Timely news thodupuzha

കൃഷിയുടെ മാഹാത്മ്യം യുവതലമുറയ്ക്ക് പകർന്നു നൽകി ഒരു ഗ്രാമം മാതൃകയാകുന്നു

തൊടുപുഴ: ഇടുക്കി ജില്ലയിൽ കുടയത്തൂർ പഞ്ചായത്തിൽ 93 കുടുംബങ്ങളെ അണിനിരത്തി ഉണർവ്വ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റും കേരള കോൺഗ്രസ്(എം) ഇടുക്കി നിയോജകമണ്ഡല സെക്രട്ടറിയുമായ ഫ്രാൻസീസ് കരിമ്പാനിയുടെ നേതൃത്വത്തിൽ ഒരുക്കിയ കൃഷിത്തോട്ടം മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്.

കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ ഒഴിവ് സമയങ്ങളിൽ കൃഷി ചെയ്യുന്നതനായി മുന്നിട്ടിറങ്ങി. സ്ഥലം പാട്ടത്തിനെടുത്താണ് 1500 മൂട് കപ്പ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, കാച്ചിൽ മുതലായവ കൃഷി ചെയ്തത്.

പരസ്പര സ്നേഹബന്ധങ്ങളുടെ പവിത്രതയും ഒരു ഗ്രാമത്തിന് മാതൃകയാവുകയാണ്. ഈ കൃഷി രീതി നേരിൽ കാണാൻ നിരവധി ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *