Timely news thodupuzha

logo

National

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വഴുതി വീണു; മമത ബാനർജിയ്ക്ക് പരുക്ക്

കൊൽക്കൊത്ത: ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരുക്ക്. തുടർച്ചയായി മൂന്നാം തവണയാണ് മമതയ്ക്ക് അപകടങ്ങളിൽ പരുക്കേൽക്കുന്നത്. ബംഗാളിലെ ദുർഗാപുരിൽ നിന്ന് ഹെലികോപ്റ്ററിൽ കയറി ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മമത വീണത്. പരുക്ക് ഗുരുതരമല്ലാത്തതിനാൽ മമത അസൻസോളിലേക്കുള്ള യാത്ര തുടരുകയാണ്. മാർച്ച് 14ന് ഖലഗട്ടിയിലെ വസതിയിലുണ്ടായ അപകടത്തിൽ മമതയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനു മുൻപ് വാഹനാപകടത്തിലും പരുക്കേറ്റിരുന്നു.

വി​വാ​ഹാ​ഘോ​ഷ​ത്തി​നിടെ മദ്യലഹരിയിൽ പ​ട​ക്ക​പ്പെ​ട്ടി എടുത്ത് പൊക്കി ഡാ​ൻ​സ്, പന്തലിൽ പൊട്ടിത്തറി

ഹ​രി​യാ​ന: ​വി​വാ​ഹ​ത്ത​ലേ​ന്നു ന​ട​ക്കു​ന്ന ‘കൂ​ത്തു​ക​ൾ’ പ​ല​പ്പോ​ഴും അ​തി​രു​ക​ട​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ അ​തി​രു​ക​ട​ന്ന ഒ​രു വി​വാ​ഹാ​ഘോ​ഷ​ത്തി​ൻറെ വീ​ഡി​യോ ക​ണ്ട് ന​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണു സോ​ഷ്യ​ൽ മീ​ഡി​യ. സം​ഭ​വം ന​ട​ന്ന​ത് ഹ​രി​യാ​ന​യി​ലാ​ണ്. ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങു​മ്പോൾ വി​വാ​ഹാ​ഘോ​ഷ​യാ​ത്ര​യി​ൽ യു​വാ​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ഡാ​ൻ​സ് ചെ​യ്യു​ന്ന​ത് കാ​ണാം. അ​തി​ലൊ​രാ​ൾ തീ​കൊ​ളു​ത്തി പൊ​ട്ടി​ത്തു​ട​ങ്ങാ​റാ​യ പ​ട​ക്ക​പ്പെ​ട്ടി എ​ടു​ത്തു​യ​ർ​ത്തു​ന്നു. പിന്നാലെ തീ​പ്പൊ​രി ചി​ത​റി​ച്ച് പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടു​ന്ന​തി​നി​ടെ യു​വാ​വ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ലേ​ക്കു തീ​പ​ട​രു​ന്നു. അ​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് പ​ട​ക്ക​പ്പെ​ട്ടി താ​ഴേ​ക്കി​ടു​ന്നു. താ​ഴെ വീ​ണ പ​ട​ക്ക​പ്പെ​ട്ടി​യി​ൽ​ നി​ന്നു പൂ​ക്കു​റ്റി​യും മ​റ്റും നാ​ലു​പാ​ടും പൊ​ട്ടി​ച്ചി​ത​റു​ന്നു. ക​ല്യാ​ണം കൂ​ടാ​ൻ …

വി​വാ​ഹാ​ഘോ​ഷ​ത്തി​നിടെ മദ്യലഹരിയിൽ പ​ട​ക്ക​പ്പെ​ട്ടി എടുത്ത് പൊക്കി ഡാ​ൻ​സ്, പന്തലിൽ പൊട്ടിത്തറി Read More »

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ച് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌ ഏർപ്പെടുത്തണമെന്ന ഹർജി പരിഗണിക്കുന്നത്‌ ഡൽഹി ഹൈക്കോടതി മാറ്റിവച്ചു. ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ്‌ സച്ചിൻദത്ത യു.എ.പി.എ ട്രിബ്യൂണൽ അധ്യക്ഷനായ സാഹചര്യത്തിലാണ്‌ നടപടി. 29ന്‌ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിലിഭിത്തിൽ നടത്തിയ പ്രസംഗത്തിൽ മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ചതിനു പുറമെ പ്രതിപക്ഷ പാർട്ടികൾ മുസ്ലിങ്ങളെ സഹായിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ചതായും ഹർജിക്കാരനായ അഡ്വ. ആനന്ദ്‌ എസ്‌ ജോണ്ഡലെ ചൂണ്ടിക്കാട്ടി. മതവിദ്വേഷം …

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി Read More »

തമിഴ്നാട്ടിൽ വ്യവസായിയായ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിൽ വ്യവസായിയെ മകൻ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തു വന്നു. വ്യവസായിയുടെ മരണത്തിന് പിന്നാലെയാണ് ദൃശങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ മകൻ സന്തോഷിനെ(40) അറസ്റ്റ് ചെയ്തു. ഫെബ്രുവരി 16നാണ് സംഭവം നടന്നത്. പേരാമ്പലർ ജില്ലയിലെ ശ്രീ അമൃത ഇൻഡസ്ട്രിസെന്ന പേരിൽ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന കുളന്തയ് വേലുവാണ് കൊല്ലപ്പെട്ടത്. പല തവണ സ്വത്ത് ചോദിച്ച് അച്ഛനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടാകാത്തതാണ് സന്തോഷിനെ പ്രകോപിതനാക്കിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വേലുവിനെ ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി …

തമിഴ്നാട്ടിൽ വ്യവസായിയായ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി Read More »

മണിപ്പൂരിലെ വെടിവെയ്പ്പിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണഉപുർ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. താഴ്വരയിലെ സി.ആർ.പി.എഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി തീവ്രവാദികൾ പുലർച്ചെയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി.ആർ.പി.എഫ് സബ് ഇൻസ്പെക്‌ടർ എൻ സർക്കാർ, കോസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്‌ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സി.ആർ.പി.എഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.

വിവാഹപ്പന്തലിന് തീപിടിച്ചു; ബിഹാറിൽ കുട്ടികളടക്കം ആറ് പേർ മരിച്ചു

ദർബം​ഗ: ബിഹാറിലെ ദർബം​ഗയിൽ വിവാഹാഘോഷത്തിനിടെ പന്തലിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ആറുപേർ മരിച്ചു. ബഹേറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അലിന​ഗറിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം. സുനിൽ പാസ്വാൻ(26), ലീലാദേവി(23), കാഞ്ചൻ ദേവി(26), സിദ്ധാന്ത് കുമാർ(4), ശശാങ്ക് കുമാർ(3), സാക്ഷി കുമാരി(5) എന്നിവരാണ് മരിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെയാണ് പന്തലിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും കളക്ടർ രാജീവ് റോഷൻ അറിയിച്ചു.

വിവിപാറ്റ്‌ മുഴുവൻ എണ്ണണം; ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഇവിഎം മെഷീനുകൾക്കൊപ്പം മുഴുവൻ വിവിപാറ്റ്‌ സ്ലിപ്പുകളും എണ്ണണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക്‌ തിരികെ പോകാനാകില്ലെന്ന്‌ കോടതി വ്യക്തമാക്കി. രണ്ട്‌ നിർദേശങ്ങളും ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉള്‍പ്പെട്ട ബെഞ്ച്‌ മുന്നോട്ടുവച്ചു. ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്ക്കണം.ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം. മൈക്രോ കൺട്രോളർ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ ഉന്നയിക്കാം. ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണം.ചിലവ് സ്ഥാനാർത്ഥികൾ വഹിക്കണം.

മാംഗ്ലൂർ – കൊച്ചുവേളി സ്‌പെഷ്യൽ വൈകിട്ട്‌ ഏഴിന്‌ പുറപ്പെടും

തിരുവനന്തപുരം: കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ്‌ തിരക്ക്‌ കണക്കിലെടുത്താണ് നടപടി. വ്യാഴാഴ്‌ചയാണ്‌ പ്രത്യേക ട്രെയിനിന്റെ ആദ്യ സർവീസ്. എട്ട് സ്ലീപ്പർ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്. വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളി രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. ശനി പുലർച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. സമാനമായി 27ന് വൈകിട്ട് ഏഴിന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 28ന് …

മാംഗ്ലൂർ – കൊച്ചുവേളി സ്‌പെഷ്യൽ വൈകിട്ട്‌ ഏഴിന്‌ പുറപ്പെടും Read More »

നാല് പേർക്ക് പുതുജീവനേകി തമിഴ്‌നാട് സ്വദേശി

തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി പുതുജീവനേകിയത് നാല് പേർക്ക്. കന്യാകുമാരി സ്വദേശിയായ എം രാജയുടെ(38) ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കാണ് ലഭിച്ചത്. മെഡിക്കൽ കോളേജിലെ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയലൂടെ ആലപ്പുഴ സ്വദേശിയായ 26കാരൻ പുതുജീവിത്തിലെത്തി. കാർഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലാതിരുന്ന യുവാവിലാണ് ഹൃദയം മാറ്റിവച്ചത്. ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള …

നാല് പേർക്ക് പുതുജീവനേകി തമിഴ്‌നാട് സ്വദേശി Read More »

പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​ക്ക് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക്ലീ​ൻ ചി​റ്റ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​സം​ഗ​ത്തി​ലെ രാ​മ​ക്ഷേ​ത്ര​വും ക​ർ​ത്താ​ർ​പൂ​ർ ഇ​ട​നാ​ഴി​യും പ​രാ​മ​ർ​ശി​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. മ​ത​ത്തി​ന്‍റെ പേ​രി​ൽ വോ​ട്ടു തേ​ടി​യ​താ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല. ത​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ വി​വ​രി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം ചെ​യ്ത​ത് എ​ന്ന് ക​മ്മീ​ഷ​ൻ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ക​മ്മീ​ഷ​ന്‍റെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് ഈ ​വി​ല​യി​രു​ത്ത​ൽ. ഇ​ക്കാ​ര്യം ഉ​ട​ൻ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കും. പ്ര​ചാ​ര​ണ റാ​ലി​ക​ളി​ൽ മോ​ദി മ​തം പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി …

പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ Read More »

സാങ്കേതിക വിഷയങ്ങളിൽ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: വോട്ടിങ്ങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. വിവിപാറ്റിന്റെ പ്രവര്‍ത്തനം, സോഫ്റ്റ്‌വെയര്‍ തുടങ്ങി സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യം വിശദീകരിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. അഞ്ചു സംശയങ്ങളാണ് കോടതി ഉന്നയിച്ചത്. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ്ങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര, കണ്‍ട്രോള്‍ യൂണിറ്റും …

സാങ്കേതിക വിഷയങ്ങളിൽ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി Read More »

ത്രിപുരയിൽ അട്ടിമറി നടന്നെന്ന് സി.പി.ഐ(എം), പരാതി നൽകി

അഗർത്തല: ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ സി.പി.ഐ(എം) പരാതി നൽകി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 100 കടന്നിരുന്നു. മജ്‌ലിഷ്പൂർ സെഗ്‌മെന്റിന്റെ 44 ഭാഗങ്ങളിലും ഖയേർപൂർ സെഗ്‌മെന്റിന്റെ 25,44 ഭാഗങ്ങളിലും മോഹൻപൂർ സെഗ്‌മെന്റിന്റെ 38ആം ഭാഗങ്ങളിലും പോളിങ്ങ് യഥാക്രമം 105.30 ശതമാനം, 100.15 ശതമാനം, 98.80 ശതമാനം, 109.09 ശതമാനം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിട്ടേണിങ് ഓഫീസറുടെ ഓഫീസിൽ നിന്ന് ലഭിച്ച ഈ കണക്കുകൾ സിപിഎം …

ത്രിപുരയിൽ അട്ടിമറി നടന്നെന്ന് സി.പി.ഐ(എം), പരാതി നൽകി Read More »

മോദിയെ വിമർശിച്ചു, വിസ പുതുക്കു നൽകിയില്ല, വിദേശ മാധ്യമ പ്രവർത്തക ഇന്ത്യവിട്ടു

ന്യൂഡൽഹി: വിദേശ മാധ്യമ പ്രവർത്തക ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവനി ദിയാസ് ഇന്ത്യവിട്ടു. കേന്ദ്ര സർക്കാർ മാധ്യമ പ്രവർത്തനം നടത്തുന്നതിന് വിസ പുതുക്കി നൽകാതെ നിർബന്ധിത സാഹചര്യം സൃഷ്ടിച്ചതു മൂലം ഇന്ത്യ വിടേണ്ടി വന്നു എന്ന് അവർ വ്യക്തമാക്കി. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനെസ്സ ഡഗ്നാകിന് നിര്‍ബന്ധിതമായി രാജ്യം വിട്ടുപോകേണ്ടി വന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു വിദേശ മാധ്യമപ്രവര്‍ത്തകയ്ക്കും സമാന അനുഭവമുണ്ടായിരിക്കുന്നത്. മോദിയെ വിമർശിച്ചു എന്നതാണ് ഇരുവരുടെയും പേരിലുള്ള നടപടിക്ക് പ്രേരകമായ …

മോദിയെ വിമർശിച്ചു, വിസ പുതുക്കു നൽകിയില്ല, വിദേശ മാധ്യമ പ്രവർത്തക ഇന്ത്യവിട്ടു Read More »

വൈ​ക​ല്യ​മു​ള്ള കു​ട്ടി​കളുടെ അ​മ്മ​മാർക്ക് ശി​ശു​സം​ര​ക്ഷ​ണ അ​വ​ധി അ​വ​കാ​ശം

ന്യൂ​ഡ​ൽ​ഹി: വൈ​ക​ല്യ​മു​ള്ള കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന അ​മ്മ​മാ​രെ സം​ബ​ന്ധി​ച്ച ചൈ​ൽ​ഡ് കെ​യ​ർ ലീ​വ്(സി.​സി.​എ​ൽ) സം​ബ​ന്ധി​ച്ച ന​യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ഹി​മാ​ച​ൽ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. വൈ​ക​ല്യ​മു​ള്ള കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന അ​മ്മ​യ്ക്ക് ശി​ശു​സം​ര​ക്ഷ​ണ അ​വ​ധി അ​നി​വാ​ര്യ​മാ​ണെ​ന്നും സു​പ്രീം ​കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ന​ല​ഗ​ഡ് ഗ​വ. കോ​ള​ജി​ൽ ജ്യോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ ഹ​ർ​ജി​ക്കാ​രി​യു​ടെ സി​.സി​.എ​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹ​ർ​ജി​ക്കാ​രി​യു​ടെ നി​ല​വി​ലു​ള്ള അ​വ​ധി തീ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സി​.സി​.എ​ലി​ന് അ​പേ​ക്ഷി​ക്കു​ക​യും എ​ന്നാ​ൽ അ​പേ​ക്ഷ സ​ർ​ക്കാ​ർ …

വൈ​ക​ല്യ​മു​ള്ള കു​ട്ടി​കളുടെ അ​മ്മ​മാർക്ക് ശി​ശു​സം​ര​ക്ഷ​ണ അ​വ​ധി അ​വ​കാ​ശം Read More »

പ​ത​ഞ്ജ​ലി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ നി​ന്ന് വീ​ണ്ടും വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ​യ്ക്ക് സു​പ്രീം ​കോ​ട​തി​യി​ൽ ​നി​ന്ന് വീ​ണ്ടും വി​മ​ർ​ശ​നം. മാ​പ്പ് പ​റ​ഞ്ഞു​കൊ​ണ്ട് പ​ത്ര​ത്തി​ൽ ന​ൽ​കി​യ പ​ര​സ്യ​ത്തി​ന്‍റെ വ​ലു​പ്പ​ത്തി​ലാ​ണു കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത്. പ​ത​ഞ്ജ​ലി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​നു ന​ൽ​കു​ന്ന വ​ലു​പ്പം പോ​ലും മാ​പ്പ് പ​റ​ഞ്ഞു പ്ര​സി​ദ്ധീ​ക​രി​ച്ച പ​ര​സ്യ​ത്തി​നി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മൈ​ക്രോ​സ്കോ​പ്പി​ലൂ​ടെ നോ​ക്കി​യാ​ൽ മാ​ത്ര​മേ ക്ഷ​മാ​പ​ണ പ​ര​സ്യം കാ​ണാ​നാ​കൂയെ​ന്ന സ്ഥി​തി​യാ​ക​രു​തെ​ന്നും ര​ണ്ടം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ മാ​പ്പ് പ​റ​ഞ്ഞു പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കാ​ൻ പ​ത​ഞ്ജ​ലി​യ്ക്ക് സു​പ്രീം​കോ​ട​തി നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ …

പ​ത​ഞ്ജ​ലി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ നി​ന്ന് വീ​ണ്ടും വി​മ​ർ​ശ​നം Read More »

ഡ​ൽ​ഹി​യിൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ്ലേ​റ്റി​ൽ ബി​രി​യാ​ണി വി​ളിമ്പി; ഹോ​ട്ട​ലു​ട​മയ്ക്കെതിരെ പൊലീസിൽ പരാതി

ന്യൂ​ഡ​ൽ​ഹി: ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ്ലേ​റ്റി​ൽ ബി​രി​യാ​ണി വി​ളിമ്പിള​യ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ട​മ ത​ടി കേ​ടാ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. വ​ട​ക്കു ​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗി​ർ​പു​രി​യി​ലു​ള്ള ഹോ​ട്ട​ലി​ൽ ബി​രി​യാ​ണി പൊ​തി​ഞ്ഞു​ ന​ൽ​കി​യ ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റി​ൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണു വി​വാ​ദ​ത്തി​നു കാ​ര​ണം. ടെ​ലി​ഫോ​ണി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഹോ​ട്ട​ലു​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ ചെ​യ്ത്. നി​ര​പ​രാ​ധി​ത്വം തെ​ളി​ഞ്ഞ​തോ​ടെ പ്ലേ​റ്റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം ഹോ​ട്ട​ലു​ട​മ​യെ വി​ട്ട​യ​ച്ചു. ഒ​രു ഫാ​ക്ട​റി​യി​ൽ ​നി​ന്ന് ആ​യി​രം പ്ലേ​റ്റു​ക​ൾ വാ​ങ്ങി​യ​തി​ൽ നാ​ലെ​ണ്ണ​ത്തി​ൽ ശ്രീ​രാ​മ​ന്‍റെ ചി​ത്ര​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് …

ഡ​ൽ​ഹി​യിൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ്ലേ​റ്റി​ൽ ബി​രി​യാ​ണി വി​ളിമ്പി; ഹോ​ട്ട​ലു​ട​മയ്ക്കെതിരെ പൊലീസിൽ പരാതി Read More »

അ​വ​ധി​ തി​ര​ക്ക്; 9,111 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും

കൊ​ല്ലം: മ​ധ്യ​വേ​ന​ൽ അ​വ​ധി​യു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ രാ​ജ്യ​ത്താ​ക​മാ​നം വി​വി​ധ റൂ​ട്ടു​ക​ളി​ൽ 9,111 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. 2023ൽ ​റെ​യി​ൽ​വേ 6,369 സ​മ്മ​ർ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളാ​ണു ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ കൂ​ടു​ത​ലാ​യി ഓ​ടി​ക്കു​ന്ന​ത് 2,742 ട്രി​പ്പു​ക​ളാ​ണ്. ട്രി​പ്പു​ക​ളു​ടെ എ​ണ്ണം സോ​ൺ തി​രി​ച്ച് ഇ​ങ്ങ​നെ​യാ​ണ്: സെ​ൻ​ട്ര​ൽ-488, ഈ​സ്റ്റേ​ൺ-254, ഈ​സ്റ്റ് സെ​ൻ​ട്ര​ൽ-1003, ഈ​സ്റ്റ് കോ​സ്റ്റ്-102, നോ​ർ​ത്ത് സെ​ൻ​ട്ര​ൽ-142. നോ​ർ​ത്ത് ഈ​സ്റ്റേ​ൺ-244, വ​ട​ക്ക് കി​ഴ​ക്ക​ൻ അ​തി​ർ​ത്തി-88, വെ​സ്റ്റേ​ൺ-778, നോ​ർ​ത്ത് വെ​സ്റ്റേ​ൺ-1623. സൗ​ത്ത് സെ​ൻ​ട്ര​ൽ-1012, സൗ​ത്ത് ഈ​സ്റ്റേ​ൺ-276, സൗ​ത്ത് ഈ​സ്റ്റ് സെ​ൻ​ട്ര​ൽ-810, …

അ​വ​ധി​ തി​ര​ക്ക്; 9,111 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും Read More »

മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ

ന്യൂഡൽ‌ഹി: രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലീംങ്ങൾക്കു നൽകുന്നെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ. മോദിക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. രാജ്യത്തെ സ്വത്തിന്റെ ആദ്യ അവകാശികൾ ന്യൂനപക്ഷമാണെന്ന് 2006ൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് അഭിപ്രായം കൂടി ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിവാദ പരാമർശം. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും അടിയന്തര നടപടിയെടുക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പു റാലികളിൽ നിന്നടക്കം വിലക്കണം. പൊതുജനങ്ങളെ …

മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ Read More »

ഡി ഗുകേഷ് അത്ഭുത നേട്ടത്തിന് അരികെ

ടൊറന്റോ: ഇന്ത്യയുടെ കൗമാര ചെസ് താരം ഡി ഗുകേഷ് അത്ഭുത നേട്ടത്തിന് അരികെ. കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ്‌ ഒറ്റ റൗണ്ട് മാത്രം ശേഷിക്കെ ഓപ്പൺ വിഭാഗത്തിൽ പതിനേഴുകാരൻ ഒന്നാം സ്ഥാനത്താണ്. 13 റൗണ്ട് പൂർത്തിയായപ്പോൾ എട്ടര പോയിന്റ്‌. മൂന്നുപേർ തൊട്ടടുത്തുണ്ട്. ഒറ്റക്കളിയും തോൽക്കാത്ത റഷ്യക്കാരൻ ഇയാൻ നിപോംനിഷിക്കും തിരിച്ചു വരവ് നടത്തിയ അമേരിക്കൻ താരങ്ങളായ ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവർക്കും എട്ട് പോയിന്റ്‌. അവസാന റൗണ്ടിലെ പ്രകടനം വിജയിയെ നിശ്ചയിക്കും. പതിമൂന്നാംറൗണ്ടിൽ നേടിയ വിജയമാണ് ചെന്നൈയിൽ …

ഡി ഗുകേഷ് അത്ഭുത നേട്ടത്തിന് അരികെ Read More »

ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ഇലക്റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇലക്‌റ്ററൽ ബോണ്ട് തിരികെ കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഇലക്റ്ററൽ ബോണ്ടിലെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകളിലൂടെ ഏതെങ്കിലും രൂപത്തിൽ അവ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്നും ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കി. ഇലക്‌റ്ററൽ ബോണ്ട് വിഷയത്തിൽ നിക്ഷേപകരുമായി കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിർമിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. പ്രാഥമികമായി, സുതാര്യത നിലനിർത്തി ഇലക്റ്ററൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുക്കുന്നത് പൂർണമായും …

ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ഇലക്റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിർമ്മല സീതാരാമൻ Read More »

എ.എ.പി എം.എൽ.എ അമാനത്തുള്ള ഖാനെ ഇ.ഡി അറസ്റ്റു ചെയ്തു

ന്യൂഡൽഹി: കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എ.എ.പി എം.എൽ.എ അമാനത്തുള്ള ഖാനെ ഇ.ഡി അറസ്റ്റു ചെയ്തു. ഡൽഹി വഖ്ഫി ബോർഡ് ചെയർമാനായിരിക്കെ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഓഖ്‌ല മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ അമാനത്തുള്ള ഖാന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ആരംഭിച്ചു. തെരഞ്ഞെടുപ്പിനായി എല്ലാം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ 60 നിയമസഭ സീറ്റിലേക്കും സിക്കിമിലെ 32 നിയമസഭ സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ങ്കി​ൽ ബി​.ജെ.​പി 180 സീ​റ്റി​ല​ധി​കം നേ​ടി​ല്ലെ​ന്ന് പ്രി​യ​ങ്ക

ല​ഖ്നൗ: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ക്കാ​തെ രാ​ജ്യ​ത്ത് നീ​തി​പൂ​ർ​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ബി​ജെ​പി​ക്ക് 180 സീ​റ്റി​ൽ അ​ധി​കം നേ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. 400 സീ​റ്റി​ൽ അ​ധി​കം നേ​ടു​മെ​ന്ന ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ പ്രി​യ​ങ്ക ചോ​ദ്യം​ചെ​യ്തു. എ​ന്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 400-ൽ ​അ​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന് അ​വ​ർ പ​റ​യു​ന്ന​ത്? അ​വ​ർ ജോ​ത്സ്യ​ന്മാ​രാ​ണോ എ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. ഒ​ന്നു​കി​ൽ അ​വ​ർ നേ​ര​ത്തെ​ത​ന്നെ എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടാ​ക​ണം. അ​തു​കൊ​ണ്ടാ​കാം നാ​നൂ​റി​ൽ അ​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന് പ​റ​യു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം, എ​ങ്ങ​നെ​യാ​ണ് നാ​നൂ​റ് …

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ങ്കി​ൽ ബി​.ജെ.​പി 180 സീ​റ്റി​ല​ധി​കം നേ​ടി​ല്ലെ​ന്ന് പ്രി​യ​ങ്ക Read More »

ആമിർഖാന്‍റെ ഡീപ് ഫേക്ക് പ്രചരിപ്പിച്ചു; അജ്ഞാത വ്യക്തിക്കെതിരേ എഫ്.ഐ.ആർ ഫയൽ ചെയ്തു

മുംബൈ: ബോളിവുഡ് താരം ആമിർഖാന്‍റെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചുവെന്ന പരാതിയിൽ അജ്ഞാത വ്യക്തിക്കെതിരേ എഫ്.ഐ.ആർ ഫയൽ ചെയ്ത് മുംബൈ പൊലീസ്. ആമിർ ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടി സംസാരിക്കുന്ന വ്യാജ വീഡിയോ ആണ് നിർമിച്ച് പ്രചരിപ്പിച്ചിരുന്നത്. ആമിർ ഖാന്‍റ ഓഫിസ് നൽകിയ പരാതിയിൽ ഖർ പൊലീസ് ഐ.റ്റി ആക്റ്റ് അടക്കമുള്ള നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 27 സെക്കൻഡ് നീണ്ടു നിൽക്കുന്ന വീഡിയോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മുൻ കാലങ്ങളിൽ …

ആമിർഖാന്‍റെ ഡീപ് ഫേക്ക് പ്രചരിപ്പിച്ചു; അജ്ഞാത വ്യക്തിക്കെതിരേ എഫ്.ഐ.ആർ ഫയൽ ചെയ്തു Read More »

ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി ദൂരദര്‍ശൻ

ന്യൂഡൽഹി: ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറി. കാവിനിറത്തിലാണ് പുതിയ ലോഗോ ഡിസൈൻ. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ തുടരുന്നതിനിടെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ അനൗദ്യോഗികമായി, അനുമതിയില്ലെന്ന് …

ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി ദൂരദര്‍ശൻ Read More »

മോദിയുടെ ഗ്യാരന്റി രാജ്യം ഛിന്നഭിന്നം ആക്കുമെന്നത് ആണെന്ന് സീതാറാം യെച്ചൂരി

വടകര: മോദിയുടെ ഗ്യാരന്റി രാജ്യത്തെ ഛിന്നഭിന്നമാക്കുമെന്നതിന്റെ ഗ്യാരന്റിയാണെന്ന്‌ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വടകരയിലെയും ഉള്ള്യേരിയിലെയും എൽ.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ താങ്ങി നിർത്തുന്ന തൂണുകളെല്ലാം തകരുന്നു. നാനൂറിലധികം സീറ്റ്‌ കിട്ടിയാൽ ഭരണഘടന മാറ്റുമെന്നുവരെ പ്രഖ്യാപിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും അഴിമതിയിൽ മുങ്ങിയ സർക്കാരാണ്‌ കേന്ദ്രത്തിലുള്ളത്‌. അഴിമതിക്കാരുടെ നേതാവായി മോദി മാറി. അഴിമതിയില്ലാതാക്കുമെന്ന്‌ വാഗ്‌ദാനം നൽകിയവർ ഇലക്‌ടറൽ ബോണ്ട്‌ വഴി അഴിമതി നിയമവിധേയമാക്കി. ബോണ്ട്‌ നൽകിയാൽ വിമാനത്താവളവും തുറമുഖവും തരാമെന്ന്‌ പറഞ്ഞും …

മോദിയുടെ ഗ്യാരന്റി രാജ്യം ഛിന്നഭിന്നം ആക്കുമെന്നത് ആണെന്ന് സീതാറാം യെച്ചൂരി Read More »

അക്ബറും സീതയും ഇനി മുതൽ സൂരജും തനായയും

കൊൽക്കത്ത: സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് അക്ബർ സീതയെന്നതിന് പകരം സൂരജ്, തനായയെന്ന് മാറ്റുവാൻ നിർദ്ദേശം. സിംഹങ്ങൾക്ക് അക്ബറെന്നും സീതയെന്നും പേരിട്ടത് വിവാദമായതിനെ തുടർന്നാണ് സർക്കാർ സഫാരി പാർക്ക് അധികൃതരോട് പേരുമാറ്റുവാൻ നിർദേശിച്ചത്. രേഖകളിലും പേരുമാറ്റം സൂചിപ്പിക്കണം. സർക്കാർ ഉത്തരവിനെ തുടർന്ന് മൃഗശാല അധികൃതർ ഇരു സിംഹങ്ങളുടെയും പേര് എല്ലാ രേഖകളിലും തിരുത്തിയിട്ടുണ്ട്. സിംഹങ്ങളുടെ ഭാവിയിലെ എല്ലാ കാര്യങ്ങൾക്കും ഇനി ഈ പേര് തന്നെയായിരിക്കും ഉപയോഗിക്കുകയെന്നും മൃഗശാല അധികൃതർ അറിയിച്ചിട്ടുണ്ട്. സിംഹങ്ങളുടെ അക്ബർ, സീതയെന്ന പേരിനെച്ചൊല്ലി …

അക്ബറും സീതയും ഇനി മുതൽ സൂരജും തനായയും Read More »

നായ്ക്കളുടെ ഇറക്കുമതിയും വിൽപ്പനയും: ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പിറ്റ്ബുൾ ടെറിയൻ, അമെരിക്കൻ ബുൾഡോഗ്, റോട്ട്വീലർ തുടങ്ങി 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. വിശദമായ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രത്തിന്‍റെ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം അറിയാൻ കേന്ദ്രത്തിന് കഴിയില്ല. എന്നാൽ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നിട്ടും അതുണ്ടായില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഡൽഹി ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്‍റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര ഉത്തരവ് …

നായ്ക്കളുടെ ഇറക്കുമതിയും വിൽപ്പനയും: ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി Read More »

വിമാനത്തിൽ 15 കാരിക്കു നേരെ ലൈംഗികാതിക്രമം

ചെന്നൈ: വിമാനത്തിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ ടെക്കി യുവാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശിയും അയർലൻഡിൽ സോഫ്റ്റ് വെയർ എൻജിനീയറുമായ 31 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ലണ്ടനിൽ നിന്ന് ചെന്നൈലെത്തിയ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പതിനഞ്ചുകാരിക്കു നേരെ ലെംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പിറകിലെ സീറ്റിലായിരുന്നു പ്രതി. യാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടപ്പോൾ പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചും സി.സി.ടി.വി ദൃശങ്ങൾ പരിശോധിച്ചും പ്രതിയെ തിരിച്ചറിഞ്ഞതോടെ തിങ്കളാഴ്ച …

വിമാനത്തിൽ 15 കാരിക്കു നേരെ ലൈംഗികാതിക്രമം Read More »

സിവിൽ സർവീസ്‌ ഫലം പുറത്തുവിട്ടു: ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്‌തവയ്‌ക്ക്‌, നാലാം റാങ്ക്‌ മലയാളിക്ക്‌

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്‌തവയ്‌ക്കാണ്‌ ഒന്നാം റാങ്ക്. നാലാം റാങ്ക് എറണാകുളം സ്വദേശിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. ആദ്യ റാങ്കുകളില്‍ നിരവധി മലയാളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഷ്‌ണു ശശികുമാർ(31 റാങ്ക്), അർച്ചന പി.പി(40 റാങ്ക്), രമ്യ ആർ(45 റാങ്ക്), ബിൻ ജോ പി ജോസ്(59 റാങ്ക്), പ്രശാന്ത് എസ്(78 റാങ്ക്), ആനി ജോർജ്(93 റാങ്ക്), ജി ഹരിശങ്കർ(107 റാങ്ക്), ഫെബിൻ ജോസ് തോമസ്(133 റാങ്ക്), വിനീത് ലോഹിദാക്ഷൻ(169 റാങ്ക്), മഞ്ജുഷ …

സിവിൽ സർവീസ്‌ ഫലം പുറത്തുവിട്ടു: ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്‌തവയ്‌ക്ക്‌, നാലാം റാങ്ക്‌ മലയാളിക്ക്‌ Read More »

കൊള്ളയടിക്കലിനെ ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നു: രാഹുൽ ​ഗാന്ധി

കോഴിക്കോട്: ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽഗാന്ധി രംഗത്ത്. ഇലക്‌ടറൽ ബോണ്ടിന്‍റെ സൂത്രധാരൻ മോദിയാണ്. കൊള്ളയടിക്കലിനെ മോദി ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇലക്‌ടറൽ ബോണ്ടിനെ കൊള്ളയടിക്കലെന്ന മലയാളം പദം ഉപയോഗിച്ചാണ് രാഹുൽ ഗാന്ധി പരിഹാസിച്ചത്. മോദി അഴിമതി സംരക്ഷിക്കുകയാണ്. കൊള്ളയടിക്കലിനെ മോദി ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നു. മാധ്യമങ്ങൾപോലും ഇലക്‌ടറൽ ബോണ്ടിനെപ്പറ്റി സംസാരിക്കുന്നില്ല. മാത്രമല്ല ഇലക്‌ടറൽ ബോണ്ടിനെപ്പറ്റി ലേഖനമെഴുതിയാൽ ഇ.ഡിയും സി.ബി.ഐയും മാധ്യമ പ്രവർത്തകരുടെ വീട്ടിലെത്തും. ഇതാണ് ഇന്നത്തെ സാഹചര്യമെന്ന് അദ്ദേഹം …

കൊള്ളയടിക്കലിനെ ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നു: രാഹുൽ ​ഗാന്ധി Read More »

വനിതാ ട്വന്റി ട്വന്റി: മലയാളി താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണെന്ന് അവരെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബംഗ്ലാദേശിന് എതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും സ്ഥാനം നേടിയത്. അടുത്തിടെ നടന്ന വനിതാ പ്രീമിയർ ലീഗിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെ ലെഗ് സ്പിന്നറാണ്. വയനാട് മാനന്തവാടി സ്വദേശിയും ഗോത്രവർഗ്ഗ …

വനിതാ ട്വന്റി ട്വന്റി: മലയാളി താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി Read More »

ത്സലം നദിയിൽ ബോട്ട് മറിഞ്ഞു; 4 മരണം

ശ്രീനഗർ: ജമ്മു കാശ്മീരിലെ ത്സലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഏഴു പേരെ രക്ഷപ്പെടുത്തി. ബോട്ടിൽ ആകെ 20 പേരാണ് ഉണ്ടായിരുന്നത്. കാണാതായവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്നു രാവിലെയാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. തിങ്കളാഴ്ച പെയ്ത മഴയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീ നഗർ ദേശീയപാത അടച്ചു.

ഇന്ത്യയിലേക്ക് വിദേശ ശക്തികളുടെ പണം, വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമമെന്ന് ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: രാജ്യത്തിന്‍റെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശ ശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടകൾക്കും ട്രസ്റ്റുകൾക്കും പണം നൽകുന്നുണ്ടെന്ന് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യാവാങ്ങ്മൂലത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ആദായ നികുതി വകുപ്പ് സത്യവാങ്ങ്മൂലം ഫയൽ ചെയ്തത്. ഇന്ത്യയുടെ വികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശ ക്തികൾ എൻവിറോണിക്സ് ട്രസ്റ്റിന് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. എൻവിറോണിക്സ് …

ഇന്ത്യയിലേക്ക് വിദേശ ശക്തികളുടെ പണം, വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമമെന്ന് ആദായ നികുതി വകുപ്പ് Read More »

ബി.ജെ.പിക്ക് 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ലെന്ന് മുഖ്യമന്ത്രി

തൃശൂർ: ബിജെപിയുടെ പ്രകടന പത്രികയിൽ വർഗ്ഗീയ അജണ്ടയാണ് നിറഞ്ഞു നിൽക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞത് “പ്രോഗ്രസ്സ് റിപ്പോർട്ടിനെ ” കുറിച്ചാണ്. എന്നാൽ 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപിക്ക് ധൈര്യമില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് പ്രധാന വാഗ്‌ദാനങ്ങൾ. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ വാഗ്‌ദാനങ്ങൾ അതേപടി അവശേഷിക്കുമ്പോൾ, രാമക്ഷേത്രവും സിഎഎയും കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമെല്ലാമാണ് …

ബി.ജെ.പിക്ക് 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ലെന്ന് മുഖ്യമന്ത്രി Read More »

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മലയാളി യുവതി കുടുംബവുമായി സംസാരിച്ചു

തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആൻ ടെസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചു. മകൾ വിഡിയോ കോൾ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു. കപ്പലിൽ ഉള്ളവർ സുരക്ഷിതരാണെന്നും ഫോൺ പിടിച്ചെടുത്തത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ലെന്നും ആൻ പറഞ്ഞതായി ബിജു പറഞ്ഞു. ഒമ്പതു മാസമായി കപ്പലിൽ പരിശീലനത്തിന്റെ ഭാഗമായി ജോലിയിലായിരുന്നു വാഴൂർ കാപ്പുകാട് താമസിക്കുന്ന തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ്സ ജോസഫ്(21) അടക്കം 17 ഇന്ത്യക്കാരാണ് കപ്പലിൽ അകപ്പെട്ടത്. ഇതിൽ …

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മലയാളി യുവതി കുടുംബവുമായി സംസാരിച്ചു Read More »

കംബോഡിയയിൽ അപ്‌സരസായി ഇന്ത്യന്‍ അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ

ഫ്നോം ഫെൻ: തെക്കുകിഴക്കൻ ഏഷ്യയിലെ ചെറിയ മനോഹര രാജ്യമായ കംബോഡിയയിലെ ഇന്ത്യന്‍ അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ അപ്‌സരസായി വേഷം ധരിച്ച് അവിടത്തെ ജനങ്ങളെ അദ്ഭുതപ്പെടുത്തി. കംബോഡിയയുടെ പുതുവത്സര ദിനത്തില്‍ ആശംസകള്‍ അറിയിക്കാനാണ് ദേവയാനി “ഖമര്‍ അപ്‌സരസായി വേഷമിട്ടത്. ആ ചിത്രങ്ങള്‍ കംബോഡിയയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍(ട്വിറ്റർ) പങ്കുവച്ചത് വലിയ തോതിൽ വൈറലായി. “അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ ഖമര്‍ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ്. ഖമര്‍ പുതുവര്‍ഷത്തിന്‍റെ ആത്മാവിനെ ആശ്ലേഷിച്ച് ദേവയാനി അപ്‌സരസിന്‍റെ വേഷം ധരിച്ചു. എല്ലാ സുഹൃത്തുക്കള്‍ക്കും …

കംബോഡിയയിൽ അപ്‌സരസായി ഇന്ത്യന്‍ അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ Read More »

മൈസൂരിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് വാഹനാപകടം; മലയളാ വിദ്യാർത്ഥിനിയുൾപ്പെടെ 3 പേർ മരിച്ചു

ബാംഗ്ലൂർ: മൈസൂരിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ബൈക്കിൽ യാത്ര ചെയ്‌ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി(21), ബൈക്ക് ഓടിച്ച മൈസൂർ കെ.ആർ പേട്ട് സ്വദേശി ഉല്ലാസ്(23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണ് മരണപ്പെട്ടത്. ജയലക്ഷ്‌മിപുരം ജെസി റോഡിൽ അമിത വേഗത്തിലെത്തിയ കാർ ആദ്യം ഭക്ഷണ വിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും തുടർന്ന് വിദ്യാർത്ഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ഉല്ലാസ് അപകട …

മൈസൂരിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് വാഹനാപകടം; മലയളാ വിദ്യാർത്ഥിനിയുൾപ്പെടെ 3 പേർ മരിച്ചു Read More »

സൽമാൻഖാന്‍റെ വീടിനു നേരെ വെടിവെയ്പ്

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന്‍റെ വീടിനു നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിൽ ഭുജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശികളായ വിക്കി സാഹബ് ഗുപ്ത, സാഗർ ശ്രീജോഗേന്ദ്ര പാൽ എന്നിവരാണ് അറസ്റ്റിലായത്. വെടിവെയ്പിനു പിന്നാലെ പ്രതികൾ മുംബൈയിൽനിന്നു ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു. പ്രതികൾ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുട സി.സി.ടി.വി ദൃശങ്ങളും പുറത്തു വിട്ടിരുന്നു. സംഭവത്തിനു …

സൽമാൻഖാന്‍റെ വീടിനു നേരെ വെടിവെയ്പ് Read More »

കെജ്‌രിവാളിന്റെ ഹർജിയിൽ ഇ.ഡിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഹർജിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്തത നൽകിക്കൊണ്ടുള്ള റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും 24നകം നോട്ടീസിന് കോടതിയിൽ മറുപടി നൽകണമെന്നും സുപ്രീംകോടതി ഇഡിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇഡിയുടെ മറുപടി ലഭിച്ച ശേഷം മറ്റുകാര്യങ്ങളിലേക്ക് കടക്കുമെന്നും …

കെജ്‌രിവാളിന്റെ ഹർജിയിൽ ഇ.ഡിക്ക് സുപ്രീം കോടതി നോട്ടീസ് Read More »

കെ കവിത 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റോസ് അവന്യൂ കോടതിയുടേതാണ് വിധി. ഇന്ന് കവിതയുടെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.  മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15-നാണ് ഇഡി കവിതയെ കസ്റ്റഡിയിലെടുത്തത്. തിഹാർ ജയിലിലായിരുന്ന കവിതയെ ജയിലിനുള്ളിൽ വെച്ച് സിബിഐ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.

മംഗളാദേവി ചിത്രാപൗര്‍ണമി; ഭക്തർക്ക് സുരക്ഷിത ദര്‍ശനം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഐ.എ.എസ്‍

ഇടുക്കി: ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്ത ജനങ്ങൾക്ക് സുരക്ഷിത ദര്‍ശനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ കുമിളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്ന അന്തർസംസ്ഥാന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. 23ന് രാവിലെ ആറ് മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ …

മംഗളാദേവി ചിത്രാപൗര്‍ണമി; ഭക്തർക്ക് സുരക്ഷിത ദര്‍ശനം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഐ.എ.എസ്‍ Read More »

പ്രധാനമന്ത്രി കേരളത്തിലെത്തി, രാഹുലിന്റെ വയനാട്ടിലെ രണ്ടാം ഘട്ട പര്യടനവും ആരംഭിച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്ത് ആദ്യ പൊതു പരിപാടിയും റോഡ് ഷോയും നടത്തി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചാരണം നടത്തി. ആറ്റങ്ങലിലെയും തിരുവനന്തപുരത്തെയും എൻ.ഡി.എ സ്ഥാനാർഥികളായ കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർക്കായി വോട്ട് അഭ്യർഥിക്കും. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ …

പ്രധാനമന്ത്രി കേരളത്തിലെത്തി, രാഹുലിന്റെ വയനാട്ടിലെ രണ്ടാം ഘട്ട പര്യടനവും ആരംഭിച്ചു Read More »

അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇ‍.ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും. അറസ്റ്റിനെതിരെയുള്ള ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരണയാലാണെന്നാണ് കെജ്‌രിവാളിന്റെ വാദം. കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത് നിയമപരമാണെന്നും …

അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ Read More »

നാ​ഗ്പൂരിൽ ലിവ് ഇൻ പങ്കാളിയെയും കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

നാ​ഗ്പൂർ: ലിവ് ഇൻ പങ്കാളിയെയും മൂന്ന് വയസുള്ള മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലായിരുന്നു സംഭവം. ഹോട്ടൽ റൂമിൽ നിന്നാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. സച്ചിൻ വിനോദ്കുമാർ(30), നസ്നിൻ(29), മകൻ യു​ഗ്(3) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നസ്നിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. മകനെ വിഷം നൽകിയോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയത് ആകാമെന്നാണ് കരുതുന്നത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു വിനോദ് കുമാർ. ട്രക്ക് ഡ്രൈവറായിരുന്ന വിനോദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വിവാഹ മോചനം നേടാതെ മധ്യപ്രദേശുകാരിയായ …

നാ​ഗ്പൂരിൽ ലിവ് ഇൻ പങ്കാളിയെയും കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി Read More »

ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ. യുദ്ധ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഡൽഹിക്കും ടെൽ അവീവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ആഴ്ചയിൽ നാല് സർവീസുകളാണ് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് നേരിട്ടുള്ളത്. ഇസ്രയേൽ – ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ …

ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് എയർ ഇന്ത്യ Read More »

ഭൂ​രി​ഭാ​ഗ​വും മ​തേ​ത​ര ഇ​ന്ത്യ​ക്കൊ​പ്പം സ​ർ​വേ​ഫ​ല​ങ്ങ​ളി​ൽ അ​മ്പര​ന്നു ബി​ജെ​പി; ഉ​ത്ത​രേ​ന്ത്യ​യി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​കും

ന്യൂ​ഡ​ൽ​ഹി: നാ​നൂ​റ് സീ​റ്റും മൂ​ന്നാം വ​ട്ട​വും അ​ധി​കാ​ര​വും ല​ക്ഷ്യ​മി​ട്ടു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ബി​ജെ​പി നേ​തൃ​ത്വ​ത്തെ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ൾ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ലെ നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ കു​റ​യു​മെ​ന്നാ​ണു സ​ർ​വേ ഫ​ല​ങ്ങ​ൾ. രാ​ജ​സ്ഥാ​നി​ലും ഹ​രി​യാ​ന​യി​ലു​മാ​യി പ​ത്തു സീ​റ്റു​ക​ളെ​ങ്കി​ലും കു​റ​ഞ്ഞേ​ക്കാം. സ​ർ​വേ​ഫ​ല​ങ്ങ​ളെ​ത്തു​ട​ർ​ന്നു സ്ഥി​തി​ഗ​തി​ക​ൾ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം അ​ടി​യ​ന്ത​ര​മാ​യി വി​ല​യി​രു​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യെ പ​ര​മാ​വ​ധി മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ലേ​ക്കു ശ്ര​ദ്ധ തി​രി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി അ​റി​യു​ന്നു.എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും തു​ല്യ​സ്ഥാ​ന​മു​ള്ള ഇ​ന്ത്യ എ​ന്ന സ​ങ്ക​ല്പ​ത്തി​നൊ​പ്പ​മാ​ണു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ മ​ന​സെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി ആ​യി …

ഭൂ​രി​ഭാ​ഗ​വും മ​തേ​ത​ര ഇ​ന്ത്യ​ക്കൊ​പ്പം സ​ർ​വേ​ഫ​ല​ങ്ങ​ളി​ൽ അ​മ്പര​ന്നു ബി​ജെ​പി; ഉ​ത്ത​രേ​ന്ത്യ​യി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​കും Read More »

പാകിസ്ഥാനിലെ ഭീകരാക്രമണത്തിൽ 11 പേർക്ക് ജീവൻ നഷ്ടമായി

ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. രണ്ട്‌ വ്യത്യസ്‌തമായ ഭീകരാക്രമണങ്ങൾ നടന്നതായി ശനിയാഴ്‌ചയാണ്‌ അധികൃതർ അറിയിച്ചത്‌. ഉടന്‍ തന്നെ ഭീകരരെ പിടികൂടുമെന്ന്‌ ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിര്‍ സര്‍ഫറാസ് ബുഗ്തി അറിയിച്ചിട്ടുണ്ട്‌. പാക്‌ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി സംഭവത്തെ അപലപിക്കുകയും സർക്കാർ കൊല്ലപ്പെട്ടവരുടെ കൂടെയാണെന്ന്‌ അറിയിക്കുകയും ചെയ്‌തു. അഫ്‌ഗാൻ ഇറാൻ അതിർത്തിയായ നോഷ്‌കി ജില്ലയിലെ ഹൈവേയിലാണ്‌ രണ്ട്‌ തവണയും ഭീകരാക്രമണം ഉണ്ടായത്‌. ആദ്യ സംഭവത്തിൽ ക്വറ്റയില്‍ നിന്ന് തഫ്താനിലേക്ക് പോകുകയായിരുന്ന ബസ്‌ …

പാകിസ്ഥാനിലെ ഭീകരാക്രമണത്തിൽ 11 പേർക്ക് ജീവൻ നഷ്ടമായി Read More »

തെരഞ്ഞെടുപ്പ് പ്രചാരണം രാത്രി പത്തു മണിക്കു ശേഷവും: അണ്ണാമലൈയ്ക്കെതിരെ കേസ്

കോയമ്പത്തൂർ: രാത്രി പത്തു മണിക്ക് ശേഷവും പ്രചാരണം നടത്തിയതിനു കോയമ്പത്തൂർ സ്ഥാനാർഥി കെ അണ്ണാമലൈയ്ക്കെതിരെ കേസെടുത്ത് പൊലീസ്. പ്രചാരണ സമയം സംബന്ധിച്ച ചട്ട ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി കോയമ്പത്തൂർ പ്രസിഡന്‍റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെയും കോയമ്പത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ആവാരം പാളയത്ത് വച്ചു നടന്ന പ്രചാരണത്തിനിടെ ബി.ജെ.പി പ്രവർത്തകരും ഇന്ത്യാ മുന്നണി പ്രവർത്തകർ തമ്മിൽ കയ്യേറ്റമുണ്ടാകാൻ കാരണമായിരുന്നു. കയ്യേറ്റത്തിൽ ഇന്ത്യാ മുന്നണി പ്രവർത്തകന് പരുക്കേറ്റ് ആശുപത്രിയിലായിരുന്നു. തുടർന്നാണ് അണ്ണാമലൈയ്ക്കെതിരെ പരാതി നൽകിയത്.

5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: ഗോവയിൽ 20 പേർ കസ്റ്റഡിയിൽ

പനാജി: തെക്കന്‍ ഗോവയിലെ വഡെമിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. നിർ‌മാണ പ്രവർത്തനം നടക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചതായി പൊലീസ് സൂപ്രണ്ട്(സൗത്ത്) സുനിത സാവന്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പശ്ചിമ ബംഗൈാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകളാണ് കുഞ്ഞ് എന്ന് പൊലീസ് പറയുന്നു. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനായി കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന …

5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: ഗോവയിൽ 20 പേർ കസ്റ്റഡിയിൽ Read More »