Timely news thodupuzha

logo

Timely A

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​ന്ന് സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍ട്ട് ന​ല്‍കി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍ഗോഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍ട്ടു​ള്ള​ത്. ശനിയാഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ല്‍ യെ​ലോ അ​ല​ര്‍ട്ടു​ണ്ട്. അ​ടു​ത്ത അ​ഞ്ചു ദി​വ​സം വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കേ​ര​ള തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​ദേ​ശ വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല.

ഭരണ – പ്രതിപക്ഷ പോരിൽ സ്തംഭിച്ച് കേരള നിയമസഭ

തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിൽ നടന്ന എസ്.എഫ്.ഐ – കെ.എസ്‌.യു സംഘർഷം നിയമസഭയിലേക്കെത്തി. വിഷയം ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്നുണ്ടായ ഭരണ – പ്രതിപക്ഷ പോരിൽ സഭ സ്തംഭിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ പോരിനിറങ്ങുകയും ഭരണ – പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി വാക്പോരിലേർപ്പെടുകയും ചെയ്തതോടെ സ്പീക്കർ നടപടികൾ വെട്ടിച്ചുരുക്കി സഭ പിരിച്ച് വിട്ടു. ഇന്ന് സഭ വീണ്ടും ചേരും. കാര്യവട്ടം ക്യാംപസിലെസംഘർഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് എൽ.എമാർക്കെതിരേയടക്കം കേസെടുത്ത …

ഭരണ – പ്രതിപക്ഷ പോരിൽ സ്തംഭിച്ച് കേരള നിയമസഭ Read More »

മലപ്പുറത്ത് റെസ്റ്റോറൻ്റിലെ കോഴിയിറച്ചിയിൽ പുഴം; അര ലക്ഷം പിഴയിട്ടു

മലപ്പുറം: അഴുകിയ കോഴിയിറച്ചി വിളമ്പിയ റെസ്റ്റോറൻറിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കോട്ടയ്ക്കലിലെ സാൻഗോസ് റെസ്റ്റോറൻറിനെതിരെ വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിലാണ് കമ്മീഷൻറെ നടപടി. ഭാര്യയും അഞ്ച് വയസുള്ള മകളുമൊത്ത് പരാതിക്കാരൻ ഭക്ഷണം കഴിക്കാൻ റെസ്റ്റോറൻറിലെത്തിപ്പോൾ വിളമ്പിയ കോഴിയിറച്ചി മകൾക്കായി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്. ഉടനെ തന്നെ ഹോട്ടൽ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും അപമര്യാദയായി പെരുമാറുകയാണുണ്ടായതെന്നും പരാതിയിൽ പറയുന്നു. തുടർന്ന് കോട്ടയ്ക്കൽ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി …

മലപ്പുറത്ത് റെസ്റ്റോറൻ്റിലെ കോഴിയിറച്ചിയിൽ പുഴം; അര ലക്ഷം പിഴയിട്ടു Read More »

ഈരാറ്റുപേട്ട കള്ളനോട്ട് കേസ്; മുഖ്യപ്രതി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

കോട്ടയം: കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി കക്കൂപ്പടി ഭാഗത്ത് തടിയൻ വീട്ടിൽ(പാലക്കാട് അരൂർ ഭാഗത്തെ ഫ്ലാറ്റിൽ ഇപ്പോൾ താമസം) റ്റി.സി അഷറഫ് (36), ആലത്തൂർ മേലോർകോട് ചിറ്റിലഞ്ചേരി ഭാഗത്ത് വട്ടോമ്പോടം വീട്ടിൽ ജെ ജെലീൽ(41) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അരുവിത്തുറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിന്റെ സി.ഡി.എമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് …

ഈരാറ്റുപേട്ട കള്ളനോട്ട് കേസ്; മുഖ്യപ്രതി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ Read More »

ലക്ഷദ്വീപിലെ കുടിയൊഴിപ്പിക്കലിന് താൽക്കാലിക സ്റ്റേ

കൊച്ചി: ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നുള്ള കുടിയൊഴിപ്പിക്കലിന് താൽക്കാലിക സ്റ്റേ. ഈ മാസം 19 വരെ കുടിയൊഴിപ്പിക്കൽ ഹൈക്കോടതി തടഞ്ഞു. ജെഡിയു അധ്യക്ഷൻ ഡോക്ടർ മുഹമ്മദ് സാദിഖ് നൽകിയ ഹർജിയിലാണ് നടപടി. ഹർജി ഈ മാസം 19ന് വീണ്ടും പരിഗണിക്കും. കാർഷികാവശ്യങ്ങൾക്കായി ലീസിന് നൽകിയ പണ്ടാരം ഭൂമി തിരികെ അടിയന്തരമായി തിരിച്ചു പിടിക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ഡെപ്യൂട്ടി കലക്ടർമാർക്ക് നിർദേശം നൽകിയത്. വിവിധ ദ്വീപുകളിലായി 575.75 ഹെക്ടർ ഭൂമിയാണ് …

ലക്ഷദ്വീപിലെ കുടിയൊഴിപ്പിക്കലിന് താൽക്കാലിക സ്റ്റേ Read More »

വയനാട്ടിൽ ഓവർ ടൂറിസമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: താങ്ങാനാകാത്ത വിധം വിനോദ സഞ്ചാരികൾ വയനാട് ജില്ലയിലെത്തുന്നതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്കുള്ളത്. ബാംഗ്ലൂരിൽ അടക്കമുള്ള ടെക്കികൾ വയനാടിനെ അവരുടെ പ്രധാന ടൂറിസം കേന്ദ്രമായാണ് കാണുന്നത്. ഇത് ഓവർ ടൂറിസത്തിന് കാരണമാകുന്നുണ്ട്. അതിനാൽ വയനാട്ടിലെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്തി അവിടങ്ങളിൽ ടൂറിസം സാധ്യത വർധിപ്പിക്കും. സൈലൻറ് ടൂറിസമെന്ന പേരിൽ ഈ രീതി വളർത്തിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് തുരങ്കപാതയ്ക്ക് ഉടൻ സർക്കാർ തുടക്കം കുറയ്ക്കുമെന്നും മന്ത്രി …

വയനാട്ടിൽ ഓവർ ടൂറിസമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More »

കർഷകകരുടെ കണ്ണീരൊപ്പുന്ന തീരുമാനമാണ് സർക്കാരിന്റേത്: സലിംകുമാർ

ഇടുക്കി: പട്ടയമില്ലാത്ത ഭൂമിയിലെ കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ തീരുമാനം ജില്ലയിലെ കർഷകരുടെ കണ്ണീരൊപ്പുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. ചരിത്രത്തിൽ ഇടംപിടിക്കുന്ന ഈ തീരുമാനമെടുത്ത കൃഷി മന്ത്രി പി പ്രസാദ് അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഉഷ്ണ തരംഗവും വരച്ചയും ജില്ലയിൽ ഇക്കുറി സമാനതകൾ ഇല്ലാത്ത ദുരന്തമാണ് സൃഷ്ടിച്ചത്. പതിനായിരക്കണക്ക് ഏക്കറിലെ കൃഷി നാമാവശേമായി. പ്രതിസന്ധികൾ പിടിമുറുക്കുമ്പോൾ പകച്ചു നിൽക്കുകയായിരുന്നു കർഷകർ. ജില്ലയിൽ രണ്ടു ദിവസം സന്ദർശനം നടത്തി ഈ കണ്ണീർകാഴ്ചകൾ കണ്ട മന്ത്രി അന്ന് …

കർഷകകരുടെ കണ്ണീരൊപ്പുന്ന തീരുമാനമാണ് സർക്കാരിന്റേത്: സലിംകുമാർ Read More »

കവി തിരുമൂലപുരം നാരായണൻ അന്തരിച്ചു

തിരുവല്ല: കവിയും സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ഉഴത്തിൽ കൃഷ്ണകൃപയിൽ തിരുമൂലപുരം നാരായണൻ(79) അന്തരിച്ചു. മൃതദേഹം കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രി മോർച്ചറിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 8.30ന് തിരുമൂലപുരത്തുള്ള കുടുംബ വീട്ടിലും തുടർന്ന് തിരുമൂലപുരം മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാലയിലും കൊണ്ടുവരും. തുടർന്ന് തൃശൂരുള്ള ഐവർമഠത്തിൽ എത്തിച്ച് വൈകിട്ട് നാലിന് സംസ്കരിക്കും. ഭാര്യ: രാജമ്മ. മക്കൾ: കവിത, കല, കിഷോർ, മരുമക്കൾ: സുരേഷ്‌, രാജൻ, സുമ. പരേതൻ 22 വർഷം ദീപിക പത്രാധിപ സമിതിയിൽ അംഗമായിരുന്നു. തിരുമൂലപുരം മഹാത്മാ ഗാന്ധി …

കവി തിരുമൂലപുരം നാരായണൻ അന്തരിച്ചു Read More »

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം മൂലമറ്റത്ത് സംഘടിപ്പിച്ചു

മൂലമറ്റം: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (എച്ച്.ആർ.സി ഹാൾ ) വച്ച് വൈസ് പ്രസിഡന്റ്‌ പി.എച്ച് മുഹമ്മദിന്റെ അധ്യക്ഷതയിൽ ദേശീയ ഡെപ്യൂട്ടി സെക്രട്ടറി വി.ജെ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പുന്നൂസ് മാത്യു റിപ്പോർട്ടും, കണക്കും സംസ്ഥാന വൈസ് പ്രസിഡന്റ്‌ വാഴൂർ മോഹനൻ കേന്ദ്ര റിപ്പോർട്ടും അവതരിപ്പിച്ചു. ഇലക്ട്രിസിറ്റി ബോർഡ് സ്വകാര്യ വൽക്കരണം ഉപേക്ഷിച്ച് കേരള മോഡലിൽ നിലനിർത്തണമെന്നും ജീവനക്കാരുടെ ഡി.എ തുടങ്ങിയ ആനുകൂല്യ നിഷേധം അവസാനിപ്പിക്കണമെന്നും ഡി.എ …

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം മൂലമറ്റത്ത് സംഘടിപ്പിച്ചു Read More »

തൊടുപുഴ കൃഷിഭവനിൽ ഞാറ്റുവേല ചന്ത ഒരുക്കി

തൊടുപുഴ: നഗരസഭയുടെയും മുനിസിപ്പൽ കൃഷിഭവന്റെയും കാർഷിക വികസന സമിതിയുടെയും സംയുക്ത ആഭിമുഖത്തിൽ ഞാറ്റുവേല ചന്ത കൃഷിഭവൻ അങ്കണത്തിൽ ഒരുക്കി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസ്സി ആൻറണി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ നീനു പ്രശാന്ത് അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ഇൻ ചാർജ് സന്ധ്യ ജി.എസ് സ്വാഗതം ആശംസിച്ചു. കെ.എസ്.ഡബ്ല്യൂ.എം.പി ഫിനാൻസ് മാനേജർ സുലാൽ സാമുവൽ ഞാറ്റുവേല, ജൈവ കൃഷി എന്നിവയെ സംബന്ധിച്ചുള്ള വിശദീകരണം നടത്തി. അഗ്രികൾച്ചർ അസിസ്റ്റൻറ് ജിജി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം …

തൊടുപുഴ കൃഷിഭവനിൽ ഞാറ്റുവേല ചന്ത ഒരുക്കി Read More »

മത്സ്യ കുഞ്ഞുങ്ങൾ വിതരണത്തിന്

ഇടുക്കി: കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സിൽ കാർപ്പ്, അനബാസ് ഇനം മത്സ്യകുഞ്ഞുങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ജൂലൈ 11 രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് നാലു വരെ വിതരണം നടക്കും. മത്സ്യകുഞ്ഞുക്കൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ വില ഈടാക്കുന്നതാണ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫിഷറീസ് കോംപ്ലക്സുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 9562670128,0468-2214589.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ജൂലൈ 31 വരെ അപേക്ഷിക്കാം

ഇടുക്കി: മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം നല്‍കുക. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി …

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ജൂലൈ 31 വരെ അപേക്ഷിക്കാം Read More »

തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികൾക്കായി സിറ്റിംഗ്

ഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീൺ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിനായി സിറ്റിംഗ് നടത്തുന്നു. ജുലൈ 8 രാവിലെ 10.30 ന് തൊടുപുഴ ബ്ലോക്ക് ഓഫീസിലാകും സിറ്റിംഗ് നടക്കുക. ബ്ലോക്ക് പരിധിയിലുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും പരാതികൾ നേരിട്ട് നൽകാവുന്നതാണ്.

സമ്പൂർണത അഭിയാൻ ജില്ലാതല ഉദ്ഘാടനം നടത്തി

ഇടുക്കി: ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി ദേവികുളം അഴുത ബ്ലോക്കുകളിൽ നടപ്പാക്കുന്ന സമ്പൂർണ്ണതാ അഭിയാൻ്റെ ജില്ലാ തല ഉദ്ഘാടനം പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നീതി ആയോഗ് ‘ യങ്ങ് പ്രൊഫഷണൽ ദാമിനി യാദവ് ഉദ്ഘാടനം ചെയ്തു. ആറ് ഘടകങ്ങൾ മാനദണ്ഡമാക്കി മൂന്ന് മാസത്തിനുള്ളിൽ ലക്ഷ്യം നേടുന്നതിനാണ് സമ്പൂർണതാ അഭിയാൻ പദ്ധതിക്ക് രൂപം നൽകിയത് . ഭാവിതലമുറയെ മുൻനിർത്തിയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ അധ്യക്ഷത വഹിച്ചു. …

സമ്പൂർണത അഭിയാൻ ജില്ലാതല ഉദ്ഘാടനം നടത്തി Read More »

ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; സത്യപ്രതിജ്ഞ ഞായറാഴ്ച

റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ജൂലൈ ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരണത്തിനായി ഗവർണർ സി.പി രാധാകൃഷ്ണൻ ഹേമന്ത് സോറനെ ക്ഷണിച്ചു. മുഖ്യമന്ത്രിയും ക്യാബിനറ്റ് അം​ഗങ്ങളും ഏഴാംതീയതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി. മുഖ്യമന്ത്രിയായിരുന്ന ചംപായ് സോറൻ ബുധനാഴ്ച രാത്രി രാജിവച്ചിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടിൽ നടന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ഹേമന്ത് സോറനെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് ചംപായ് സോറന്‍റെ രാജി. നിലവിൽ ഹേമന്ത് …

ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; സത്യപ്രതിജ്ഞ ഞായറാഴ്ച Read More »

കാസർഗോഡ് ആശുപത്രി ജനറേറ്ററിൽ നിന്നും പുക പടർന്നു, സമീപത്തെ സ്കൂളിലെ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു

കാസർഗോഡ്: കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 15ലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽ നിന്നുമാണ് പുക ഉയർന്നത്. കറണ്ട് പോയപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിച്ചതോടെ പുക ഉയരുകയായിരുന്നു. ഈ പുക ആശുപത്രിക്കു പിന്നിലുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലും വ്യാപിച്ചു. ഇതോടെ കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുട്ടികളെ ജില്ലാ ആശുപത്രിയിലും അമ്മയും …

കാസർഗോഡ് ആശുപത്രി ജനറേറ്ററിൽ നിന്നും പുക പടർന്നു, സമീപത്തെ സ്കൂളിലെ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു Read More »

കണ്ടൽക്കാടുകളുടെ സർവേ; 4 ആഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: സിറ്റി ആന്‍റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ(സിഡ്‌കോ) അധികാരപരിധിയിൽ വരുന്ന കണ്ടൽക്കാടുകളുടെ സർവേയും ഫിസിക്കൽ വെരിഫിക്കേഷനും പരമാവധി നാലാഴ്ചയ്ക്കുള്ളിൽ തീർക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. 2018 സെപ്തംബർ 17ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് വനശക്തിയെന്ന സർക്കാരിതര സംഘടന 2021ൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി(PIL) പരിഗണിക്കുക ആയിരുന്നു ഹൈക്കോടതി. അതിൽ കണ്ടൽക്കാടുകൾ സർക്കാരിന്‍റെ അധീനതയിലാണെന്ന് നിർദേശിച്ചു. സംസ്ഥാനത്ത് ഏകദേശം 32,000 ഹെക്ടർ കണ്ടൽ പ്രദേശമുണ്ട്. ഇതിൽ 16,984 ഹെക്‌ടർ ഇപ്പോൾ നിയമാനുസൃത വനങ്ങളാണ്, …

കണ്ടൽക്കാടുകളുടെ സർവേ; 4 ആഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ബോംബെ ഹൈക്കോടതി Read More »

ഇടിമുറിയിൽ വളർന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐ; പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിൽ എസ്.എഫ്.ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷം ഉണ്ടാവുമ്പോൾ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍ വക്രീകരിക്കരുതെന്നും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായി കൊല്ലപ്പെടുന്നവരിലും അധികം എസ്.എഫ്.ഐക്കാരാണ്. എസ്.എഫ്.ഐ ആയത് കൊണ്ട് മാത്രം 35 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇത്തരമൊരു അനുഭവം കെ.എസ്‌.യുവിന് പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ക്യാമ്പസുകളില്‍ സംഘര്‍ഷാവസ്ഥ സംജാതമാകുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥി സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ …

ഇടിമുറിയിൽ വളർന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐ; പിണറായി വിജയൻ Read More »

വണ്ണപ്പുറം മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി

വണ്ണപ്പുറം: മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഗവ. ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ഡെങ്കിപ്പനി പ്രതിരോധമരുന്നു വിതരണം നടത്തി. വണ്ണപ്പുറം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ അനീഷ് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുമയ്യ കെ.എം, ഡിസ്‌പെൻസർ സ്റ്റാലിൻ കെ.ജി, സൈന സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഹിമ പരീദ്, റെഷിദ് തോട്ടുങ്കൽ, അസോസിയേഷൻ പ്രസിഡന്റ് സജി കണ്ണമ്പുഴ, ഭാരവാഹികളായ കെ.എച്ച് നൗഷാദ്, ബാബു കുന്നത്തുശേരി, പ്രിൻസ് എം.ജി, ഉഷ രാജൻ …

വണ്ണപ്പുറം മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി Read More »

പാലക്കാട് കാറിലെത്തിയ സംഘം 2 യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു

പാലക്കാട്: കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം യുവാക്കളെ വെട്ടിപരുക്കേൽപ്പിച്ചു. കടമ്പഴി സ്വദേശികളായ ടോണി, പ്രസാദ് എന്നിവർക്കാണ് വെട്ടേറ്റത്. സുഹൃത്തുക്കളായ ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചതായാണ് വിവരം. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ടോണിക്ക് ഗുരുതരമായി പരുക്കേറ്റ ടോണിയെ ആദ്യം പാലക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോണാവാല ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധന സഹായം

മുംബൈ: ഭുഷി അണക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാർ നിയമസഭയിൽ അറിയിച്ചു. ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ പോകുന്നത് തടയാൻ ബോർഡുകൾ സ്ഥാപിക്കാൻ ജില്ലാ കളക്ടർമാർക്കും എസ്.പിമാർക്കും നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ജൂൺ 30ന് ലോണാവാലയിലെ ഭുഷി ഡാമിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ പെട്ട് മുങ്ങി മരിച്ചത്. ലോണാവാലയിലെ ഭുഷി അണക്കെട്ട് അപകടത്തിൻറെ പേരിൽ വിനോദ സഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് …

ലോണാവാല ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധന സഹായം Read More »

കോതമംഗലം കുട്ടംകുളത്ത്‌ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ ഉപ്പുകണ്ടം കുട്ടംകുളത്ത്‌ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. വ്യാഴം രാവിലെയാണ് കാട്ടാനയുടെ ജഡം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പ്രദേശവാസികൾ കണ്ടത്. അഞ്ച് വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പൻറെ ജഡത്തിന് സമീപത്തു പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കുറച്ച് നാളുകളായി കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകളെത്തുന്നത് പതിവ് കാഴ്ചയാണ്.

കോതമം​ഗലം മാലിപ്പാറ ഭാഗത്തെ വിവിധ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം നാശം വിതച്ചു

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപ്പെട്ട മാലിപ്പാറ ഭാഗത്തെ വിവിധ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം നാശം വിതച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ആനകളെത്തിയത്. ഏത്തവാഴകളും തെങ്ങും കൊക്കോയും റബ്ബർ തൈകളും ഉൾപ്പടെയാണ് നശിച്ചിട്ടുള്ളത്. കുറ്റിമാക്കൽ വർഗീസിൻറെ കൃഷിയിടത്തിൽ മാത്രം നൂറോളം വാഴകളാണ് ചവിട്ടിമെതിച്ചത്. എബ്രാഹം കടുകുംബ്ലായിൽ,സാജു കാട്ടുചിറ,ജോസ് വെട്ടിക്കാട്ടിൽ,എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാന ക്യഷികൾ നശിപ്പിച്ചു. കുറച്ച് വർഷങ്ങളായി ആന ശല്യം ഇല്ലാതിരുന്ന പ്രദേശമാണിത്. ആന ശല്യത്തെ കുറിച്ച് പരാതി പറഞ്ഞിട്ട് അധികാരികൾ തിരിഞ്ഞുനോക്കാൻ പോ ലും തയ്യാറാകുന്നില്ലെന്ന് പഞ്ചായത്ത് അംഗം …

കോതമം​ഗലം മാലിപ്പാറ ഭാഗത്തെ വിവിധ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം നാശം വിതച്ചു Read More »

എൻജിനീയറിങ്ങ് പരീക്ഷയിൽ കൂട്ടത്തോൽവി; 15 കോളെജുകൾ പൂട്ടുമെന്ന് സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: ബി.ടെക് പരീക്ഷയിലെ കൂട്ടത്തോൽവിയിൽ കർശന നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല. വിജയശതമാനം വളരെ കുറഞ്ഞ കോളെജുകൾ അടച്ചുപൂട്ടാനുള്ള നിർദേശം നൽകിയേക്കുമെന്നാണ് വിവരം. 15 സ്ഥാപനങ്ങൾക്കെതിരേയാണ് നടപടിക്കൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് സ്വാശ്രയ എൻജിനീയറിങ്ങ് കോളെജ് മാനേജ്മെന്‍റ്കളുമായി സർവകലാശാല ചർച്ച നടത്തും. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ(KTU) ഈ വർഷം 53 ശതമാനമാണ് അവസാന വർഷ ബി-ടെക്ക് പരീക്ഷയിലെ വിജയം. 26 കോളെജുകളിൽ 25 ശതമാനത്തിൽ താഴെയാണ് വിജയം. ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തെ എ‍ൻജിനീയറിങ്ങ് പഠന നിലവാരത്തെക്കുറിച്ച് ആശങ്കകളുയർന്നു. വലിയ …

എൻജിനീയറിങ്ങ് പരീക്ഷയിൽ കൂട്ടത്തോൽവി; 15 കോളെജുകൾ പൂട്ടുമെന്ന് സാങ്കേതിക സർവകലാശാല Read More »

കളമശേരിയിൽ മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്‍റെ പണി

കളമശേരി: മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി. നഗരസഭ 12-ാം വാർഡിൽ തോഷിബയ്ക്ക് സമീപം ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മാലിന്യം തള്ളാനെത്തിയവർ വാഹനമടക്കം പെട്ടത്. മാലിന്യം തള്ളിയതിന് ശേഷം പോകാൻ ശ്രമിച്ചപ്പോൾ വാഹനം സ്റ്റാർട്ട് ആയില്ല. ഇതോടെ മാലിന്യം തള്ളാൻ എത്തിയവർ വാഹനത്തിൽ തന്നെ ഇരുന്നു. ഇത് കണ്ട് നാട്ടുകാർ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു. കാക്കനാട് പടമുകളിലുള്ള മദർ ഫർണിച്ചറിൽ നിന്നുള്ള സ്പോഞ്ച്, അപ്ഹൊൾസറി മാലിന്യങ്ങളാണ് ഇവിടെ തള്ളിയത്. ഇത് നാട്ടുകാർ ഇവരെക്കൊണ്ട് തന്നെ തിരികെ വാഹനത്തിലേക്ക് …

കളമശേരിയിൽ മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്‍റെ പണി Read More »

കോതമംഗലം കുത്തുകുഴിയിൽ ട്രാൻസ്‌ഫോർമറിന് തീ പിടിച്ചു

കോതമംഗലം: കുത്തുകുഴി – കുടമുണ്ട റോഡിൽ മാരമംഗലം സർക്കാർ സ്‌കൂളിന് സമീപം സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിന് തീപിടിച്ചു. ബുധനാഴ്ച്ച വൈകുന്നേരം 6.30നായിരുന്നു സംഭവം. കെ.എസ്.ഇ.ബിയുടെ 100 കെ.വി.എ ട്രാൻസ്‌ഫോർമറാണ് കത്തിയത്. കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. നിരവധി വാഹനങ്ങൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നതിനിടെ ആണ് സംഭവം. ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് കാരിയർ പാനൽ ഭാഗത്താണ് തീപിടിച്ചത്. പാനൽബോക്‌സും അനുബന്ധ കേബിളുകളും കത്തിനശിച്ചു. ഫ്യൂസ് ഭാഗത്ത് ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം അഗ്നിരക്ഷാസേന എത്തി പെട്ടെന്ന് തീയണച്ചത് …

കോതമംഗലം കുത്തുകുഴിയിൽ ട്രാൻസ്‌ഫോർമറിന് തീ പിടിച്ചു Read More »

പ്രാകൃത സംസ്കാരം തിരുത്തിയില്ലെങ്കിൽ എസ്.എഫ്.ഐ ഇടതുപക്ഷത്തിന് ബാധ്യതയാവുമെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: എസ്.എഫ്.ഐക്കെതിരേ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതസംസ്ക്കാരമാണ്, പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്‍റെ അർഥം അറിയില്ല, അവരെ തിരുത്തിയില്ലെങ്കിലത് ഇടുപക്ഷത്തിന് ബാധ്യതയാവും. അവരെ തിരുത്തിയെതീരൂവെന്നും അദ്ദേഹം പ്രതികരിച്ചു. എസ്.എഫ്.ഐ അവരുടെ ശൈലി തിരുത്തിയേ തീരൂ. ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ രീതി ഇതല്ല. വളരെ പ്രാകൃതമുള്ള സംസ്ക്കാരത്തിണന്‍റെ ഭാഗമാണത്. പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷത്തിന്‍റെ അർത്ഥമറിയില്ല. എസ്.എഫ്.ഐക്കാര്‍ക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആശയത്തിന്റെ ആഴം അറിയില്ല. പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് പുതിയ ലോകത്തിനുമുന്നിലുള്ള ഇടുതപക്ഷത്തിന്റെ ഘടനയെപ്പറ്റി …

പ്രാകൃത സംസ്കാരം തിരുത്തിയില്ലെങ്കിൽ എസ്.എഫ്.ഐ ഇടതുപക്ഷത്തിന് ബാധ്യതയാവുമെന്ന് ബിനോയ് വിശ്വം Read More »

വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയന് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിൽ നിന്നും ജോലിക്കു പോവാനായി ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.

തിരുവല്ല നഗരസഭയിലെ റീൽ ചിത്രീകരണത്തിൽ നടപടി വേണ്ടെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ റീൽ ചിത്രീകരിച്ച ജീവനക്കാർക്കെതിരേ നടപടി വേണ്ടെന്ന് മന്ത്രി എം.ബി രാജേഷ്. ആവശ്യഘട്ടത്തിൽ സേവന സന്നദ്ധരായി ഞായറാഴ്ച പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടുകയുണ്ടായി. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ …

തിരുവല്ല നഗരസഭയിലെ റീൽ ചിത്രീകരണത്തിൽ നടപടി വേണ്ടെന്ന് മന്ത്രി എം.ബി രാജേഷ് Read More »

മാന്നാർ കൊലപാതകം; കൂട്ടുപ്രതികളറിയാതെ കലയുടെ മൃതദേഹം മാറ്റി

ആലപ്പുഴ: ഇരമത്തൂർ സ്വദേശി കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ഭർത്താവ് അനിൽ ദൃശ്യം 2 മോഡൽ നടപ്പാക്കിയോയെന്ന് സംശ‍യിക്കുന്നതായി പൊലീസ്. കൂട്ടുപ്രതികളറിയാതെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് അനിൽ മറ്റൊരിടത്തേക്ക് മാറ്റിയോ എന്നതാണ് പൊലീസ് സംശയിക്കുന്നത്. ഇതിനു വ്യക്തത വരണമെങ്കിൽ ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കണം. പ്രതികളിലൊരാൾ ഭാര്യയുമായുണ്ടാക്കിയ വഴക്കിനിടെ, കലയെ പോലെ നിന്നെയും കൊന്ന് സെപ്റ്റിക് ടാങ്കിലിടുമെന്ന് ഭീഷണിപ്പെടുത്തിയതാണ് 15 വർഷത്തിന് ശേഷം കേസ് പുറത്തുവരാൻ കാരണമായത്. ഇതിന് പിന്നാലെ എത്തിയ ഊമക്കത്ത് അന്വേഷണത്തിൽ നിർണായകമായി. മൃതദേഹം …

മാന്നാർ കൊലപാതകം; കൂട്ടുപ്രതികളറിയാതെ കലയുടെ മൃതദേഹം മാറ്റി Read More »

തൃശൂർ കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: പത്ത് ദിവസം മുമ്പ് കൊരട്ടിയിൽ നിന്ന് കാണാത്തായ ദമ്പതികളെ വേളാംങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകൾ ജിസുവും(29) ഭർത്താവ് തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോയുമാണ്(34) മരിച്ചത്. കഴിഞ്ഞ 22ന് വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വേളാംങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവെച്ച് അവശ നിലയിൽ …

തൃശൂർ കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More »

മഴയ്ക്ക സാധ്യത; കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഗുജറാത്തിനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. …

മഴയ്ക്ക സാധ്യത; കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ട്രെയ്ന്‍ ഗതാഗതം; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് റെയ്‌ല്‍വെ അറിയിച്ചു

തിരുവനന്തപുരം: ട്രെയ്ന്‍ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് റെയ്‌ല്‍വേയുടെ ഉന്നത അധികൃതര്‍ ഉറപ്പുനല്‍കി. സംസ്ഥാനത്തെ റെയ്‌ല്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പരശുറാം എക്‌സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ച് കന്യാകുമാരിക്കു നീട്ടി. തിരക്കുള്ള മറ്റു ട്രെയ്നുകളിലും ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഡിവിഷണല്‍ റെയ്‌ല്‍വേ മാനെജര്‍ ഡോ. മനീഷ് തപ്‌ല്യാല്‍ പറഞ്ഞു. ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍ഗോഡ് …

ട്രെയ്ന്‍ ഗതാഗതം; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് റെയ്‌ല്‍വെ അറിയിച്ചു Read More »

ഹത്രാസ് അപകടം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യു.പി മുഖ്യമന്ത്രി

ഹത്രാസ്: സത്സംഗത്തിനിടെ തിരക്കിൽപ്പെട്ട് 121 പേർ മരിച്ച സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും അന്വേഷണം. ആഗ്ര എ.ഡി.ജി.പി അനുപം കുലശ്രേഷ്ഠയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും യുപി സർക്കാർ രൂപംകൊടുത്തു. സംഭവം വിശദമായി അന്വേഷിക്കുമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പ്രാർഥനാ ചടങ്ങുകൾക്ക് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ്. ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സംഘാടകരുടെ ഭാഗത്ത് നിന്ന് …

ഹത്രാസ് അപകടം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യു.പി മുഖ്യമന്ത്രി Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാത വിരുന്ന്

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് നേടി നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാത വിരുന്ന്. കൊടുങ്കാറ്റ് കാരണം പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം വൈകി ബാർബഡോസിൽ നിന്നു പുറപ്പെട്ട ഇന്ത്യൻ ടീം അംഗങ്ങൾ വ്യാഴാഴ്ച പുലർച്ചെയാണ് ന്യൂഡൽഹിയിൽ വിമാനമിറങ്ങിയത്. ബി.സി.സി.ഐ ഏർപ്പെടുത്തിയ AIC24WC(എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ് കപ്പ്) – പ്രത്യേക ചാർട്ടർ വിമാനത്തിലാണ് ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സംഘം എത്തിച്ചേർന്നത്. ടീമംഗങ്ങളെ കൂടാതെ അവരുടെ കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫും …

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാത വിരുന്ന് Read More »

അരൂർ – തുറവൂർ ആകാശപാത നിർമാണം; പണി തുടങ്ങിയ ശേഷം ഈ ഭാഗത്തുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് 36 പേർ

കൊച്ചി: അരൂർ – തുറവൂർ ആകാശപാത നിർമാണത്തിൽ ദേശീയപാത അഥോറിറ്റി നേരിടുന്നത് അതിരൂക്ഷമായ വിമർശനങ്ങൾ. പണി തുടങ്ങിയ ശേഷം 36 പേരാണ് ഈ ഭാഗത്തുണ്ടായ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത്. അവസാനമില്ലാത്ത ഗതാഗതക്കുരുക്കാണ് ഈ മേഖലയിൽ സ്ഥിരമായി ഇപ്പോൾ അനുഭവപ്പെടുന്നത്. രണ്ടും മൂന്നും മണിക്കൂർ വൈകുന്ന അവസ്ഥയുണ്ട്. സ്കൂൾ വിദ്യാർഥികളെ പോലും ഇത് ഗുരുതരമായി ബാധിക്കുന്നു. ഈ ഭാഗത്തെ അപകടങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കേരള ഹൈക്കോടതി തന്നെ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ദേശീയപാതാ അഥോറിറ്റി ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞ കോടതി, ഇത്തരം …

അരൂർ – തുറവൂർ ആകാശപാത നിർമാണം; പണി തുടങ്ങിയ ശേഷം ഈ ഭാഗത്തുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് 36 പേർ Read More »

ഈരാറ്റുപേയിൽ 2 ലക്ഷം രൂപയുടെ കള്ളനോട്ടുമായി 3 പേർ പിടിയിൽ

കോട്ടയം: രണ്ട് ലക്ഷത്തിൽ പരം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട കാരയ്ക്കാട് ഭാഗത്ത് നിന്നും(സഫാനഗർ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) സി.എ അൽഷാം(30), നടക്കൽ മുണ്ടയ്ക്കൽപറമ്പ് ഭാഗത്ത് വെട്ടിക്കാട്ട് വീട്ടിൽ അൻവർഷാ ഷാജി (26), നടയ്ക്കൽ ഭാഗത്ത് കിഴക്കാവിൽ വീട്ടിൽ കെ.എസ് ഫിറോസ്(25) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നാം തീയതി ഈരാറ്റുപേട്ട അരുവിത്തുറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിന്റെ അസിസ്റ്റൻറ് മാനേജർ ബാങ്കിന്റെ സി.ഡി.എമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ …

ഈരാറ്റുപേയിൽ 2 ലക്ഷം രൂപയുടെ കള്ളനോട്ടുമായി 3 പേർ പിടിയിൽ Read More »

നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യ സൂത്രധാരൻ ത്സാർഖണ്ഡിൽ പിടിയിൽ

റാഞ്ചി: നീറ്റ് യു.ജി.സി ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യസൂത്രധാരനെ പിടികൂടി സി.ബി.ഐ. ത്സാർഖണ്ഡ് ധർബാദിൽ നിന്നാണ് അമൻസിങ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്യുന്ന ഏഴാമത്തെ ആളാണ് അമൻ സിങ്ങ്. ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയിൽനിന്ന് ഒരു സ്വകാര്യ സ്‌കൂൾ ഉടമയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയിൽ കൃത്യമം നടത്താൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് ഇയാൾക്കെതിരായ കണ്ടെത്തൽ. ഹസാരിബാഗിൽ ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകനേയും ഒയാസിസ് …

നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യ സൂത്രധാരൻ ത്സാർഖണ്ഡിൽ പിടിയിൽ Read More »

നഴ്സിങ്ങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; കോട്ടയത്ത് ഒരാൾ അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയ്ക്ക് വിദേശത്ത് നഴ്സിങ്ങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ ഭാഗത്ത് മാളികപ്പറമ്പിൽ വീട്ടിൽ ജോൺസൺ എം ചാക്കോയാണ്(30) കോട്ടയം ഈസ്റ്റ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലി ചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽ നിന്നും യുവാവിന്റെ ഭാര്യക്ക് ന്യൂസിലൻഡിൽ നഴ്സിങ്ങ് ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കയ്യിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് …

നഴ്സിങ്ങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; കോട്ടയത്ത് ഒരാൾ അറസ്റ്റിൽ Read More »

റേഷൻ വ്യാപാരികളുടെ രാപകൽ സമരം, ജൂലൈ 8,9 തീയതികളിൽ

തൃശൂർ: റേഷൻ വിതരണം തകിടം മറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ റേഷൻ മേഖലയെ അവഗണിക്കുന്നുവെന്നും ആരോപിച്ച് ചില്ലറ റേഷൻ വ്യാപാരികൾ കടകളടച്ച് രാപകൽ സമരം നടത്തും. ജൂലൈ 8, 9 തീയതികളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ സമരം. സംസ്ഥാനത്തെ 14,300 ചില്ലറ റേഷൻ വ്യാപാരികൾ നേരിടുന്ന ദുരിതങ്ങൾ, മുഖ്യമന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി, ധനവകുപ്പ് മന്ത്രി, വകുപ്പ് മേധാവികൾ തുടങ്ങിയവരെ ബോധ്യപ്പെടുത്തിയെങ്കിലും ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് ഭാരവാഹികൾ പറയുന്നു. 2018ൽ …

റേഷൻ വ്യാപാരികളുടെ രാപകൽ സമരം, ജൂലൈ 8,9 തീയതികളിൽ Read More »

സിക്ക വൈറസ്ച സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. ഗർഭിണികളായ സ്ത്രീകളിൽ വൈറസ് പടർന്നുപിടിക്കാതിരിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേക ശ്രദ്ധിക്കണമെന്ന്‌ കേന്ദ്രം പറഞ്ഞു. അണുബാധയേറ്റ ഗർഭിണികളുടെ ഭ്രൂണവളർച്ച നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. വൈറസ്‌ ബാധിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാലാണ്‌ ജാഗ്രത പാലിക്കാൻ കേന്ദ്രം നിർദേശിച്ചത്‌. മഹാരാഷ്‌ട്രയിൽ ഏഴുപേർക്കാണ്‌ സിക്ക സ്ഥിരീകരിച്ചത്‌. അതിൽ രണ്ടുപേർ ഗർഭിണികളാണ്‌. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക്‌ കാണമായ ഈഡിസ് കൊതുകുകൾ തന്നെയാണ് സിക്കയും …

സിക്ക വൈറസ്ച സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം Read More »

സർക്കാർ അദ്ധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണം: കെ.പി.എസ്.ടി.എ

തൊടുപുഴ: ഇടതു സർക്കാർ തുടർന്നു വരുന്ന അധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്ന് കെ പി എസ് ടി എ തൊടുപുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് രണ്ടായിരത്തി പതിനാറിൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച എട്ട് രൂപ എന്നത് ആറ് രൂപയായി കുറയ്ക്കുന്ന നിലപാടാണ് ഏറ്റവും അവസാനമായി സർക്കാർ സ്വീകരിച്ചത്. ഒരു വർഷമായി ഹൈക്കോടതിയിൽ നിരന്തരം കേസ് വാദം നടക്കുമ്പോഴും കൃത്യമായി നിലപാട് സ്വീകരിക്കാതെ സർക്കാർ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്. മുട്ട, പാൽ എന്നിവയുടെ തുക …

സർക്കാർ അദ്ധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണം: കെ.പി.എസ്.ടി.എ Read More »

​ഗാസ മുനമ്പിലുടനീളം ആക്രമണം തുടർന്ന് ഇസ്രയേൽ സേന ​

ഗാസ: വീണ്ടും ​ഗാസ മുനമ്പിലുടനീളം ആക്രമണം അഴിച്ച് വിട്ട് ഇസ്രയേൽ. ആക്രമണം രൂക്ഷമായ ഷുജയ്യയിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ചവർക്ക് നേരെ ബുധനാഴ്ച രാവിലെ സേന നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ന്യൂസ് ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഗാസയിലെ മഗാസി ക്യാമ്പിൽ വാഹനത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു. ജബാലിയ ക്യാമ്പിൻ്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ രൂക്ഷമായ ഷെല്ലാക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും …

​ഗാസ മുനമ്പിലുടനീളം ആക്രമണം തുടർന്ന് ഇസ്രയേൽ സേന ​ Read More »

മലയോര പട്ടയം, വിവര ശേഖരണം: ജൂലൈ 25 വരെ അപേക്ഷ നൽകാം

ഇടുക്കി: 1977 ജനുവരി ഒന്നിന് മുമ്പ് വന ഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്ന് മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക്, ജൂലൈ 10 മുതൽ 25 വരെ അപേക്ഷ നൽകാൻ അവസരം. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേർന്ന റവന്യു സെക്രട്ടറിയറ്റ് യോഗത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നേരത്തെ അപേക്ഷ …

മലയോര പട്ടയം, വിവര ശേഖരണം: ജൂലൈ 25 വരെ അപേക്ഷ നൽകാം Read More »

പൈങ്ങോട്ടൂർ വൈസ് പ്രസിഡൻറ് നിസാർ മുഹമ്മദ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായി

കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസാർ മുഹമ്മദിനെ സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം മത്സരിച്ചു വിജയിച്ച് എൽഡിഎഫിനൊപ്പം ചേർന്നതിനെ തുടർന്ന് യുഡിഎഫ് നൽകിയ പരാതിയിലാണു നടപടി. മുസ്ലിം ലീഗിന് അനുവദിച്ച 10ആം വാർഡായ പനങ്കരയിൽ യു.ഡി.എഫ് പിന്തുണയിൽ സ്വതന്ത്രനായാണു നിസാറിൻറെ വിജയം. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഇരു മുന്നണികളും ആറ് സീറ്റ് വീതം നേടിയപ്പോൾ സ്വതന്ത്ര സിസി ജെയ്‌സനെ യുഡിഎഫ് പ്രസിഡൻ്റാക്കുകയും നിസാറിനെ വൈസ് പ്രസിഡന്റാക്കുകയും ചെയ്തു. …

പൈങ്ങോട്ടൂർ വൈസ് പ്രസിഡൻറ് നിസാർ മുഹമ്മദ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായി Read More »

പെരുമ്പാവൂർ സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

കൊച്ചി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂർ,കോടനാട് വേങ്ങൂർ മുടക്കുഴ കുറുക്കൻപൊട്ട ഭാഗത്ത്, മൂലേത്തുംകുടി വീട്ടിൽ ബിനുവിനെയാണ്(36) ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ മയക്ക് മരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മാർച്ചിൽ കോടനാട് പൊലീസ് രജിസ്റ്റർ …

പെരുമ്പാവൂർ സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി Read More »

മാന്നാറിലെ കലയുടെ കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത 3 പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: മാന്നാറിലെ കല കൊലക്കേസിൽ പിടിയിലായ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ‌. കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. അറസ്റ്റിലായ അനിലിന്‍റെ ബന്ധുക്കളും സുഹൃത്തുകളുമാണ് മറ്റ് മൂന്നു പ്രതികൾ. ഇവർ …

മാന്നാറിലെ കലയുടെ കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത 3 പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി Read More »

തൃശൂരിൽ 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ

തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശി പിടിയിൽ. 9000 എം.ഡി.എം.എ ഗുളികകളുമായി പയ്യന്നൂർ സ്വദേശി ഫാസിലാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസിൽ പിടിയിലായത്. എറണാകുളത്ത് നിന്ന് കാറിൽ തൃശൂരിലേക്ക് മാരക രാസ ലഹരിയായ എം.ഡി.എം.എ വൻതോതിൽ …

തൃശൂരിൽ 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ Read More »