സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ
കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിലാണ് അറസ്റ്റ്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ വെച്ച് കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ കരിപ്പൂരിലെ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ മറ്റ് കേസുകളില്‍ അന്വേഷണം തുടരുകയാണ്. നേരത്തെ അര്‍ജുന്‍ ആയങ്കിക്കെതിരെ ചുമത്തിയിരുന്ന കാപ്പ റദ്ദാക്കിയിരുന്നു. 2017ന് ശേഷം കേസുകളൊന്നും തന്റെ പേരിലില്ലെന്നും കേസുകള്‍ സിപിഎം പ്രവര്‍ത്തകനായിരിക്കെയാണെന്നും കാണിച്ച് അര്‍ജുന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. കസ്റ്റംസ് …