തൊടുപുഴ: ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ രാമായണ പാരായണം ആരം ഭിച്ചു. പാരായണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം തൊടുപുഴ തഹസിൽദാർ രാജീവ് ഭദ്രദീപപ്രകാശനം നടത്തി നിർവഹിച്ചു. രാമായണം നിത്യജീവിതത്തിൽ നൽകുന്ന പ്രസക്തി ഈ കാലഘട്ടത്തിൽ വർദ്ധിച്ചു വരികയാണെന്നും രാമായണം നൽകുന്ന സന്ദേശം ഉൾക്കൊള്ളുവാനും കുട്ടികളും പ്രായമായവും ക്ഷേത്ര സംസ്കാരം ഉൾകൊണ്ട് പുതിയ തലമുറയെ വാർത്തെടുക്കണമെന്നും പുതിയ തല മുറയുടെ ജീവിതരീതിയെ സ്വാധീനിക്കുന്ന പല ഘടകങ്ങളും സന്ദേശങ്ങളും രാമായണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ദിവസവും രാവിലെ 8.00 മണി മുതൽ പാരായണം ആരംഭിക്കും. ഭക്തജനകൂട്ടായ്‌മകളുടെയും മാതൃസമിതിയുടെയും നേതൃ ത്വത്തിലാണ് പാരായണം നടക്കുന്നത്. ഭക്തജനങ്ങൾക്ക് സമർപ്പണമായും രാമാ യണം വായിക്കുവാൻ അവസരമുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ക്ഷേത്രം ചെയർമാൻ കെ.കെ. പുഷ്‌പാംഗദൻ, മാനേജർ ബി. ഇന്ദിര, ഉപദേശകസമിതി അംഗം കെ. ആർ. വേണു, മാതൃസമിതി അംഗങ്ങളായ മൃദുല വിശ്വംഭരൻ, വിജയലക്ഷ്മി ടീച്ചർ, ആചാര്യൻ ഹരി മേതിരി, ദേവസ്വം പ്രതിനിധി മോഹൻദാസ്, നിരവധി ഭക്തജനങ്ങൾ എന്നിവരും പങ്കെടുത്തു.






