ഇടുക്കിയിൽ കാറിന് തീ പിടിച്ചു
ഇടുക്കി: മൂലമറ്റം – വാഗമൺ റൂട്ടിൽ കാറിന് തീ പിടിച്ചു. പുള്ളിക്കാനത്തിന് സമീപം നല്ലതണ്ണിയിൽ കഴിഞ്ഞ ദിവസ രാത്രി 10.40 നാണ് സംഭവം ഉണ്ടായത്. തൊടുപുഴ അരിക്കുഴ സ്വദേശി ആശാരിമാട്ടേൽ രാജ് കൃഷ്ണയുടെ കാറിനാണ് തീപിടിച്ചത്. രാജ് കൃഷ്ണയുൾപ്പെടെ നാല് പേർ വാഗമൺ സന്ദർശിച്ചതിനു ശേഷം തിരികെ വരുന്ന സമയത്താണ് വാഹനത്തിന് തീപിടിച്ചത്. ഉടൻതന്നെ അഗ്നി രക്ഷാ സേനയിൽ വിവരം അറിയിച്ചു. മൂലമറ്റത്ത് നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബിജു സുരേഷ് ജോർജിൻ്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ …