുവാറ്റുപുഴ: ക്വാറിയിൽ നിന്നും പാറ പൊട്ടിക്കുന്നതിനിടയിൽ പാറക്കഷണം തെറിച്ച് വീണ് വീടിനു മുകളിൽ പതിച്ചു. ഒഴിവായത് വൻ അപകടം. കല്ലൂർക്കാട് പഞ്ചായത്തിൽ പത്താം വാർഡ് മണിയന്ത്രം ചാറ്റ് പാറയിലാണ് സംഭവം. ഇന്ന് രാവിലെ 10ന് തേവരോലിയിൽ സുരേഷ് ബാബുവിന്റെ വീടിനു മുകളിലെക്കാണ് കല്ല് വീണത്. ഡ്രസ്സ് വർക്കിനും ഓടിനും ചുമരുകൾക്കും കേടുപാട് സംഭവിച്ചു. ഈ സമയത്ത് സുരേഷിന്റെ ഭാര്യ ഗീത മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. പുത്തൻപുരയ്ക്കൽ ജെയിസൻ്റെ എട്ട് ഏക്കർ വരുന്ന സ്ഥലത്ത് മൂന്ന് ഏക്കർ പുല്ലുവഴി …

ഇവിടെ മനുഷ്യ ജീവന് എന്തുവില? ക്വാറിയിൽ നിന്നും പാറക്കഷണം തെറിച്ച് വീണത് വീടിന് മുകളിൽ; ദിരന്തം ഒഴിവായത് തലനാരിഴയ്ക്ക് Read More »

വഴിത്തല ശാന്തിഗിരി കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ തിരുനാൾ ആരംഭിച്ചു

വഴിത്തല: ശാന്തിഗിരി കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ നിത്യസഹായമാതാവിന്റെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും തിരുനാൾ ആരംഭിച്ചു. സുപ്പീരിയർ ഫാ. പോൾ പാറേക്കാട്ടിൽ സി.എം.ഐ കൊടിയേറ്റ് നിർവ്വഹിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ 6.30ന് ദിവ്യബലി, നൊവേന, അമ്പെഴുന്നള്ളിക്കൽ. വൈകിട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി ഫാ. സോബിൻ കിഴക്കേയിൽ സി.എം.ഐ നിർവ്വഹിക്കും. റവ. ഫാ. ലിബിൻ മണ്ണുക്കുളത്ത് സി.എം.ഐ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, ലദ്ദീഞ്ഞ്. ഫെബ്രുവരി രണ്ടിന് ഞായർ രാവിലെ ഏഴിന് ദിവ്യബലി. 10ന് ആഘോഷമായ ദിവ്യബലി ഫാ. …

വഴിത്തല ശാന്തിഗിരി കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ തിരുനാൾ ആരംഭിച്ചു Read More »

15 കാരന്‍റെ ആത്മഹത‍്യയിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിന്‍റെ ഇരുപത്തിയാറാം നിലയിൽ നിന്ന് മിഹിർ അഹമ്മദെന്ന(15) സ്കൂൾ വിദ‍്യാർത്ഥി ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരേ ആരോപണങ്ങളുമായി കുടുംബം. ഇതു സംബന്ധിച്ച തെളിവുകൾ നിരത്തി മാതാപിതാക്കൾ പൊലീസിന് പരാതി നൽകി. മിഹിറിനെ സ്കൂളിലെ സീനിയർ വിദ‍്യാർഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വാഷ് റൂമിൽ കൊണ്ട് പോയി ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി വച്ച് ഫ്ളഷ് അമർത്തി. ഇതിനെ തുടർന്നുണ്ടായ മാനസിക – ശാരീരിക പീഡനം സഹിക്കാൻ വയ്യാതെയാണ് മിഹിർ ജീവനൊടുക്കിയതെന്ന് മാതാപിതാക്കൾ …

15 കാരന്‍റെ ആത്മഹത‍്യയിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം Read More »

കോഴിക്കോട് കോളെജ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട്: ബി സോൺ നടക്കുന്ന നാദാപുരം പുളിയാവ് നാഷനൽ കോളെജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രിയാണ് പ്രശ്നങ്ങൾക്ക് തുടക്കം. വേദി മൂന്നിൽ നാടകം കഴിയുന്നതിനു മുൻപ് കർട്ടൻ താഴ്ത്തിയതിനെ ചൊല്ലിയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഘർഷം പുലർച്ചെ ഒരു മണി വരെ തുടർന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ പൊലീസുകാരെത്തി ലാത്തിച്ചാർജ് നടത്തിയാണ് വിദ്യാർഥികളെ പിരിച്ചു വിട്ടത്. കോളജ് ക്യാംപസിൽ നിന്ന് രണ്ട് മണിയോടെ എല്ലാവരെയും പുറത്താക്കി. നൂറിലേറെ പൊലീസാകാർ കോളെജ് ഗേറ്റ് അടച്ച് കാവൽ നിൽക്കുക‍യായിരുന്നു.

എൽ.ഐ.സി രാജ്യത്തിൻ്റെ സമ്പത്ത്; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: പീപ്പിൾസ് മണി ഫോർ പീപ്പിൾസ് വെൽഫെയർ എന്ന മുദ്രാവാക്യം ഉയർത്തി എൽ.ഐ.സിയെ പൊതുമേഖലയിൽ നിലനിർത്തുവാനുള്ള പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഫെബ്രുവരി 11ന് എൽ.ഐ.സി. ഏജൻ്റുമാർ ഡൽഹിയിൽ നടത്തുന്ന സൻസദ് ചലോ പ്രക്ഷോഭത്തിന് മുന്നോടിയായി എം.പിമാർക്കുള്ള മെമ്മോറാണ്ടം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഷുറൻസ് മേഖലയിലെ ലാഭം സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിനു വേണ്ടിയാണ് എൽ.ഐ.സി ഏജൻ്റുമാർക്ക് 1938 മുതൽ നൽകിക്കൊണ്ടിരിക്കുന്ന കമ്മീഷനിൽ ഏഴ് ശതമാനം കുറവു വരുത്തിയിരിക്കുന്നത്. ഒരു ഓഫീസ് പോലെ പ്രവർത്തിക്കുന്ന …

എൽ.ഐ.സി രാജ്യത്തിൻ്റെ സമ്പത്ത്; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

കർഷക കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കട്ടപ്പന: വന്യജീവി ആക്രമണത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കർഷ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് പ്രതിഷേധ ജ്വാല തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളുടെ ആക്രമണത്താൽ നിരവധി മനുഷ്യ ജീവനുകളാണ് ഒരോ ദിവസവും പൊലിഞ്ഞു കൊണ്ടിരിക്കുന്നതു്. വന്യമൃഗങ്ങളെ വനത്തിൽ തന്നെ സംരക്ഷിക്കണം. ഇവ നൂറ് ഇരട്ടിയായി പെരുകിക്കൊണ്ടിരിക്കുന്നു. ഇവയുടെ സംഖ്യ നിയന്ത്രിക്കുവാൻ വിദേശ രാജ്യങ്ങളിൽ ചെയ്യുന്നത് പോലെ ഹണ്ടിങ്ങ് …

കർഷക കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു Read More »

മൂന്നാറിൽ കാട്ടാനപ്പേടിക്ക് പിന്നാലെ പുലിപ്പേടിയും

മൂന്നാർ: കാട്ടാനപ്പേടിക്ക് പിന്നാലെ മൂന്നാറിൽ പുലിപ്പേടിയും വർധിക്കുന്നു. കാട്ടുകൊ മ്പൻമാരടക്കം മൂന്നാർ മേഖ ലയിൽ കാടിറങ്ങി ഭീതി പരത്തുന്ന സംഭവം സാധാരണയായി കഴിഞ്ഞു. ഇതിനൊപ്പമാണിപ്പോൾ പുലിപ്പേടിയും വർധിച്ചിട്ടുള്ളത്. ടൗണിന് സമീപമുള്ള മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫീസിന് സമീപമാണ് കഴിഞ്ഞ ദിവസം പകൽ പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. തോട്ടം തൊ ഴിലാളികളാണ് പുലിയെ നേരിൽ കണ്ടത്. പിന്നീട് സംഭവം വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ചു. പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട പ്ര​ദേശം കൊളുന്തെടുക്കാൻ മാത്രം തൊഴിലാളികൾ എത്തുന്ന ജനവാസമില്ലാത്ത പ്രദേശമാണ്. സംഭവത്തിൽ വനം …

മൂന്നാറിൽ കാട്ടാനപ്പേടിക്ക് പിന്നാലെ പുലിപ്പേടിയും Read More »

തൊടുപുഴയിൽ റോഡ് കൈയേറിയുള്ള വ്യാപാരങ്ങൾ വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

തൊടുപുഴ: ന​ഗരത്തിൽ റോഡ് കൈയേറിയുള്ള വ്യാപാരങ്ങൾ വർധിച്ചിട്ടും ന​ഗരസഭയും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. റോഡിന് വീതികൂട്ടി ടാറിങ്ങ് നടത്തിയാൽ ആ ഭാ​ഗങ്ങളിൽ വഴിയോര കച്ചവടക്കാർ സ്ഥാനം പിടിക്കുന്ന സാഹചര്യമാണ്. മർച്ചന്റ്സ് അസോസ്സിയേഷൻ ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും വഴിയോരം കൈവശപ്പെടുത്തി മറ്റുള്ളവർക്ക് ദിവസ വാടകയ്ക്ക് നൽകുന്ന ഏതാനും ലോപികൾ തൊടുപുഴയിൽ സജ്ജീവമാണ്. മങ്ങാട്ടുകവല, കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ അൽഫോണ‍സാ കണ്ണാശുപത്രിക്ക് സമീപം ആദ്യം വഴിയോര കച്ചവടം ആരംഭിക്കുകയായിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് കുറച്ച് …

തൊടുപുഴയിൽ റോഡ് കൈയേറിയുള്ള വ്യാപാരങ്ങൾ വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം Read More »

തൊടുപുഴ ന്യൂമാന്‍ കോളേജിൽ ജന്തുശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ശാസ്ത്രീയ മത്സരങ്ങള്‍ സംഘടിപ്പിച്ചു

തൊടുപുഴ: സൂവോളജിക്കല്‍ സോസൈറ്റി ഓഫ് കേരളയും തൊടുപുഴ ന്യൂമാന്‍ കോളേജും സംയുക്തമായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ജന്തുശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ശാസ്ത്രീയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ അലക്സ് ഉദാഘാടനം നിര്‍വഹിച്ചു. ദടഗ പ്രസിഡന്‍റ് ഡോ. വി. ജഗന്നാദ് അധ്യക്ഷത വഹിച്ചു. കാലടി ശ്രീ ശങ്കര കോളേജും കോലഞ്ചേരി സെന്‍റ്. പീറ്റേഴ്സ് കോളേജും ആലുവ യു.സി കോളേജും ഒന്നും, രണ്ടും, മൂന്നൂം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ക്യാപ്റ്റൻ പ്രജീഷ് സി മാത്യുവിന് എൻ.സി.സി ദേശീയ പുരസ്‌കാരം

തൊടുപുഴ: ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം യുവജന സംഘടനയായ എൻ. സി.സി ദേശീയ തലത്തിലെ മികച്ച ഓഫീസർമാർക്ക് നൽകി വരുന്ന ഡയറക്ടർ ജനറൽ കമന്റഡേഷന് തൊടുപുഴ ന്യൂമാൻ കോളേജിലെ എൻ സി സി ഓഫീസറും കോമേഴ്‌സ് വിഭാഗം മേധാവിയുമായ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു തിരഞ്ഞെടുക്കപ്പെട്ടു.ഡൽഹിയിൽ നടന്ന ചടങ്ങിൽ എൻ സി സി ദേശീയ തലവൻ ലഫ്. ജനറൽ ഗുർബിർപാൽ സിംഗ് പുരസ്‌കാരം സമ്മാനിച്ചു. കേരളത്തിൽ നിന്ന് ആദ്യമായി ഒരു എൻ സി സി ബാൻഡ് ടീം …

ക്യാപ്റ്റൻ പ്രജീഷ് സി മാത്യുവിന് എൻ.സി.സി ദേശീയ പുരസ്‌കാരം Read More »

പത്തനംതിട്ടയിൽ എസ്.ഐയെ ആക്രമിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

പത്തനംതിട്ട: ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ‍്യം ചെയ്ത എസ്ഐയെ മർദിച്ച പ്ലസ് ടു വിദ‍്യാർഥി അറസ്റ്റിൽ. വള്ളിക്കോട് വാഴമുടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജിബിൻ ബിജുവാണ്(18) അറസ്റ്റിലായത്. പത്തനംതിട്ട ബസ്സ്റ്റാൻഡിൽ സ്ത്രീകളെ ശല‍്യം ചെയ്യുന്നതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തലാണ് പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ ജിനു സ്ഥലത്തെത്തിയത്. കറങ്ങി നടക്കുന്നത് കണ്ട ജിബിനോട് എസ്.ഐ വീട്ടിൽ പോകാൻ പറഞ്ഞപ്പോൾ ഇത് കേട്ട ഉടനെ അത് പറയാൻ താനാരാണെന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി. തുടർന്ന് പൊലീസിന് നേരെ തട്ടിക്കയറുകയും …

പത്തനംതിട്ടയിൽ എസ്.ഐയെ ആക്രമിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ Read More »

ബാലരാമപുരത്ത് രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത: മാതാപിതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് നിന്നും കാണാതായ രണ്ടുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആൾമറയുള്ള കിണറ്റിൽ നിന്നുമാണ് രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ മരണകാരണം വ‍്യക്തമാകുകയുള്ളൂ. വ‍്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ …

ബാലരാമപുരത്ത് രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത: മാതാപിതാക്കൾ കസ്റ്റഡിയിൽ Read More »

ഹെൽത്തി കിഡ്സ് പദ്ധതിക്ക് വാഴത്തോപ്പ് എൽ. പി സ്കൂളിൽ തുടക്കം:മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു

ഇടുക്കി: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതിക്ക് വാഴത്തോപ്പ് ഗവ. എൽ. പി സ്കൂളിൽ തുടക്കമായി. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു. പ്രൈമറിതലം മുതൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസമാണ് ലക്‌ഷ്യം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് വിദ്യാഭ്യാസവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഉത്സാഹവും ഉണർവും ലഭിക്കുന്ന സ്മാർട്ട് ഗെയിം റൂം ,ഓരോ കുട്ടിയുടെയും ദിവസേനയുള്ള പ്രവർത്തന മികവ് അറിയാനായി റിയൽ ടൈം ഓൺലൈൻ …

ഹെൽത്തി കിഡ്സ് പദ്ധതിക്ക് വാഴത്തോപ്പ് എൽ. പി സ്കൂളിൽ തുടക്കം:മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു Read More »

ഇരിക്കൂർ പുഴയിൽ കുളിക്കാനിറങ്ങിയ 15 വയസ്സുള്ള കുട്ടി മുങ്ങി മരിച്ചു

കണ്ണൂർ: ഇരികൂർ പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. ഇരികൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ‍്യാർഥി മുഹമ്മദ് ഷാമിലാണ്(15) മുങ്ങി മരിച്ചത്. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്- റഷീദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാമിൽ. പത്താം ക്ലാസ് വിദ‍്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ മറ്റ് ക്ലാസിലുള്ള വിദ‍്യാർഥികൾക്ക് സ്കൂൾ അവധി നൽകിയിരുന്നു. ബുധനാഴ്ച കൂട്ടുകാർക്കൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഷാമിൽ. ഇതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. മീൻപിടുത്തക്കാരും നാട്ടുകാരും ചേർന്ന് ഷാമിലിനെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …

ഇരിക്കൂർ പുഴയിൽ കുളിക്കാനിറങ്ങിയ 15 വയസ്സുള്ള കുട്ടി മുങ്ങി മരിച്ചു Read More »

കൊറിയർ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ മുഖ്യപ്രതി പിടിയിൽ

തൃശൂർ: കേരളത്തിലേക്ക് കൊറിയർ വഴി കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കൊറിയർ ദാദ എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയെയാണ് തൃശൂർ പൊലീസ് അറസ്റ്റു ചെയ്തത്. തൃശൂരിലെ കൊപ്പാലയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നും പാർസലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാലരക്കിലോ കഞ്ചാവുമായി ജിഷ്ണു എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൊറിയർ സ്ഥാപനത്തിലേക്ക് കഞ്ചാവ് അയക്കുന്ന മുംബൈ കേന്ദ്രങ്ങളെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചു. മുംബൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യോഗേഷ് …

കൊറിയർ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ മുഖ്യപ്രതി പിടിയിൽ Read More »

ചോറ്റാനിക്കരയിൽ വീടിനുള്ളിൽ 19 കാരിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം; നില ഗുരുതരം: കേസിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: ചോറ്റാനിക്കരയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 19കാരിയുടെ നില അതീവ ഗുരുതരം. സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് പെൺകുട്ടിയെ വീടിനുള്ളിൽ അർധനഗ്നയായി കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിൻറെ സിറ്റൗട്ടിൽ കഴുത്തിൽ ഷാൾ മുറുകി ബോധമറ്റ നിലയിൽ അർധനഗ്നയായി കിടക്കുകയായിരുന്ന പെൺകുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തിയത്. ബന്ധു ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. അച്ഛൻ കുടുംബവുമായി വേർപിരിഞ്ഞ് കഴിയുകയാണ്. തുടർന്ന് കുട്ടിയെ തൃപ്പൂണിത്തുറ താലൂക്ക് …

ചോറ്റാനിക്കരയിൽ വീടിനുള്ളിൽ 19 കാരിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം; നില ഗുരുതരം: കേസിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ Read More »

സി.ആർ.ഐ.എഫ് സേതുബന്ധൻ – തടിയംപാട് പാലം ഉടൻ ടെൻഡർ ചെയ്യുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ചെറുതോണി: കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം സി.ആർ.ഐ.എഫ് ഫണ്ട് ഉപയോഗിച്ച് സേതുബന്ധൻ പദ്ധതിയിൽ പെടുത്തി നിർമ്മിക്കുന്ന തടിയംപാട് പാലത്തിൻറെ രൂപരേഖക്ക് അംഗികാരം ലഭിച്ചതായും ടെൻഡർ നടപടികൾ ആരംഭിച്ചതായും അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഇടുക്കിയിൽ നിന്നും നിർദ്ദിഷ്ട പാലത്തിലൂടെയായിരിക്കും എൻ.എച്ച് 185ൻ്റെ ചെറുതോണി ബൈപ്പാസ് രൂപകൽപ്പന ചെയ്യുന്നത്. ദേശീയപാത സാങ്കേതിക വിഭാഗം അതിനുള്ള നടപടികൾ ആരംഭിച്ചതായും എം.പി കൂട്ടിച്ചേർത്തു. 12.9 മീറ്റർ വീതിയിൽ ആകെ 223.8 മീറ്റർ നീളത്തിലും 32 കോടി രൂപ വകയിരുത്തിയാണ് പാലം നിർമ്മാണം …

സി.ആർ.ഐ.എഫ് സേതുബന്ധൻ – തടിയംപാട് പാലം ഉടൻ ടെൻഡർ ചെയ്യുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

നെന്മാറ ഇരട്ടക്കൊലപാതകം; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരൻറെ ശരീരത്തിൽ എട്ട് വെട്ടുകളുണ്ട്. കൈയിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയ അവസ്ഥയിലായിരുന്നു. കഴുത്തിൻറെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിൻറെ മുട്ടിനാണ്. സുധാകരൻറെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട്. ഇതാണ് മരണത്തിന് കാരണമായത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിൻറെ മുറിവുകളാണ്. ഇതിനിടെ, പ്രതി ചെന്താമരയ്ക്കുളള തെരച്ചിൽ …

നെന്മാറ ഇരട്ടക്കൊലപാതകം; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത് Read More »

കളമശേരിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് എട്ട് വിദ്യാർഥികൾക്ക് പരുക്ക്

കളമശേരി: ഗവൺമെൻറ് ഹൈസ്കൂൾ ബസ്സും മഹീന്ദ്ര ബൊലേറൊ കാറും കൂട്ടിയിടിച്ച് എട്ട് വിദ്യാർഥികൾക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കളമശേരി ഗ്ലാസ്സ് ഫാക്ടറിക്ക് സമീപമാണ് അപകടം. സ്കൂളിൽ നിന്നും രാവിലെ എട്ട് മണിയോടെ സൗത്ത് കളമശേരി പ്രദേശത്ത് നിന്നും കുട്ടികളെ കയറ്റി ഗ്ലാസ് ഫാക്ടറി വഴി തിരിച്ച് സ്ക്കൂളിലേക്ക് പോകുമ്പോൾ മഞ്ഞുമ്മൽ ഭാഗത്ത് നിന്നും സൗത്ത് കളമശേരി ഭാഗത്തത്തേക്ക് വരികയായിരുന്നു വഹീന്ദ്ര ബൊലേനൊ കാർ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഉടൻ സ്ക്കൂൾ …

കളമശേരിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് എട്ട് വിദ്യാർഥികൾക്ക് പരുക്ക് Read More »

കൊച്ചിയിൽ ബീഫ് കറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: 84 കാരിയുടെ ശ്വാസ കോശത്തിൽ നിന്ന് നീക്കിയത് 2 സെന്‍റി മീറ്റർ നീളമുളള എല്ല്

കൊച്ചി: ബീഫ് കഴിച്ചതിന് തുടർന്ന് 84കാരി ദേഹാസ്വാസ്ഥ്യം മൂലം അവശനിലയിലായി. കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് ബീഫിലെ എല്ല്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് രാത്രി ഭക്ഷണത്തിന് ഒപ്പം ബീഫ് കഴിച്ചതിന് പിന്നാലെ നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകകയായിരുന്നു. അമൃത …

കൊച്ചിയിൽ ബീഫ് കറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: 84 കാരിയുടെ ശ്വാസ കോശത്തിൽ നിന്ന് നീക്കിയത് 2 സെന്‍റി മീറ്റർ നീളമുളള എല്ല് Read More »

അഹമ്മദാബാദിൽ അമ്മയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 45കാരനെ കുത്തി കൊലപ്പെടുത്തി മക്കൾ

അഹമ്മദാബാദ്: അമ്മയുമായി അവിശുദ്ധ ബന്ധം പുലർത്തിയെന്ന് ആരോപിച്ച് 45കാരനെ കുത്തി കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ഗാന്ധി നഗറിലെ താമസക്കാരായ സഞ്ജയ് താക്കൂർ (27), ജയേഷ് താക്കൂർ (23) എന്നിവരാണ് അറസ്റ്റിലായത്. രത്തൻജി താക്കൂറാണ് കൊല്ലപ്പെട്ടത്. സഞ്ജയുടെയും ജയേഷിൻറെ അമ്മയുമായി കഴിഞ്ഞ 15 വർഷമായി രത്തൻജിക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഇതു മൂലം കുടുംബത്തിൻറെ പേര് മോശമായെന്നും മരിച്ചു പോയ പിതാവ് അപമാനിക്കപ്പെടുന്നുവെന്നും മക്കൾ ആരോപിച്ചിരുന്നു. അമ്മയുമായി അടുപ്പം പുലർത്തരുതെന്ന് പല തവണ ഇരുവരും രത്തൻജിയോട് …

അഹമ്മദാബാദിൽ അമ്മയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 45കാരനെ കുത്തി കൊലപ്പെടുത്തി മക്കൾ Read More »

കടുവയാക്രമണത്തിൽ മരിച്ച രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: കോൺഗ്രസ് നേതാവും വയനാട് എംപിയുമായി പ്രിയങ്ക ഗാന്ധി കടുവയുടെ ആക്രമണത്തിൽ മരിച്ച പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ചു. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചെലവഴിച്ചു. തുടർന്ന് വീട്ടുകാരെ ആശ്വസിപ്പിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ, റ്റി സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം, പ്രിയങ്കയ്ക്കെതിരേ കരിങ്കൊടി കാണിച്ച് എൽ‌.ഡി.എഫ് പ്രതിഷേധിച്ചു. വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട്ടിലെ എം.പി എത്താന്‍ വൈകിയതിലായിരുന്നു പ്രതിഷേധം. …

കടുവയാക്രമണത്തിൽ മരിച്ച രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി Read More »

വയനാട്ടിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവ സാന്നിധ്യമുള്ളതായി നാട്ടുകാർ. കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചു. താൻ കടുവയെ നേരിട്ട് കണ്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. പ്രദേശത്ത് തെരച്ചിൽ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ, ഇതു കടുവയല്ല പുലിയാണെന്ന അനുമാനത്തിലാണ്.

സൗജന്യ ഭവന നിർമാണ കരാർ കൈമാറലും രജതജൂബിലി മന്ദിരോദ്ഘാടനവും നടത്തി

വാഴക്കുളം: ആവോലി ജീസസ് കൺസ്ട്രക്ഷൻസിൻ്റെ 25ആം വാർഷികത്തോടനുബന്ധിച്ചാണ് സൗജന്യമായി നിർമിച്ച് നൽകുന്ന ഭവനത്തിൻ്റെ നിർമാണ കരാർ കൈമാറിയത്. ആവോലി പഞ്ചായത്തു പ്രസിഡൻ്റ് ഷെൽമി ജോൺസ് മന്ദിരോദ്ഘാടനം നിർവഹിച്ചു. ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോസഫ് കൊയ്ത്താനത്ത് വെഞ്ചിരിപ്പ് നടത്തി. സ്പൈസസ് ഗ്രൂപ്പ് കണ്ടെത്തിയ വ്യക്തിക്ക് വീട് നിർമിച്ച് നൽകാനുള്ള കരാർ ജീസസ് കൺസ്ട്രക്ഷൻസ് എം.ഡി ഡെയ്സൺ പടയാട്ടിൽ ആവോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു ജോസിന് കൈമാറി. ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ …

സൗജന്യ ഭവന നിർമാണ കരാർ കൈമാറലും രജതജൂബിലി മന്ദിരോദ്ഘാടനവും നടത്തി Read More »

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്കായി തെരച്ചിൽ ഊർജിതപ്പെടുത്തി പോലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ചെന്താമരയെ സംബന്ധിച്ച ഒരു സൂചനയും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട സുധാകരൻറേയും ലക്ഷ്മിയുടേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തുടർന്ന് ഉച്ചയോടെ ലക്ഷ്മിയുടെ സംസ്ക്കാരം നടത്തും. അതേസമയം, കേസിൽ പൊലീസിൻറെ ഭാഗത്ത് നിന്ന് ഗുരുതരമായി വീഴ്ചയുണ്ടായെന്ന് ഇൻറലിജൻസ് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. കേസിൽ പ്രതിയായ …

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്കായി തെരച്ചിൽ ഊർജിതപ്പെടുത്തി പോലീസ് Read More »

പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ജഡം കണ്ടെത്തിയത് വനത്തോട് ചേർന്നുളള വീടിനടുത്ത്

വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ മൃതദേഹം കണ്ടെത്തിയത് വനത്തോട് ചേർന്നുളള വീടിൻറെ സമീപത്ത്. പിലാക്കാവ് പഞ്ചാരക്കൊല്ലിയിലെ റിജോയുടെ വീടിനോട് ചേർന്ന് കുട്ടികളടക്കം കളിക്കുന്ന ഭാഗത്തായിരുന്നു കടുവയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12.30 നാണ് കടുവയെ വനപാലകർ കണ്ടത്. രാത്രിയായതിനാലാണ് വെടിവയ്ക്കാതെ ഇരുന്നതെന്ന് ഡോ. അരുൺ സഖറിയ വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച പുലർച്ചെ 2.30നാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. …

പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ജഡം കണ്ടെത്തിയത് വനത്തോട് ചേർന്നുളള വീടിനടുത്ത് Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടിലെന്ന് നിർദേശിച്ച് കോടതി സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. നടൻറെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ബെഞ്ചിൻറെ തീരുമാനം. പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്നാണ് നടൻറെ വാദം. പരാതിക്ക് പിന്നിൽ കുടുംബ തർക്കമെന്നും ഇവർ കോടതിയിൽ വാദിച്ചു. ഇവ പരിഗണിച്ചാണ് ജാമ്യ ഹർജി തീർപ്പാകും വരെ കോടതി അറസ്റ്റ് തടഞ്ഞത്.

അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. നാക്കുപ്പത്തി ഊരിലെ ആദിബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ അഗളി പ്രാഥമിക കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. രാവിലെ കുട്ടിക്ക് പാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സ്വപ്ന ഭവനം പദ്ധതി; അഞ്ചാമത്തെ വീടിൻ്റെ തറക്കല്ലിടിൽ നടന്നു

തൊടുപുഴ: വഴിത്തല ലയൺസ് ക്ലബ്ബും വഴിത്തല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിയും സംയുക്തമായി ഈ വർഷം നടപ്പാക്കുന്ന സ്വപ്ന ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന്റെ ഭാ​ഗമായി അഞ്ചാമത്തെ വീടിൻ്റെ തറക്കല്ലിടിൽ നടന്നു. മാത്യൂ കുഴൽനാടൻ എം.എൽ.എ തറക്കല്ലിടീൽ നിർവഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318സിയുടെയും ചിറ്റിലപള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഭവന രഹിതരായ ആളുകൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പാക്കുന്നത്. വഴിത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ക്ലമൻ്റ് …

സ്വപ്ന ഭവനം പദ്ധതി; അഞ്ചാമത്തെ വീടിൻ്റെ തറക്കല്ലിടിൽ നടന്നു Read More »

മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂമ്പാരം

ഇടുക്കി: മൂലമറ്റത്തെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. ഹരിത കർമ്മ സേനയുടെ സ്ഥിരം പണിയാണ് വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂട്ടിയിടുന്നത്. പൊതുജനങ്ങൾ ഇരിക്കുന്ന ബെഞ്ചിൽ വരെ മാലിന്യം കയറ്റി വച്ചിരിക്കുകയാണ് ഇതിന് മുമ്പും ഇത്തരം നടപടികൾ സ്ഥിരമായി ആവർത്തിക്കുകയും ചെയ്തതിന് പഞ്ചായത്ത് സെക്രട്ടറി താക്കീത് നൽകിയിട്ടുള്ളതാണ്. എന്നാലും ഹരി തകർമ്മ സേനക്ക് ഒരു കുലുക്കവും ഇല്ല. ഞങ്ങൾ ഇത് തന്നെ ആവർത്തിക്കുമെന്ന നിലപാടാണ്. സ്കൂൾ കുട്ടികളും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രകാർക്ക് കയറി നിൽക്കാനും …

മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂമ്പാരം Read More »

യാത്രക്കാർക്ക് ​ഗതാ​ഗത തടസ്സം സൃഷ്ടിച്ച് റോഡിലേക്കിറക്കി മെറ്റലും പാറപ്പൊടിയും; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ

മൂലമറ്റം: പഞ്ചായത്ത് റോഡ് കോൺക്രീറ്റ് ചെയ്യാൻ വേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ മുക്കാൽ ഭാഗവും തടസപ്പെടുത്തി മെറ്റലും പാറപ്പൊടിയും ഇറക്കിയിട്ടിരിക്കുന്നു. അറക്കുളം പഞ്ചായത്തിലെ മൂന്നുങ്കവയൽ ജംഗ്ഷന് സമീപമാണ് സംഭവം. കാഞ്ഞാർ മൂന്നുങ്കവയൽ മണപ്പാടി പി.ഡബ്ല്യൂ.ഡി റോഡ് തടപ്പെടുത്തി മെറ്റലും പാറപ്പൊടിയും ഇട്ടിരിക്കുന്നത്. വണ്ടി പോകേണ്ടതിനാൽ ഒതുക്കിയിടണമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങളുടെ സൗകര്യത്തിന് ചെയ്യുമെന്ന് പറഞ്ഞാണ് കോൺട്രാക്ടർ റോഡ് ​ഗതാ​ഗതം തടസപ്പെടുത്തി കൊണ്ട് ഈ പ്രവർത്തി ചെയ്തത്. ഒതുക്കിയിടാൻ സൗകര്യമുണ്ടായിട്ടും എപ്പോഴും വണ്ടികൾ ഓടിക്കൊണ്ടിരിക്കുന്ന വഴിയിൽ ഗതാഗതത്തിന് തടസമായി …

യാത്രക്കാർക്ക് ​ഗതാ​ഗത തടസ്സം സൃഷ്ടിച്ച് റോഡിലേക്കിറക്കി മെറ്റലും പാറപ്പൊടിയും; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ Read More »

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻറെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് അറിയിച്ചു. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി 12.30 ഓടെയാണ് …

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ Read More »