Timely news thodupuzha

logo

latest news

കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മ​ഹത്യ; പി.പി ദിവ്യയെ ചടങ്ങിലേക്ക് വിളിച്ച് വരുത്തിയത് കളക്‌ടറെന്ന് ആരോപണം

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്‌ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നവീന്‍ ബാബുവിന്‍റെ ബന്ധുവും സി.ഐ.റ്റി.യു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍. ജില്ലാ കളക്‌ടർ കെ വിജയനാണ് പി.പി ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് വിളിച്ച് വരുത്തിയതെന്നും ദിവ്യയുടെ സൗകര്യത്തിന് അനുസരിച്ച് ചടങ്ങിന്‍റെ സമയം മാറ്റുകയായിരുന്നുവെന്നും മോഹന്‍ ആരോപിച്ചു. എ.ഡി.എം വേണ്ടായെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് സമ്മേളനം നിര്‍ബന്ധപൂര്‍വം നടത്താന്‍ തീരുമാനിച്ചത് കളക്‌ടറായിരുന്നു. രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്ക് ശേഷമാക്കിയതും കളക്ടറാണ്. രാവിലെ പരിപാടിയിൽ പങ്കെടുക്കാന്‍ …

കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മ​ഹത്യ; പി.പി ദിവ്യയെ ചടങ്ങിലേക്ക് വിളിച്ച് വരുത്തിയത് കളക്‌ടറെന്ന് ആരോപണം Read More »

ജിം ട്രെയിനറെ ആലുവയിലെ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ആലുവയിൽ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് വെട്ടേറ്റ് മരിച്ച നിലയിൽ. വി.കെ.സി ബാറിന് സമീപമുള്ള വാടക വീടിന്‍റെ മുറ്റത്ത് വേട്ടേറ്റ നിലയിലാണ് കണ്ണുര്‍ സ്വദേശിയായ സാബിത്തിനെ കണ്ടെത്തിയത്. രാവിലെ ഒപ്പം താമസിക്കുന്നവരാണ് യുവാവിനെ വാടകവീടിന്‍റെ മുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്. കൊലപാതകമെന്നാണ് സംശയം. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണെന്നും എടത്തല പൊലീസ് അറിയിച്ചു.

ഡോക്ടർമാരുടെ അഭാവത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രി: പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്

കട്ടപ്പന: ദിവസേന നിരവധി രോഗികൾ ആശ്രയിക്കുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയാണ് പ്രതിസന്ധികളുടെ നടുവിൽ വീർപ്പുമുട്ടുന്നത്. 17 ഡോക്ടർമാരുടെ തസ്തികയുള്ളടത്ത് ഏഴ് ഡോക്ടർമാരുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. നിരവധിയായ സ്പെഷ്യലാലിറ്റി ഓപ്പികൾ ഉണ്ടെങ്കിലും ജനറൽ ഓപി മാത്രമാണ് നിലവിൽ ഇവിടെയെത്തുന്നവർക്ക് ആശ്രയം.ദിവസേന ഇരുനൂറിലധികം രോഗികളെ ഒരു ഡോക്ടർ മാത്രം നോക്കേണ്ട ഗതികേടുമുണ്ട്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറുടെ ഒഴിവ് നികത്താത്തതിനാൽ പല ഘട്ടത്തിലും ഓപ്പറേഷൻ അടക്കം മുടങ്ങുന്നുവെന്നും ആരോപണം ശക്തമാണ്. ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയും മുൻസിപ്പാലിറ്റിയും സർക്കാരിന് കത്തു നൽകുകയും …

ഡോക്ടർമാരുടെ അഭാവത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രി: പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ് Read More »

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിനു പുറമെ ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് അറിയിപ്പിൽ പറഞ്ഞിട്ടുളളത്. ഇതിനാൽ ജാഗ്രതാ നിർദേശവുമുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ …

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത Read More »

പി സരിന്‍റെ ആരോപണങ്ങൾ തള്ളി ഷാഫി പറമ്പിൽ

പാലക്കാട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ടുള്ള പി സരിന്‍റെ ആരോപണങ്ങൾ തള്ളി ഷാഫി പറമ്പിൽ എം.പി. വടകരയിൽ സി.പി.എമ്മിനെയും ബി.ജെ.പിയെയും തോൽപ്പിക്കുക എന്നതായിരുന്നു ലക്ഷ‍്യമെന്നും പാലക്കാടും അത് തന്നെയാണെന്നും ഷാഫി വ‍്യക്തമാക്കി. പാലക്കാട് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും തനിക്ക് കിട്ടിയതിനെക്കാൾ പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കുമെന്നും ഷാഫി കൂട്ടിചേർത്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് വി.ഡി സതീശൻ നടത്തിയ അട്ടിമറി കാരണമാണ് ഷാഫി സ്ഥാനാർത്ഥിയാ ആതെന്നായിരുന്നു സരിന്‍റെ ആരോപണം.

ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി ഇന്ത്യൻ‌ റെയിൽവേ. മുൻകൂട്ടിയുളള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സമയപരിധിയാണ് റെയിൽവേ വെട്ടിക്കുറച്ചത്. ഇനി മുതൽ യാത്രയുടെ 60 ദിവസം മുൻപ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുക. നേരത്തെ 120 ദിവസത്തിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുമായിരുന്നു. ഈ നിയമം നവംബർ ഒന്നിനാണ് പ്രാബല്യത്തിൽ വരുന്നത്. നവംബർ ഒന്നിന് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പുതിയ നിയമം യാത്രയെ ബാധിക്കില്ല. കൂടാതെ വിദേശ വിനോദസഞ്ചാരികൾക്ക് യാത്രാ …

ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം Read More »

രാഹുലിന് ഉജ്ജ്വല വരവേൽപ്പ് നൽകി കോൺഗ്രസ് പ്രവർത്തകർ

പാലക്കാട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് വൻ വരവേൽപ് നൽകി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ. വൻ ജനാവലിയാണ് രാഹുലിനെ സ്വീകരിക്കാൻ ഡിസിസി ഓഫീസിന് മുന്നിൽ എത്തിയത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഷാഫി പറമ്പിൽ എം.പി തുടങ്ങിയ നേതാക്കളും രാഹുലിനെ സ്വീകരിക്കാൻ എത്തി. കോൺഗ്രസ് നേതാവായിരുന്ന പി സരിൻ കോൺഗ്രസിൽ സൃഷ്ടിച്ച പൊട്ടിത്തെറിക്കിടയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കാലുകുത്തിയത്. എന്നാൽ പി സരിൻ കോൺഗ്രസിന് വെല്ലുവിളിയല്ലെന്ന …

രാഹുലിന് ഉജ്ജ്വല വരവേൽപ്പ് നൽകി കോൺഗ്രസ് പ്രവർത്തകർ Read More »

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

കോട്ടയം: പാറത്തോട് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും തലക്കടിയേറ്റ് മരിച്ച നിലയിലും മകൻ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ദിവസങ്ങളായി മാനസിക സംഘർഷത്തിലായിരുന്ന മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നാണ് സൂചന. സോമനാഥൻ നായർ(85), ഭാര്യ സരസമ്മ(70) മകൻ ശ്യാംനാഥ് എന്നിവരാണ് കൊല്ലപ്പെട്ടത്. സോമനാഥനും ഭാര്യയും ഡൈനിങ് റൂമിൽ ടേബിളിനോട് ചേർന്നും മകൻ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ്. കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ ജീവനക്കാരനാണ് മരിച്ച ശ്യാം. …

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ Read More »

കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യ; പെട്രോൾ പമ്പിൻറെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന് പമ്പ് അനുവദിക്കുന്നതിനുള്ള ഫയൽ നീക്കത്തിൽ എഡിഎം നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിൻറെ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ തീർപ്പുകൽപ്പിക്കുന്നതിൽ സ്വാഭാവിക സമയം മാത്രമാണ് നവീൻ ബാബു എടുത്തതെന്നും ഫയൽ തീർപ്പാക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. യാത്രയയപ്പ് സമ്മേളനത്തിൻ്റെ പിറ്റേന്ന് നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടറോട് റവന്യൂമന്ത്രി കെ രാജൻ നിർദേശിച്ചിരുന്നു. ഇതിൻറെ …

കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യ; പെട്രോൾ പമ്പിൻറെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല Read More »

ജയ്ഹിന്ദ് ലൈബ്രറി നാടകോത്സവം 20ന് ആരംഭിക്കും

തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ അഞ്ചാമത് സംസ്ഥാന നാടകോത്സവം ഒക്ടോബർ 20, 21, 22 തീയതികളിൽ സംഘടിപ്പിക്കും. കേരളത്തിലെ പ്രമുഖ മൂന്ന് നാടക സമിതികളാണ് ഈ വർഷം പങ്കെടുക്കുന്നത്. നാടകോത്സവത്തിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആർ തിലകൻ നിർവ്വഹിക്കും. സ്വാഗത സംഘം ചെയർമാനും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി ക്യൂട്ടീവ് അംഗവുമായ കെ.എം ബാബു അദ്ധ്യക്ഷത വഹിക്കും. തൊടുപുഴയിലെ ആദ്യ കാല നാടക പ്രവർത്തകരായ ഡി. മൂക്കൻ, തൊടുപുഴ ചാക്കപ്പൻ, പൂജ …

ജയ്ഹിന്ദ് ലൈബ്രറി നാടകോത്സവം 20ന് ആരംഭിക്കും Read More »

കാഴ്ച പരിമിതർക്ക് സ്മാർട്ട് കെയിൻ; തൊടുപുഴ ഇളംദേശത്ത് ഉദ്ഘാടനം 19ന്

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കാഴ്ച പരിമിതർക്ക് സ്മാർട്ട് കെയിൻ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം 2024 ഒക്ടോബർ 19-ാം തിയതി രാവിലെ 10.30 ന് കുടയത്തൂർ ലൂയി ബ്രെയിൻ സ്മാരക അന്ധവിദ്യാലയത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി.ജിജി സുരേന്ദ്രൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടോമി കാവാലം ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്കിന് പരിധിയിലുളള ഏഴ് ഗ്രാമപഞ്ചായത്തുകളിൽ നിന്നും 80% ത്തിലധികം കാഴ്ച പരിമിതിയുളള 20 …

കാഴ്ച പരിമിതർക്ക് സ്മാർട്ട് കെയിൻ; തൊടുപുഴ ഇളംദേശത്ത് ഉദ്ഘാടനം 19ന് Read More »

ബിഷ്ണോയ് സംഘാംഗങ്ങളെ ക്യാനഡ വിട്ടുനൽകുന്നില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ക്രിമിനൽ സംഘമായ ബിഷ്ണോയ് ഗാങ്ങിന് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന ക്യാനഡയുടെ ആരോപണവും പൊളിയുന്നു. ഈ സംഘത്തിൽപ്പെട്ട 26 പേരെ ക്രിമിനൽ കൈമാറ്റ കരാർ പ്രകാരം ഇന്ത്യയിലേക്ക് അയയ്ക്കാൻ നൽകി‍യ അപേക്ഷകൾ പത്ത് വർഷത്തിലധികമായി ക്യാനഡ അംഗീകരിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. ബിഷ്ണോയ് സംഘത്തെ ഉപയോഗിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ക്യാനഡയിൽ നിന്ന് പലരെക്കുറിച്ചും വിവരശേഖരണം നടത്തുന്നുവെന്ന റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിൻറെ ആരോപണത്തോടെയാണ് ഇന്ത്യ – ക്യാനഡ നയതന്ത്ര വിഷയത്തിൽ …

ബിഷ്ണോയ് സംഘാംഗങ്ങളെ ക്യാനഡ വിട്ടുനൽകുന്നില്ലെന്ന് ഇന്ത്യ Read More »

സൽമാൻ ഖാനെ കൊല്ലാൻ ക്വൊട്ടേഷൻ

ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നവി മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിനടുത്തു വച്ച് സൽമാനെ കൊല്ലാൻ ബിഷ്ണോയ് സംഘം 25 ലക്ഷം രൂപയുടെ ക്വൊട്ടേഷനാണ് നൽകിയിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അഞ്ച് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. ജയിലിൽ കഴിയുന്ന ഗൂണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘം, 18 വയസിൽ താഴെയുള്ളവരെ ഉപയോഗിച്ച് കൊലപാതകം നടത്താൻ പദ്ധതിയിട്ടിരുന്നു. ക്വൊട്ടേഷൻ നടപ്പാക്കാൻ വാടകയ്ക്ക് എടുക്കപ്പെട്ട കൗമാരക്കാർ പൂനെ, …

സൽമാൻ ഖാനെ കൊല്ലാൻ ക്വൊട്ടേഷൻ Read More »

പാർലമെന്ററികാര്യ സമിതിയുടെ ഇടുക്കി സന്ദർശനം പൂർത്തിയായി

ഇടുക്കി: പട്ടികജാതി പട്ടികവർഗ്ഗക്ഷേമം സംബന്ധിച്ച പാർലിമെന്ററി സമിതിയുടെ രണ്ടു ദിവസം നീണ്ട് നിന്ന ഇടുക്കി ജില്ലയിലെ സന്ദർശനം പൂർത്തിയായി. വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ പട്ടികജാതി, പട്ടികവർഗ്ഗ പ്രതിനിധ്യം, തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സമിതി ചർച്ച നടത്തി. അധ്യക്ഷൻ ഡോ. ഫഗ്ഗൻ സിംഗ് കുലസ്തേയുടെ നേതൃത്വത്തിൽ ഇരുപത് അംഗ എം.പിമാരുടെ സംഘമാണ് ജില്ലയിൽ എത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ബുധനാഴ്ച ബൈസൺവാലി പഞ്ചായത്തിലെ കോമാളികുടി സന്ദർശിച്ചിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുക എന്നതായിരുന്നു …

പാർലമെന്ററികാര്യ സമിതിയുടെ ഇടുക്കി സന്ദർശനം പൂർത്തിയായി Read More »

ചലച്ചിത്ര നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര അഭിനേത്രി കോമള മേനോൻ എന്ന നെയ്യാറ്റിൻകര കോമളം(96) അന്തരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേംനസീറിന്‍റെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം അഞ്ച് ചിത്രങ്ങളിൽ മാത്രം അഭിനിയിച്ചതിനുശേഷം അവർ അഭിനയരംഗം വിട്ടൊഴിഞ്ഞു. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി, സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. പ്രേം നസീറിന്‍റെ ആദ്യ സിനിമയും കോമളത്തിന്‍റെ …

ചലച്ചിത്ര നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു Read More »

ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ സരിൻ ശ്രമിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും തുറന്നടിച്ചതിന് പിന്നാലെ കോൺഗ്രസ് വിട്ട പി സരിൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി വി.ഡി സതീശൻ. സരിൻറെ നീക്കം ആസൂത്രിമാണെന്നും ഇപ്പോൾ പറയുന്നത് സി.പി.എമ്മിൻറെ വാദങ്ങളാണെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർഥിത്വത്തിനായി സരിൻ ആദ്യം ബി.ജെ.പിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സി.പി.എം സ്ഥാനാർത്ഥിയാകാൻ നോക്കുന്നത്. സി.പി.എമ്മിൻറെ ഭാഗത്ത് നിന്ന് സരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് സി.പി.എം വാദങ്ങളാണ് അദ്ദേഹം തന്നെക്കുറിച്ച് പറയുന്നത്. മന്ത്രി എം.ബി രാജേഷ് …

ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ സരിൻ ശ്രമിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

മോദിയെ ലക്ഷ്യം വച്ച് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ: ഖാലിസ്ഥാൻ നേതാവിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ആരോപണം തെളിവില്ലാതെ ആയിരുന്നുവെന്ന് സമ്മതിച്ചതിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ക്രിമിനൽ സംഘമായ ബിഷ്ണോയ് ഗാങ്ങിനെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ വിവരശേഖരണത്തിന് ഉപയോഗിച്ചുവെന്ന റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്‍റെ ആരോപണത്തിൽ നിന്ന് ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ് ട്രൂഡോ. നരേന്ദ്ര മോദി സർക്കാരിനോട് എതിർപ്പുള്ളവരെ ലക്ഷ്യമിട്ടാണ് ഇന്ത്യ ബിഷ്ണോയ് സംഘത്തെ ഉപയോഗപ്പെടുത്തിയതെന്ന …

മോദിയെ ലക്ഷ്യം വച്ച് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ Read More »

ഹർദീപ് സിങ്ങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക്; ആരോപണം ആദ്യം ഉന്നയിച്ചത് തെളിവില്ലാതെയെന്ന് ക്യാനഡ പ്രധാനമന്ത്രി

ഒട്ടാവ: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ്ങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് തെളിവില്ലാതെയെന്ന് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. അന്വേഷണത്തോടു സഹകരിക്കാനാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്ത്യ നിരന്തരം തെളിവ് ചോദിച്ച് കൊണ്ടിരിക്കുക ആയിരുന്നുവെന്നും ട്രൂഡോയുടെ പരിഭവം! ഇന്ത്യക്കും യുഎസിനും വ്യക്തമായ തെളിവ് കൈമാറിയിട്ടുണ്ടെന്നാണ് ട്രൂഡോ മുൻപ് അവകാശപ്പെട്ടിരുന്നത്. യു.എസ് അധികൃതരും ഇതു നിഷേധിച്ചിരുന്നില്ല. എന്നാൽ, ക്യാനഡയുടെ അവകാശവാദങ്ങളിൽ പലതും നുണയായിരുന്നു എന്ന് ട്രൂഡോയുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്. …

ഹർദീപ് സിങ്ങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക്; ആരോപണം ആദ്യം ഉന്നയിച്ചത് തെളിവില്ലാതെയെന്ന് ക്യാനഡ പ്രധാനമന്ത്രി Read More »

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകർച്ചയ്ക്കു കാരണം പ്രതിപക്ഷ നേതാവെന്ന് പി സരിൻ

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും തുറന്നടിച്ച് പി സരിൻ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധപതനത്തിന് കാരണം വി.ഡി സതീശനെന്നും പാര്‍ട്ടിയെ വി.ഡി സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പി സരിൻ വിമർശിച്ചു. സരിനെന്ന വ്യക്തിയുടെ സ്ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുതെന്നും പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണമെന്നും പി സരിൻ പറഞ്ഞു. സാധാരണക്കാരായ പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ രീതി. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും ഇവിടെ ഒരു സംവിധാനമില്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് …

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകർച്ചയ്ക്കു കാരണം പ്രതിപക്ഷ നേതാവെന്ന് പി സരിൻ Read More »

ഇന്ത്യക്ക് ദയനീയ ബാറ്റിം​ഗ് തകർച്ച

ബാംഗ്ലൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ ബാറ്റിം​ഗ് തകർച്ച. മഴ കാരണം ഒരു ദിവസം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 46 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്ല് തന്നെ സ്വന്തം നാട്ടിൽ സ്കോർ ചെയ്യുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. അഞ്ച് ബാറ്റർമാരാണ് പൂജ്യത്തിനു പുറത്തായത്. മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും കാരണം ബാറ്റിം​ഗ് ദുഷ്കരമായ വിക്കറ്റിൽ കിവി പേസ് ബൗളർമാർ ഇന്ത്യൻ ബാറ്റിങ് നിരയെ …

ഇന്ത്യക്ക് ദയനീയ ബാറ്റിം​ഗ് തകർച്ച Read More »

കണ്ണൂർ എ.ഡി.എമ്മിൻറെ ആത്മഹത്യ; പി.പി ദിവ്യക്കെതിരേ കേസെടുത്തു

കണ്ണൂർ: അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യക്കെതിരേ കേസെടുത്തു. ദിവ്യക്ക് മേൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താൻ സാധിക്കുമോ എന്നറിയുന്നതിനാണ് പൊലീസ് നിയമോപദേശം തേടിയത്. ഇതിന് അനുകൂലമായി ഉപദേശം ലഭിച്ചതിനെത്തുടർന്നാണ് പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. കണ്ണൂരിൽ നിന്ന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകേണ്ട ദിവസമാണ് നവീൻ ബാബു താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കാതെ എത്തിയ ദിവ്യ നടത്തിയ പരാമർശങ്ങളാണ് …

കണ്ണൂർ എ.ഡി.എമ്മിൻറെ ആത്മഹത്യ; പി.പി ദിവ്യക്കെതിരേ കേസെടുത്തു Read More »

തൃശൂരിൽ അഞ്ച് വയസുള്ള കുട്ടിയെ തല്ലിച്ചതച്ച അധ്യാപിക അറസ്റ്റിൽ; മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് കീഴടങ്ങുകയായിരുന്നു

തൃശൂർ: അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. ഡയറി എഴുതിയില്ലെന്ന കാരണത്താൽ ക്ലാസ് ടീച്ചർ സെലിനാണ് കുട്ടിയെ തല്ലിച്ചതച്ചത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെൻറ് ജോസഫ് യു.പി സ്കൂളിലെ അധ്യാപികയായ സെലിൻ ബുധനാഴ്ച രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് നെടുപുഴ പൊലീസ് ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. തുടർന്ന് ഇന്ന് രാവിലെ 11 മണി വരെ കോടതി അധ്യാപികയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് …

തൃശൂരിൽ അഞ്ച് വയസുള്ള കുട്ടിയെ തല്ലിച്ചതച്ച അധ്യാപിക അറസ്റ്റിൽ; മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് കീഴടങ്ങുകയായിരുന്നു Read More »

സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് 19ന് തൊടുപുഴ വഴിത്തലയിൽ

വഴിത്തല: ലയൺസ് ക്ലബ് ഓഫ് വഴിത്തല, സർവീസ് കോപ്പറേറ്റീവ് ബാങ്ക് വഴിത്തല, ശ്രീ ഭവാനി ഫൌണ്ടേഷൻ കാലടി എന്നിവയുടെ സഹകരണത്തോടെ 19ന് രാവിലെ ഒമ്പത് മണി മുതൽ ലയൺസ് ക്ലബ് ഹാളിൽ വച്ച് സൗജന്യ നേത്ര, ദന്തൽ മെഡിക്കൽ ക്യാമ്പ് നടത്തും. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന നിർദ്ധനർക്ക് 45000 രൂപ വരെ ചിലവ് വരുന്ന ചികിത്സ അമൃത ഹോസ്പിറ്റലിൽ സൗജന്യമായി ചെയ്തു കൊടുക്കും. തിമിര ശാസ്ത്രക്രിയക്കായി തിരഞ്ഞെടുക്കുന്നവരെ വാഹനത്തിൽ കൊണ്ട് പോവുകയും ശേഷം തിരികെ എത്തിക്കുകയും …

സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് 19ന് തൊടുപുഴ വഴിത്തലയിൽ Read More »

ദേവേന്ദ്രകുമാര്‍ ജോഷി പുതിയ കേരള ഗവർണറായേക്കും

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർ പദവികളിൽ അഴിച്ചുപണിക്ക് സാധ്യത. കേരള, യു.പി, ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ കേന്ദ്രഭരണ പ്രദേശങ്ങൾ, ദാദർ നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ ഗവർണർ പദവിയിൽ തുടർച്ചയായി മൂന്ന് മുതൽ അഞ്ച് വർഷം വരെ പിന്നിട്ട് സാഹചര്യത്തിലാണ് പുനഃസംഘടനയ്ക്ക് സാധ്യതയുള്ളത്. ജമ്മു കാശ്മീർ, ഹരിയാന എന്നിവിടങ്ങളിൽ പുതിയ സർക്കാർ രൂപീകരണത്തിന് ശേഷമോ മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമോ ആവും ഇത്തരത്തിൽ പുനഃസംഘടനയ്ക്ക് സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ …

ദേവേന്ദ്രകുമാര്‍ ജോഷി പുതിയ കേരള ഗവർണറായേക്കും Read More »

സ്വര്‍ണ വില ഉയർന്നു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടർന്ന് സ്വര്‍ണ വില. ഇന്ന്(17/10/2024) പവന് 160 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 57,000വും കടന്ന് 57,120 രൂപയായിലെത്തിയത്. ഒക്ടോബർ നാലിന് 56,960 രൂപയായി ഉയര്‍ന്നതായിരുന്നു ഏക്കാലത്തെയും റെക്കോർഡ് സ്വര്‍ണവില. എന്നാൽ ഇന്ന് വീണ്ടും സ്വര്‍ണ വില ഉയർന്നതോടെ പുതിയ റെക്കോര്‍ഡുകള്‍ …

സ്വര്‍ണ വില ഉയർന്നു Read More »

ശബരിമലയിലെ പുതിയ മേൽശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരിയും

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. ‌‌‌ തിരുവനന്തപുരം ആറ്റുകാല്‍ മുന്‍ മേല്‍ശാന്തി കൂടിയായ ഇദ്ദേഹം, അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കും. ഇതോടൊപ്പം മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ്. ഉഷപൂജക്ക് ശേഷം രാവിലെ 7.30നാണ് നറുക്കെടുപ്പ് നടത്തിയത്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. പന്തളം …

ശബരിമലയിലെ പുതിയ മേൽശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരിയും Read More »

ഡി.എം.കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി.വി അൻവര്‍

പാലക്കാട്: ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള(ഡി.എം.കെ) പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എ.ഐ.സി.സി അംഗം എൻ.കെ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി അൻവര്‍ എം.എല്‍.എ. പാലക്കാട് ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജും മത്സരിക്കും. പി.വി അൻവര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും പിന്നീട് മിൻഹാജിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാനാർത്ഥികളെ ഔദ്യോഗികമായി ഉടനെ അൻവര്‍ പ്രഖ്യാപിക്കും. ഡി.എം.കെ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികള്‍ ചേലക്കരയിലും പാലക്കാടും ഉണ്ടാകുമെന്നും ജനങ്ങള്‍ അനുകൂലമായിട്ടാണ് കാണുന്നതെന്നും അൻവര്‍ കൂട്ടിച്ചേർത്തു.

കണ്ണൂർ എ.ഡി.എം ആത്മഹത്യ; ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കാൻ സുരേഷ് ഗോപിയുടെ

തിരുവനന്തപുരം: കണ്ണൂരിൽ പെട്രോൾ പമ്പിന് കൈക്കൂലി വാങ്ങി അനുമതി നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവത്തിൽ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കാൻ സുരേഷ് ഗോപി നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പരസ്യമായി ആരോപണമുന്നയിച്ചതിനെത്തുടർന്ന് എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതോടെയാണ് സംഭവം വിവാദമായത്. ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കുന്നതിനായി മാസങ്ങളോളം വൈകിച്ചുവെന്നും പിന്നീട് എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന് വൈകാതെ പുറത്ത് വിടുമെന്നുമാണ് ദിവ്യ പരസ്യമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എ.ഡി.എം ആത്മഹത്യ ചെയ്തു. …

കണ്ണൂർ എ.ഡി.എം ആത്മഹത്യ; ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കാൻ സുരേഷ് ഗോപിയുടെ Read More »

പി.വി അൻവർ സരിനുമായി കൂടിക്കാഴ്ച നടത്തി

തൃശൂർ: പാലക്കാട് കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത മുതലാക്കാനൊരുങ്ങി പി.വി അൻവർ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരേ പരസ്യമായി രംഗത്തെത്തിയ പി സരിനുമായി അൻവർ കൂടിക്കാഴ്ച നടത്തി. പാലക്കാട് സരിനെ ഡി.എം.കെ സ്ഥാനാർഥിയാക്കാനാണ് അൻവറിന്‍റെ നീക്കം. ചേലക്കരയിലും സ്ഥാനാർഥിയെ നിർത്താൻ നീക്കം സജീവമാണ്. വിഷയത്തിൽ ഇരുവരും പ്രതികരിച്ചിട്ടില്ല. തിരുവില്വാമലയിൽ സരിന്‍റെ ബന്ധുവീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെട്ടാൽ അത് രാഹുൽ ഗാന്ധിയുടെ പരാജയം ആയിരിക്കുമെന്നാണ് സരിൻ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പട്ടികയിൽ തിരുത്തൽ ഉണ്ടായില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ …

പി.വി അൻവർ സരിനുമായി കൂടിക്കാഴ്ച നടത്തി Read More »

എല്ലാ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മി.മീ മുതൽ 115.5 മി.മീ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് സംസ്ഥാനത്ത് എവിടെയും …

എല്ലാ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുന്നു Read More »

കെ.എസ്.ടി.സി എംപ്ലോയീസ് സംഘ് തൊടുപുഴ യൂണിറ്റിൽ പ്രതിഷേധ ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി

തൊടുപുഴ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നാളിതുവരെ കൊടുക്കാനോ കൊടുക്കുന്നതിനു വേണ്ട യാതൊരു നടപടികളും എടുക്കാത്ത ഇടതുപക്ഷ സർക്കാരിന്റേയും മാനേജ്മെന്റിന്റേയും തൊഴിലാളിവിരുദ്ധ നയത്തിനെതിരെ കെ.എസ്.ടി.സി എംപ്ലോയീസ് സംഘ് തൊടുപുഴ യൂണിറ്റിൽ പ്രതിഷേധ ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി. യൂണിറ്റ് സെക്രട്ടറി പി.ആർ പ്രസാദ് അധ്യക്ഷൻ ആയ ധർണ്ണയിൽ ജില്ലാ സെക്രട്ടറി എൻ.ആർ കൃഷ്ണ കുമാർ സ്വാഗതം പറഞ്ഞു.സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് എസ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും വാക്ക് പറഞ്ഞ തീയതി കഴിഞ്ഞിട്ടും …

കെ.എസ്.ടി.സി എംപ്ലോയീസ് സംഘ് തൊടുപുഴ യൂണിറ്റിൽ പ്രതിഷേധ ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി Read More »

ഇടുക്കി ജില്ലയിൽ ജംഗിൾ പാർക്ക് അനുവദിക്കണം: ടൂറിസം കൗൺസിൽ

മൂലമറ്റം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ സുരക്ഷിതമായി സംരക്ഷിക്കുന്നതിനും വിനോദസഞ്ചാരികൾക്ക് ഇവയെ കാണുന്നതിനും ഇടുക്കി വനമേഖലയിൽ ജംഗിൾ പാർക്ക് ആരംഭിക്കണമെന്ന് അറക്കുളം പഞ്ചായത്ത് ടൂറിസം കൗൺസിൽ കേന്ദ്ര മൃഗ സംരക്ഷണ – ന്യൂനപക്ഷ- ഫിഷറീസ് സഹമന്ത്രി അഡ്വ.ജോർജ് കുര്യനോട് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിന് ഈ പാർക്ക് സഹായകമാകുമെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. കൗൺസിൽ കോർഡിനേറ്റർ സണ്ണി കൂട്ടുങ്കൽ, ജോയിന്റ് കോർഡിനേറ്റർ സന്തോഷ് കുമാർ കെ.ആർ, ജോസ് ഇടക്കര, ജോർജ് കമ്പകത്തിൽ എന്നിവരാണ് മൂലമറ്റത്തെത്തിയ മന്ത്രിയെ …

ഇടുക്കി ജില്ലയിൽ ജംഗിൾ പാർക്ക് അനുവദിക്കണം: ടൂറിസം കൗൺസിൽ Read More »

മദ്രസകള്‍ക്കെതിരായ നീക്കത്തില്‍ യൂത്ത് ലീഗ് പ്രതിഷേധം

കുമളി: രാജ്യത്തെ മുഴുവന്‍ മദ്രസ ബോര്‍ഡുകളും അടച്ച് പൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കുമളി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ റ്റി.എച്ച് അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് എ മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തി. കെ.എസ് മുഹമ്മദ് കുട്ടി, ഏന്തയാര്‍ കുഞ്ഞുമോന്‍, കെ.സി അന്‍സാരി, അംജദ്, മുഹമ്മദ് …

മദ്രസകള്‍ക്കെതിരായ നീക്കത്തില്‍ യൂത്ത് ലീഗ് പ്രതിഷേധം Read More »

പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ അത് തിരുത്തണമെന്ന് പി സരിന്‍

പാലക്കാട്: ചില ആളുകളുടെ താൽപര്യത്തിന് വേണ്ടി വഴങ്ങിക്കൊടുത്താൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്ന് പി സരിന്‍. പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കിയ സരിന്‍, പാർട്ടി ഈ സമീപനം തിരുത്തിയില്ലെങ്കിൽ ഹരിയാന ഇവിടെ ആവർത്തിക്കുമെന്നും വിമര്‍ശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്നും സരിന്‍ …

പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ അത് തിരുത്തണമെന്ന് പി സരിന്‍ Read More »

മോസ്കിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കോടതി, കേസ് റദ്ദാക്കി

ബാംഗ്ലൂർ: മുസ്ലിം ആരാധനായലത്തിൽ ”ജയ് ശ്രീറാം” വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതായി പരിഗണിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. മോസ്കിൽ ജയ് ശ്രീറാം വിളിച്ചതിന് രണ്ട് പേർക്കെതിരേ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സംഭവത്തെ കുറിച്ച് പരാതി നൽകിയ ആൾ തന്നെ പറഞ്ഞിട്ടുള്ളത്, പ്രദേശത്ത് ഹിന്ദുക്കളും മുസ്ലിംകളും ഒരുമയോടെയാണ് ജീവിക്കുന്നതെന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബർ 24നാണ് കേസിന് ആസ്പദമായ സംഭവം. മോസ്കിൽ അതിക്രമിച്ച് കയറിയ രണ്ട് പേരാണ് ഇവിടെ മുദ്രാവാക്യം മുഴക്കിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് …

മോസ്കിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കോടതി, കേസ് റദ്ദാക്കി Read More »

കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. വരും ദിവസങ്ങളിൽ ഹൈക്കോടതിയിൽ വാദം കേൾക്കും. സുരേന്ദ്രൻ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ കാസർഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ …

കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ Read More »

കണ്ണൂർ എ.ഡി.എമ്മിന്റെ മരണത്തിന് കാരണക്കാരിയായ പി.പി ദിവ‍്യയുടെ വീടിന് സി.പി.എമ്മിന്റെ സംരക്ഷണം

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ‍്യയുടെ വീടിന് സംരക്ഷണം ഒരുക്കി സി.പി.എം പ്രവർത്തകർ. ബി.ജെ.പിയും കോൺഗ്രസും ദിവ‍്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ‍്യാപിച്ചതിന്‍റെ പശ്ചാതലത്തിലാണ് ദിവ‍്യയുടെ വീടിന് സി.പി.എം പ്രവർത്തകർ സംരക്ഷണം ഒരുക്കിയത്. ബുധനാഴ്ച രാവിലെ തന്നെ സി.പി.എം പ്രവർത്തകർ ദിവ‍്യയുടെ വീടിന് മുന്നിലെത്തിയിരുന്നു. വനിതാ പ്രവർത്തകരാണ് കൂടുതലും. ലോക്കൽ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം വിഷയത്തോട് പ്രതികരിക്കാൻ ദിവ‍്യ ഇതുവരെ തയ്യാറായിട്ടില്ല. കണ്ണൂർ എ.ഡി.എം നവീൻ …

കണ്ണൂർ എ.ഡി.എമ്മിന്റെ മരണത്തിന് കാരണക്കാരിയായ പി.പി ദിവ‍്യയുടെ വീടിന് സി.പി.എമ്മിന്റെ സംരക്ഷണം Read More »

കാസർ​കോഡ് ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് ബെള്ളൂര്‍ നാട്ടക്കല്‍ ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷയാണ്(28) റെയില്‍വേ പൊലീസിന്‍റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയിൽ നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്‍റെ സ്ലീപ്പര്‍ കോച്ചില്‍ വച്ചാണ് സംഭവം നടക്കുന്നത്. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ കൈ തട്ടിമാറ്റിയ പെണ്‍കുട്ടിയും കൂടെയുള്ളവരും ബഹളംവച്ച് ട്രെയിനില്‍ ഉണ്ടായിരുന്ന പൊലീസിനെ ഉടനെ തന്നെ വിവരം അറിയിച്ചു. എന്നാൽ …

കാസർ​കോഡ് ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി അറസ്റ്റില്‍ Read More »

കണ്ണൂർ എ.ഡി.എമ്മിന്‍റെ ആത്മഹത്യ; സഹോദരൻ പി.പി ദിവ‍്യക്കെതിരെ പരാതി നൽകി

കണ്ണൂർ: പി.പി ദിവ‍്യക്കെതിരെ പൊലീസിൽ പരാതി നൽകി മരിച്ച എ.ഡി.എം നവീൻ ബാബുവിന്‍റെ സഹോദരൻ പ്രവീൺ ബാബു. കണ്ണൂർ സിറ്റി പൊലീസിനാണ് പരാതി നൽകിയത്. പി.പി ദിവ‍്യക്കെതിരെയും ആരോപണം ഉന്നയിച്ച പ്രശാന്തിനെതിരെയും കേസെടുക്കണമെന്നാണ് ആവശ‍്യം. നവീൻ ബാബുവിനെ ദിവ‍്യ ഭീഷണിപ്പെടുത്തിയതായും ആത്മഹത‍്യ പ്രേരണകുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ‍്യം. നവീൻ ബാബുവിന്‍റെ മരണത്തിൽ ദിവ‍്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്‍റെയും പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. അതേസമയം നവീൻ ബാബുവിന്‍റെ മരണത്തിൽ ദിവ‍്യക്കെതിരെ കേസെടുക്കണമെന്ന് ആവശ‍്യപ്പെട്ടാണ് മലയാലപ്പുഴ …

കണ്ണൂർ എ.ഡി.എമ്മിന്‍റെ ആത്മഹത്യ; സഹോദരൻ പി.പി ദിവ‍്യക്കെതിരെ പരാതി നൽകി Read More »

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ ഇടഞ്ഞ് പി സരിൻ

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്ത തീരുമനത്തിൽ പാലക്കാട് കോൺഗ്രസിൽ ഭിന്നത. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ പരിഗണിക്കാത്തതിൽ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായ ഡോ. പി സരിനാണ് വിയോജിപ്പുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 11.45ന് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും സരിൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുമില്ല. ഇതിനിടെ സരിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും കെപിസിസി തുടങ്ങിയിട്ടുണ്ട്. നിലവിൽ കോൺഗ്രസ് നേതാക്കൾ …

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ ഇടഞ്ഞ് പി സരിൻ Read More »

സ്വര്‍ണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 57,000വും കടന്നു. ഇന്ന്(16/10/2024) പവന് 360 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,120 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഒക്ടോബർ ആദ്യ ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞെങ്കിലും പിന്നീട് ഈ മാസം നാലിന് 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണ വില ഏക്കാലത്തെയും റെക്കോർഡ് വിലയിട്ടത്. പിന്നീട് തുടർച്ച‍യായി രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന …

സ്വര്‍ണ വില ഉയർന്നു Read More »

ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകിയില്ല, എറണാകുളം സ്വദേശിനിയുടെ പരാതിയിൽ വസ്ത്രവ‍്യാപാരിക്ക് 9,395 രൂപ പിഴ

കൊച്ചി: ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകാത്തതിന് വസ്ത്രവ‍്യാപാരിക്ക് 9,395 രൂപ പിഴ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. എറണാകുളം ഇടപ്പള്ളി സ്വദേശി കെ.ജി ലിസ ആലപ്പുഴയിലുള്ള ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോയിൽ നിന്നും 1,395 രൂപയ്ക്കാണ് ഓൺലൈൻ ഓർഡർ നൽകിയത്. എന്നാൽ ഓർഡർ നൽകിയ ഉടനെ ചുരിദാറിന്‍റെ നിറം മാറ്റണമെന്ന് യുവതി ആവശ‍്യപ്പെട്ടു. എന്നാൽ നിറം മാറ്റി നൽകാൻ സാധിക്കില്ലെന്ന് എതിർകക്ഷി അറിയിച്ചു. തുടർന്ന് പരാതിക്കാരി ഓർഡർ റദ്ദാക്കാൻ ശ്രമിച്ചെങ്കിലും ഇതും അനുവദിച്ചില്ല. …

ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകിയില്ല, എറണാകുളം സ്വദേശിനിയുടെ പരാതിയിൽ വസ്ത്രവ‍്യാപാരിക്ക് 9,395 രൂപ പിഴ Read More »

ബാറിൽ അടിപിടി; അങ്കമാലിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

അങ്കമാലി: ബാറിൽ ഉണ്ടായ അടിപിടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരനാണ്(32) മരിച്ചത്. ചൊവാഴ്ച രാത്രി 11.15 ഓടെ ടൗണിലെ ഹിൽസ് പാർക്ക് ബാറിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്.

കേരളത്തിൽ തുലാവർഷം എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. ഇതേ തുടർന്ന് കേരളത്തിൽ അടുത്ത രണ്ട് ദിവസം തീവ്ര മഴയ്ക്ക് സാധ്യത. അതേസമയം, സംസ്ഥാനത്ത് ഇന്നും അതിക്തമായ മഴ തുടരും. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഉള്ളത്. ഇടിമിന്നലോടു കൂടിയ അതിശക്തമായതോ തീവ്രമായതോ ആയ മഴയാണ്(24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) ഓറഞ്ച് അലർട്ടുള്ള …

കേരളത്തിൽ തുലാവർഷം എത്തി Read More »

തൊടുപുഴ സെൻറ് മേരീസ് ഹോസ്പിറ്റൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു

തൊടുപുഴ: സെൻറ് മേരീസ് ഹോസ്പിറ്റൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു. പ്രായമായവർ, കിടപ്പുരോഗികൾ, മക്കൾ വിദേശത്തുള്ള മാതാപിതാക്കൾ തുടങ്ങി ആശുപത്രിയിൽ നേരിട്ട് വരുവാൻ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഹോം കെയർ സേവനം പ്രയോജനപ്പെടുത്താം. പരിചയസമ്പന്നരായ ഡോക്ടർ, നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് കൂടാതെ മെഡിക്കൽ കോർഡിനേറ്ററും അടങ്ങുന്ന സംഘമാണ് ഇതിൽ പ്രവർത്തി്കകുന്നത്. ഇതോടൊപ്പം തന്നെ ലബോറട്ടറി, സീനിയർ സിറ്റിസൺ സൗകര്യങ്ങളും ലഭ്യമാണ്. സെൻറ് മേരീസ് ഹോസ്പിറ്റലിൻറെ 20 കിലോമീറ്റർ ചുറ്റളവിലാണ് ഇപ്പോൾ ഹോംകെയർ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക …

തൊടുപുഴ സെൻറ് മേരീസ് ഹോസ്പിറ്റൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു Read More »

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ

തൊടുപുഴ: ഉല്ലാസം, ഭക്തി ആഡംബരം തുടങ്ങി വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകി പ്രത്യേകം യാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ തൊടുപുഴ ഒക്ടോബർ മാസത്തെ സമ്പുഷ്ടമാക്കുകയാണ്. ഒക്ടോബർ 17ന് രാവിലെ 4.30ന് തൊടുപുഴയിൽ നിന്നും ഗവിയിലേയ്ക്ക് ഉള്ള ഉല്ലാസയാത്രയുടെ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ് നിരക്ക് 1950 രൂപയാണ്. കാനന ഭംഗി നിറഞ്ഞ ഗവിയും മൂഴിയാർ ഡാമും കക്കി ഡാമും ആനത്തോട് ഡാമും കൊച്ചുപമ്പ ഡാമും ഗവിയാർ ഡാമും കണ്ട് അടവിയിലെ കുട്ടവഞ്ചി സവാരിയും പരുന്തുംപാറയിലെ കുളിർകാറ്റുമേറ്റ് …

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ Read More »

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ

തൊടുപുഴ: ഉല്ലാസം, ഭക്തി ആഡംബരം തുടങ്ങി വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകി പ്രത്യേകം യാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ തൊടുപുഴ ഒക്ടോബർ മാസത്തെ സമ്പുഷ്ടമാക്കുകയാണ്. ഒക്ടോബർ 17ന് രാവിലെ 4.30ന് തൊടുപുഴയിൽ നിന്നും ഗവിയിലേയ്ക്ക് ഉള്ള ഉല്ലാസയാത്രയുടെ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ് നിരക്ക് 1950 രൂപയാണ്. കാനന ഭംഗി നിറഞ്ഞ ഗവിയും മൂഴിയാർ ഡാമും കക്കി ഡാമും ആനത്തോട് ഡാമും കൊച്ചുപമ്പ ഡാമും ഗവിയാർ ഡാമും കണ്ട് അടവിയിലെ കുട്ടവഞ്ചി സവാരിയും പരുന്തുംപാറയിലെ കുളിർകാറ്റുമേറ്റ് …

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ Read More »

വാളറ ചീയപ്പാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ആറാമൈലിന് സമീപം വാളറ ചീയപ്പാറയ്ക്ക് താഴെ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. അടൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. 18 പേർ വാഹനത്തിലുണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. അടിമാലിയിൽ നിന്നും ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തേക്ക് തിരിച്ചു.

വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വി.എച്ച്.എസ്.എസിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം 17ന്

വെള്ളിയാമറ്റം: ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം 17ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കും. വിജയപുരം രൂപതാ സഹായമെത്രാൻ റൈറ്റ്. റവ. ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിപ്പറമ്പിൽ ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് പി.ജെ ജോസഫ് എം.എൽ.എ ഓഡിറ്റോറിയത്തിന്റെ ഉത്ഘാടനം നിർവഹിക്കും. വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ റവ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ റവ. ഫാ. മാത്യു മഠത്തിൽ, വെള്ളിയാമറ്റം പഞ്ചായത്ത് …

വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വി.എച്ച്.എസ്.എസിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം 17ന് Read More »

കണ്ണൂര്‍ എ.ഡി.എമ്മിന്റേത് സി.പി.എം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം പത്തനംതിട്ട സ്വദേശി നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണ്. വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഏതു …

കണ്ണൂര്‍ എ.ഡി.എമ്മിന്റേത് സി.പി.എം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല Read More »