Timely news thodupuzha

logo

Crime

ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്തു. ജെൻ സി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് നടപടി. എയർ ഇന്ത്യ, ഇൻ‌ഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്. നേപ്പാളിലെ ഇന്ത്യക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും പൗരന്മാർക്കായി ഹെൽപ്പ് ലൈനുകൾ പുറത്തിറക്കിയതായും മന്ത്രാലയം അറിയിച്ചു. നേപ്പാൾ ഭരണ കൂടം പുറപ്പടുവിക്കുന്ന മാർഗ നിർദേശങ്ങളും നടപടികളും പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു.

സൂര്യവെളിച്ചം കണ്ടിട്ട് നാളുകളായെന്നും കുറച്ച് വിഷം നൽകാമോയെന്ന് കോടതിയോട് കൊലക്കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശൻ

ബാംഗ്ലൂർ: സൂര്യവെളിച്ചം കണ്ടിട്ട് നാളുകളായെന്നും കുറച്ചു വിഷം നൽകാമോ എന്നും കോടതിയോട് ചോദിച്ച് കന്നഡ നടൻ ദർശൻ. രേണുകസ്വാമി കൊലക്കേസിൽ ജയിലിൽ കഴിയുന്ന ദർശൻ സിറ്റി സിവിൽ, സെഷൻസ് കോടതിയിൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ അനുവദിക്കാറില്ലെന്നും വെളിച്ചമേൽക്കാതെ കൈകളിൽ ഫംഗസ് ബാധിച്ചിരിക്കുകയാണെന്നും താരം പറഞ്ഞു. കർണാടക ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും സുപ്രീം കോടതി ജാമ്യം റദ്ദാക്കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് സുപ്രീം കോടതി താരത്തെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടത്. അതേ …

സൂര്യവെളിച്ചം കണ്ടിട്ട് നാളുകളായെന്നും കുറച്ച് വിഷം നൽകാമോയെന്ന് കോടതിയോട് കൊലക്കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശൻ Read More »

യു.പിയിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

ബാലിയ: അച്ചടക്കരാഹിത്യം, നടപടിദൂഷ്യം എന്നിവ മുൻ നിർത്തി ഉത്തർപ്രദേശിലെ സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകൻ ഉൾപ്പെടെ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ജില്ലാ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) മനീഷ് കുമാര് സിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാലിയയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപകൻ ഓംകാർ നാഥ് സിങ്, അധ്യാപകരായ അനിതാ യാദവ്, സുനിത സിങ് എന്നിവരെയാണ് ഗുരുതരമായ കൃത്യവിലോപങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തത്. അധ്യാപകർക്കെതിരെ നിരവധി പരാതികൾ ഉയർന്നതിനെട തുടർന്ന് നടത്തിയ അന്വേഷണം റിപ്പോർട്ടിലാണ് …

യു.പിയിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ Read More »

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: നേപ്പാൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചതിനു പിന്നാലെ ഇന്ത്യൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഇന്ത്യ സുരക്ഷ ശക്തമാക്കുകയും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്തത്. ചെവ്വാഴ്ച ഉച്ചയോടെയാണ് കെ.പി. ശർമ ഒലി രാജിവച്ചത്. ജെൻ സി പ്രക്ഷോഭം ശക്തമായതോടെയാണ് നടപടി. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെയും പ്രസിഡൻറിൻറെയും മന്ത്രിമാരുടെയും അടക്കം വീടുകളിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും പാർലമെൻറിൽ അടക്കം തീയിടുകയും ചെയ്തു.

ഇടുക്കി ഉടുമ്പഞ്ചോല പഞ്ചായത്തിലെ സൗന്ദര്യവത്കരണ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം

നെടുങ്കണ്ടം: ഉടുമ്പൻചോല: 2019 – 2020 കാലഘട്ടത്തിൽ ആണ് ഉടുമ്പഞ്ചോലയിൽ ഹരിത ചോല എന്ന പേരിൽ സൗന്ദര്യ വത്കരണ പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്തിലൂടെ കുമളി- മൂന്നാർ റോഡ് കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡിന് ഇരുവശത്തും അരളി ചെടികൾ നട്ട് പരിപാലിയ്ക്കുക, വിവിധ മേഖലകളിൽ വേസ്റ്റ് ബിന്നുകൾ, തുമ്പൂർ മൂഴി മോഡൽ മാലിന്യ സംസ്കരണം, തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആകെ 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. പതിനായിരത്തിൽ അധികം അരളി തൈകൾ വാങ്ങി റോഡിന് ഇരുവശവും നടുകയും …

ഇടുക്കി ഉടുമ്പഞ്ചോല പഞ്ചായത്തിലെ സൗന്ദര്യവത്കരണ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം Read More »

ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു

കാഠ്മണ്ഡു: ‘ജെൻ സി’ പ്രതിഷേധം ശക്തമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവച്ചു. നേപ്പാളിൽ 2 ദിവസമായി തുടരുന്ന അക്രമാസ്ക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് രാജി. ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ നടപടിക്കും അഴിമതി ഭരണത്തിനുമെതിരേയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രക്ഷോഭത്തിൽ 19 പേർ മരിച്ചിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരേ തിരിയുകയായിരുന്നു. പ്രധാനമന്ത്രി രാജിവക്കും വരെ പ്രതിഷേധിക്കുമെന്ന് യുവാക്കൾ പ്രതികരിച്ചിരുന്നു. മന്ത്രിമാരുടെയും പ്രസിഡൻറിൻറെയും വീടുകളിൽ പാർലമെൻറ് …

ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു Read More »

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റിയെന്ന് റിപ്പോർട്ട്. ശബരമിലയിലെ സ്പെഷ്യൽ കമ്മിഷണറാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിൽ അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ ഹൈക്കോടതിയുടെ നിർദേശം വേണം. മാത്രമല്ല, സ്വർണപ്പണികൾ സന്നിധാനത്തു തന്നെ നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിൻറെ ഉത്തരവുമുണ്ട്. ഇതെല്ലാം മറികടന്നാണ് ദേവസ്വം ബോർഡിൻറെ നടപടി. അതേസമയം, സ്വർണപ്പാളികളിൽ കേടുപാടുണ്ടെന്നും ഇത് പരിഹരിക്കാനായാണ് ഇളക്കി …

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി Read More »

ചിത്രങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നു; നിയമ നടപടിയുമായി ഐശ്വര്യ റായ്

മുംബൈ: തൻറെ ചിത്രങ്ങൾ‌ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് നിയമ നടപടിയുമായി നടി ഐശ്വര്യ റായ്. ഡൽഹി ഹൈക്കോടതിയിലാണ് ഐശ്വര്യ ഹർജി സമർപ്പിച്ചത്. പരസ്യങ്ങളിൽ തൻറെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേസിൽ വിശദമായ വാദം കേൾക്കാനായി അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി. കാലതാമസം നേരിടുന്നതിനാൽ ഇടക്കാല ഉത്തരവിറക്കാമെന്ന് കോടതി അറിയിച്ചു. ഉത്തരവ് ഉടൻ‌ ഇറങ്ങും. വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഐശ്വര്യ റായ് ഹർജിയിൽ ആവശ്യപ്പെടുന്നു. അനുവാദമില്ലാതെ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് തടയണം. ചിത്രങ്ങളും ശബ്ദങ്ങളുമടക്കം വാണിജ്യആവശ്യങ്ങൾക്ക് …

ചിത്രങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നു; നിയമ നടപടിയുമായി ഐശ്വര്യ റായ് Read More »

നടിയെ അപമാനിച്ച കേസിൽ സിനിമാ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സനൽകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു അമേരിക്കയിൽ നിന്നെത്തിയ സനൽ കുമാറിനെ മുംബൈയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടിയുടേതെന്ന പേരിൽ ശബ്ദരേഖകളും നിരവധി പോസ്റ്റുകളും സനൽ കുമാർ സമൂഹമാധ‍്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടി പൊലീസിനെ സമീപിച്ചത്.

പീഡന പരാതിയെ തുടർന്ന് വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്‌റ്റർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് വേടൻ ഹാജരായത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം വേടനെ അറസ്റ്റു ചെയ്ത് വിട്ടയക്കാനാണ് സാധ്യത. 2021 – 2023 കാലഘട്ടങ്ങളിലായി അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് ഡോക്റ്ററായ യുവതിയുടെ മൊഴി. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും ‍യുവതി …

പീഡന പരാതിയെ തുടർന്ന് വേടൻ ചോദ്യം ചെയ്യലിന് ഹാജരായി Read More »

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ എട്ട് പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ സമൂഹമാധ്യമങ്ങളുടെ നിരോധനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാക്കൾ നടത്തിയ പ്രക്ഷോഭനത്തിനിടെ 8 പേർ കൊല്ലപ്പെട്ടു. നൂറ് കണക്കിന് പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പ്രക്ഷോഭകർ കർഫ്യു ലംഘിക്കുകയും നിരോധിത മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ സർക്കാർ സൈന്യത്തെ വിന്യസിച്ചു. പ്രക്ഷോഭകർക്കെതിരേ പൊലീസ് ജലപീരങ്കികളും കണ്ണീർ വാതകവും റബ്ബർ വെടിയുണ്ടകളും പ്രയോഗിച്ചു. ചില പ്രതിഷേധകാരികൾ പാർലമെൻറ് വളപ്പിനുള്ളിലേക്കും അതിക്രമിച്ചു കയറിയിട്ടുണ്ട്. പ്രക്ഷോഭം പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് , പ്രധാനമന്ത്രി എന്നിവരുടെ വസതിയോട് ചേർന്ന് കർഫ്യു പ്രഖ്യാപിച്ചു. …

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ എട്ട് പേർ മരിച്ചു Read More »

ജറുസലേമിൽ ഉണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

‌ജറുസലേം: വെടിവയ്പ്പ് ഉണ്ടായതിനെത്തുടർന്ന് 5 പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയോടെയാണ് വടക്കൻ ജറുസലേമിൽ ഓടിക്കാണ്ടിരുന്ന ബസിൽ വച്ച് വെടിവയ്പ്പുണ്ടായത്. പലസ്തീൻ വംശജരായ രണ്ടുപേർ ബസ് സ്റ്റോപ്പിൽ വച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വ‍്യക്തമാക്കി. അക്രമികളായ രണ്ടുപേരെ ഉടനെ പൊലീസ് വെടിവച്ചു കൊന്നു. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു.

ഓപ്പറേഷൻ കലാനേമിയിലൂടെ 14 ആത്മീയ നേതാക്കളെ പിടികൂടി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: വ്യാജ ബാബമാരെ പിടികൂടാനായി ആരംഭിച്ച ഓപ്പറേഷൻ കലാനേമി പ്രകാരം 14 പേരെ ഉത്തരാഖണ്ഡ് സർക്കാർ അറസ്റ്റു ചെയ്തു. ബംഗ്ലാദേശി പൗരന്മാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആളുകളെ വഞ്ചിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണ് അറസ്റ്റിലായത്. ജൂലൈയിൽ ആരംഭിച്ച ഈ ഓപ്പറേഷൻ പ്രകാരം, ആളുകളെ അഴിമതിയിലേക്ക് ആകർഷിക്കുന്ന വ്യാജ ആത്മീയ നേതാക്കളെ ഉത്തരാഖണ്ഡിലുടനീളം അറസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ഓപ്പറേഷൻ കലനേമി പ്രകാരം പൊലീസ് 5,500-ലധികം വ്യക്തികളെ ചോദ്യം ചെയ്തതായും അവരിൽ 1,182 പേർക്കെതിരേ പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ഇൻസ്പെക്ടർ …

ഓപ്പറേഷൻ കലാനേമിയിലൂടെ 14 ആത്മീയ നേതാക്കളെ പിടികൂടി ഉത്തരാഖണ്ഡ് Read More »

ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു

ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു. പാസ്റ്ററായ ജോൺസൻറെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്തവരാണ് ഇവർ. ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

മീററ്റിൽ നഗ്നരായെത്തി സ്ത്രീകളെ ആക്രമിക്കുന്നു: പ്രതികളെ കണ്ടെത്താൻ ഡ്രോൺ പരിശോധന

മീററ്റ്: നഗ്നരായെത്തി സ്ത്രീകളെ ആക്രമിക്കുന്ന അജ്ഞാത സംഘത്തെ പിടികൂടാനായി ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തി പൊലീസ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഇതുവരെയും പ്രതികളെ ആരെയും തിരിച്ചറിയാനോ പിടിക്കാനോ സാധിച്ചിട്ടില്ല. ഭാരാല ഗ്രാമത്തിൽ നിന്ന് ജോലിക്കു പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയിൽ വച്ചാണ് അവസാനമായി സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗ്നരായെത്തിയ രണ്ടു പേർ തന്നെ ബലമായി പിടി കൂടി അടുത്തുള്ള കുറ്റിക്കാട്ടിനു പുറകിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയെന്നാണ് യുവതിയുടെ പരാതി. ഉറക്കെ ഒച്ച വച്ചും കുതറിയും അവർ അവിടെ നിന്ന് …

മീററ്റിൽ നഗ്നരായെത്തി സ്ത്രീകളെ ആക്രമിക്കുന്നു: പ്രതികളെ കണ്ടെത്താൻ ഡ്രോൺ പരിശോധന Read More »

വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലം: ഷാർജയിൽ വച്ച് മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിതീഷിനെ ഉടനെ നാട്ടിലെത്തിച്ച ശേഷം മൊഴിയെടുത്തേക്കുമെന്നാണ് സൂചന. അന്വേഷണ സംഘം ഫ്ലാറ്റിലെ ഹോം മെയ്ഡിൻറെ മൊഴിയും രേഖപ്പെടുത്തി. വിപഞ്ചികയുടെ ലാപ്ടോപ് വീണ്ടെടുക്കുന്നതിനായുള്ള ശ്രമം നടക്കുന്നുണ്ട്. ഷാർജയിലെ കേസ് വിവരങ്ങൾ കൈമാറുന്നതിനായി കോൺസുലേറ്റിനെ സമീപിക്കുമെന്നും അന്വേഷണ സംഘം വ‍്യക്തമാക്കി. മരണത്തിനു മുൻപ് വിപഞ്ചിക സമൂഹമാധ‍്യമത്തിൽ ആത്മഹത‍്യാ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് അപ്രത‍്യക്ഷമാവുകയും ചെയ്തു. ഇക്കാര‍്യങ്ങളിലുൾപ്പടെ …

വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് Read More »

പൊലീസ് സ്റ്റേഷനുകളിലെ സി.സി.റ്റി.വികൾ പ്രവർത്തന രഹിതം; സ്വമേധയാ കേസെടുത്ത് കോടതി

ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികളുടെ പ്രവർത്തരഹിതവും അഭാവവും കാരണം സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ദൈനിക് ഭാസകർ പത്രത്തിൻറെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തിരിക്കുന്നത്. ഈ വർഷം 11 പേരാണ് പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രാത്രി കാഴ്ച ക്യാമറകളുളള സിസിടിവികൾ സ്ഥാപിക്കാൻ 2020 ൽ സുപ്രീം കോടതി സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഉത്തരവിട്ടിരുന്നു. …

പൊലീസ് സ്റ്റേഷനുകളിലെ സി.സി.റ്റി.വികൾ പ്രവർത്തന രഹിതം; സ്വമേധയാ കേസെടുത്ത് കോടതി Read More »

ഭോപ്പാലിൽ പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച അതിജീവിത വീണ്ടും പീഡനത്തിനിരയായി

ഭോപ്പാൽ: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ശിശുക്ഷേമ സമിതി പ്രതിയുടെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിട്ടതായി പരാതി. പ്രതിയുടെ വീട്ടിൽ പെൺകുട്ടി വീണ്ടും ആക്രമണത്തിന് ഇരയായെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ സമിതി ചെയർമാൻ ഉൾപ്പെടെ 10 പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. ശിശുക്ഷേമ സമിതി ചെയർമാൻ, അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയാണ് കേസ്. 2025 ജനുവരി 16നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയത്. ഫെബ്രുവരി 17ന് ഹരിയാനയിൽ …

ഭോപ്പാലിൽ പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച അതിജീവിത വീണ്ടും പീഡനത്തിനിരയായി Read More »

കാസർ​ഗോഡ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇളയമകനും മരിച്ചു

കാസർഗോഡ്: അമ്പലത്തറയിൽ കുടുംബത്തിലെ നാല് പേർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി മരിച്ചു. ഇളയ മകനായ രാകേഷാണ്(27) മരിച്ചത്. പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. ഓഗസ്റ്റ് 28 നാണ് കർഷകനായ ഗോപിയും ഭാര്യ ഇന്ദിര, മക്കളായ രഞ്ജേഷ് രാകേഷ് എന്നിവർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലേക്ക് പോകും വഴി ഗോപിയും ഇന്ദിരയും രഞ്ജേഷും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രാകേഷിനെ പരിയാരം മെഡിക്കൽ കോളെജിലേക്ക് ചികിത്സയിക്കായി മാറ്റുകയായിരുന്നു. സാമ്പത്തിക ബാധ്യത …

കാസർ​ഗോഡ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇളയമകനും മരിച്ചു Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് വനിതകളുടെ പരാതികൾ

തിരുവനന്തപുരം: ഗർഭഛിദ്രത്തിനു നിർബന്ധിച്ചു, സിത്രീകളെ ശല്യം ചെയ്തു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ അഞ്ച് പരാതികൾ. പരാതി നൽകിയിരിക്കുന്ന അഞ്ച് പേരും കേസുമായി നേരിട്ടു ബന്ധമുള്ളവരല്ല. പരാതികളിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് മൂന്നാം കക്ഷികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ നിരന്തരം ശല്യം ചെയ്യുക, ഗർഭഛിദ്രത്തിന് നിർബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പോലീസിൻ്റെ ക്രൂരമർദനമേറ്റു എന്ന് ഇടയ്ക്കിടെ പറയുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ നരനായാട്ട് നടത്തുന്ന പോലിസ്; യുവാവിന് ക്രൂര മർദ്ദനം ഏൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: യൂത്ത് കോൺഗ്രസ്സ്‌ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ വി.എസിനെ അകാരണമായി പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും പരിക്കേല്പിക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരം ലഭിച്ചു. 2023 ഏപ്രിൽ മാസം അഞ്ചാം തിയ്യതി ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും തുടർന്ന് സ്റ്റേഷനിൽ വെച്ച് എസ്.ഐ …

പോലീസിൻ്റെ ക്രൂരമർദനമേറ്റു എന്ന് ഇടയ്ക്കിടെ പറയുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ നരനായാട്ട് നടത്തുന്ന പോലിസ്; യുവാവിന് ക്രൂര മർദ്ദനം ഏൽക്കുന്ന ദൃശ്യങ്ങൾ പുറത്ത് Read More »

പാക്കിസ്ഥാനിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ പരിപാടിക്കിടെ തെക്ക് പടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം. സംഭവത്തിൽ 30 ലേറെ പേർക്ക് പരുക്കേറ്റും. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ബലൂചിസ്ഥാൻ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. റാലി കഴിഞ്ഞ് ജനങ്ങൾ മടങ്ങുന്നതിനിടെ പാർക്കിങ് സ്ഥലത്ത് വച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടന്ന സ്ഥലം പൊലീസ് സീൽ ചെയ്തു.

അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. അയ്യപ്പ സംഗമം കോൺഗ്രസ് ബഹിഷ്കരിക്കില്ലെന്നും ചോദ‍്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയതിനു ശേഷം ക്ഷണിച്ചാൽ ആ സമയം നിലപാട് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ശബരിമലയുടെ വികസനത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും എൽ.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം ശബരിമല തീർഥാടനം പ്രതിസന്ധിയിലാണെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് പെൺകുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും

കോഴിക്കോട്: പെൺകുട്ടിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. ആൺ സുഹൃത്തിൻ്റെ മാനസിക പീഡനത്തെ തുടർന്നാണ് ഫിസിയോ തെറാപ്പി വിദ്യാർഥിനി ആയിഷ റഷ(21) തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ആൺ സുഹൃത്ത് ബഷീറുദീനെ ചൊവ്വാഴ്ച നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീറുദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

വി.സി നിയമനത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: സർവകലാശാല വൈസ് ചാൻസലർ(വി.സി) നിയമന പ്രക്രിയയിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു. സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശയിലെയും വൈസ് ചാൻസിലർ നിയമന പ്രക്രിയകളിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കി, പൂർണാധികാരം ഗവർണർക്ക് നൽകണമെന്നാണ് രാജേന്ദ്ര ആർലേക്കറിൻറെ ആവശ്യം. നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വൈസ് ചാൻസിലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നായിരുന്നു. എന്നാൽ പട്ടിക മുഖ്യമന്ത്രിക്കല്ല തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഗവർണർ സുപ്രീം …

വി.സി നിയമനത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു Read More »

ഉത്തർപ്രദേശിൽ ഏഴ് വർഷം മുൻപ് കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റിലീൽ കണ്ടെത്തി യുവതി

ലഖ്നൗ: ഉത്തർപ്രദേശിൽ 7 വർഷം മുൻപ് കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റീലിലൂടെ കണ്ടെത്തി ഭാര്യ. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ 2018 മുതലാണ് കണാതായത്. ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം. 2017 ൽ ആയിരുന്നു ഷീലു എന്ന യുവതിയുമായി ജിതേന്ദ്രക കുമാറിൻറെ വിവാഹം. ശേഷമുള്ള ഒരു വർഷത്തിനുള്ളിൽ തന്നെ വിവാഹ ബന്ധം വഷളായി. സ്ത്രീധനത്തിൻറെ പേരിൽ ഷീലുവിനെ മർദിക്കുകയും വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി …

ഉത്തർപ്രദേശിൽ ഏഴ് വർഷം മുൻപ് കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റിലീൽ കണ്ടെത്തി യുവതി Read More »

ന്യൂഡൽഹിയിൽ ബലാത്സംഗ പരാതി പിൻവലിക്കാൻ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി

ന്യൂഡൽഹി: ബലാത്സംഗ പരാതി പിൻവലിക്കാൻ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ കേസിൽ ജില്ലാ ജഡ്ജിമാർക്കെതിരേ ഡൽഹി ഹൈക്കോടതിയുടെ നടപടി. ഡൽഹി സാകേത് കോടതിയിലെ ജഡ്ജി സഞ്ജീവ് കുമാർ സിങിനെ സസ്പെൻഡ് ചെയ്യുകയും മറ്റൊരു ജഡ്ജി അനിൽകുമാറിനെതിരേ അച്ചടക്ക നടപടിക്കും ഹൈക്കോടതി ശുപാർശ ചെയ്തു. ഒരു അഭിഭാഷകനെതിരേ അഭിഭാഷക നൽകിയ പരാതി പിൻവലിക്കാൻ ഈ 2 ജഡ്ജിമാരും സമ്മർദം ചെലുത്തിയെന്നും 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നുമാണ് അഭിഭാഷകയുടെ പരാതി. പരാതി ലഭിച്ചയുടനെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിൻറെ നിർദേശപ്രകാരം വിജിലൻസ് …

ന്യൂഡൽഹിയിൽ ബലാത്സംഗ പരാതി പിൻവലിക്കാൻ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി Read More »

കോപ്പി അടി പിടിച്ച വിരോധത്തിന് അദ്ധ്യാപകനെ ലൈംഗീക പീഢനകേസിൽ പ്രതിയാക്കിയ കോളേജ് വിദ്യാർത്ഥിനികൾക്ക് കോടതിയിൽ തിരിച്ചടി

ഇടുക്കി: മൂന്നാർ ഗവൺമെൻ്റ് കോളേജിൽ 2014 ആഗസ്റ്റ് മാസം 27നും സെപ്റ്റംബർ മാസം 5നും ഇടയിൽ നടന്ന എം എ എക്കണോമിക്സ് രണ്ടാം സിമെസ്റ്റർ പരീക്ഷാ ഹാളിൽ കോപ്പി അടിച്ച 5 വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനറും കോളേജിലെ എക്കണോമിക്സ് വിഭാഗം തലവനുമായ പ്രൊഫ. ആനന്ദ് വിശ്വനാഥൻ കയ്യോടെ പിടികൂടി. ഉത്തര കടലാസുകളും കോപ്പി അടിക്കാൻ ഉപയോഗിച്ച കുറിപ്പു കളും യൂണിവേഴ്‌സിറ്റിക്ക് നിയമാനുസരണം റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്റർ പ്രൊഫ. അജീഷിനെ ചുമതലപ്പെടുത്തി. പ്രസ്‌തുത കാലഘട്ടത്തിൽ പ്രൊഫ. ആനന്ദ് …

കോപ്പി അടി പിടിച്ച വിരോധത്തിന് അദ്ധ്യാപകനെ ലൈംഗീക പീഢനകേസിൽ പ്രതിയാക്കിയ കോളേജ് വിദ്യാർത്ഥിനികൾക്ക് കോടതിയിൽ തിരിച്ചടി Read More »

കോഴിക്കോട് 21 വയസ്സുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി, ആൺ സുഹൃത്ത് പോലീസ് പിടിയിൽ

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപാലത്താണ് സംഭവം. 21 വയസുകാരിയായ ആ‍യിഷ റഷയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടക്കാവ് പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മരണകാരണം എന്തെന്ന് വ‍്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടംബത്തിന് വിട്ടു നൽകും.

അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് സഹോദരി

കൊല്ലം: ഷാർജയിലെ റോളയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യ ആത്മഹത‍്യ ചെയ്യ്തുവെന്ന് കരുതുന്നില്ലെന്ന് സഹോദരി അഖില. അതുല‍്യയ്ക്ക് നീതി ലഭിക്കണമെന്നും അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അവർ മാധ‍്യമങ്ങളോട് പറഞ്ഞു. അതുല‍്യയുടെ പിറന്നാളായിരുന്നു ആ ദിവസമെന്നും അടുത്ത ദിവസം പുതിയ ജോലിയിൽ പ്രവേശിക്കാനിരുന്നതായിരുന്നുവെന്നും അഖില കൂട്ടിച്ചേർത്തു. മരിക്കുന്നതിനു തലേ ദിവസം അതുല‍്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. സതീഷിൻ്റെ ചില ബന്ധങ്ങളുടെ പേരിൽ അതുല‍്യയുമായി നിരന്തരം തർക്കമുണ്ടായിരുന്നു. മരിച്ച ദിവസവും സതീഷ് ഉപദ്രവിച്ചു. ഇത്രയധികം …

അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് സഹോദരി Read More »

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഇടുക്കി: മാധ‍്യമപ്രവർത്തകനും “മറുനാടൻ മലയാളി”എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന നാലു പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്. ആക്രമണത്തിനു ശേഷം പ്രതികൾ ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. വധശ്രമം ഉൾപ്പെടയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു ഷാജൻ സ്കറിയയ്ക്കു നേരേ ആക്രമണമുണ്ടായത്. ഇടുക്കിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ഷാജൻ സ്കറിയ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്നെത്തി പ്രതികൾ മർദിച്ചത്. കണ്ടാലറിയാവുന്ന ആളുകളാണെന്നും സിപിഎം പ്രവർത്തകരാണെന്നുമായിരുന്നു ഷാജൻ സ്കറിയ …

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ Read More »

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു

കണ്ണൂർ: കീഴറയിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ഉത്സവത്തിനുപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ നിന്നും കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ശനിയാഴ്ച രാവിലെ 1.50 ഓടെയായിരുന്നു സ്ഫോടനം. ഈ വീട് വാടകയ്ക്കെടുത്ത് അനൂപ് മാലിക്കിനെതിരേ പൊലീസ് സ്ഫോടക വസ്തു നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മുൻപും ഇയാൾ ഇതേ കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് പറയുന്നു. സ്ഫോടക …

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു Read More »

ബാംഗ്ലൂരിൽ ഐ.പി.എൽ വിജയാഘോഷത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർ.സി.ബി ധനസഹായം

ബാം​ഗ്ലൂർ: ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി ധനസഹായം പ്രഖ‍്യാപിച്ചു. മരിച്ച 11 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപ വീതമാണ് ആർസിബി ധനസഹായമായി പ്രഖ‍്യാപിച്ചിരിക്കുന്നത്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് ആർസിബി ഇക്കാര‍്യം അറിയിച്ചത്. ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട‍ായിരുന്നു 11 പേരും മരിച്ചത്. 55 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്ത സ്പാനിഷ് സഞ്ചാരിക്കെതിരേ കേസെടുത്തു

നെയ്റോബി: കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്തതിൻറെ പേരിൽ സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ആനയുടെ തുമ്പിക്കൈയിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തു വന്നത്. മധ്യ കെനിയയിലെ ലായ്കിപിയയിലാണ് സംഭവം. സ്കൈഡൈവ് കെനിയ എന്ന അക്കൗണ്ടിലൂടെയാണ് ആനയ്ക്ക് കെനിയയിലെ ജനപ്രിയ ബിയർ ബ്രാൻഡായ ടസ്കർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ പുറത്തു വന്നത്. ഭൂപ എന്ന ആനയാണ് വീഡിയോയിലുള്ളത്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും സാധാരണയായി സഞ്ചാരികളെ വന്യമൃഗങ്ങൾക്കരികിലേക്ക് എത്തിക്കാറില്ലെന്നും ജീവനക്കാർ പറയുന്നു. ആനയ്ക്ക് …

കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്ത സ്പാനിഷ് സഞ്ചാരിക്കെതിരേ കേസെടുത്തു Read More »

കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു

ഇടുക്കി: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഇൻസ്പെക്ടർ രാഹുൽ ശശിയും സംഘവും ചേർന്ന് പാറത്തോട് ഭാഗത്ത് നടത്തിയ പരിശോധയിലാണ് രണ്ട് സംഭവങ്ങളിലായി കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. ഒരു കിലോ നൂറ്റിപ്പത്ത് ഗ്രാം കഞ്ചാവ് കൈവശം വച്ച സംഭവത്തിലാണ് മാവടി സ്വദേശി ജോസഫിനെ നാർക്കോട്ടിക് സംഘം പിടികൂടിയത്. മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ള ഇയാളെ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങി …

കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു Read More »

രാഹുലിൻ്റെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ചിൻറെ വ്യാപക പരിശോധന. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. രാഹുലിൻറെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു. തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. സംഘടാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ലോക്കൽ പൊലീസിൻറെ സഹായത്തോടെയായിരുന്നു പരിശോധന. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷൻറെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചുവെന്നാണ് …

രാഹുലിൻ്റെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു Read More »

വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ അഞ്ച് വയസ്സുള്ള കുട്ടി മരിച്ചു

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ച് വയസ്സുള്ള കുട്ടി ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാൻറെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മൃതദേഹം തലശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

നുഴഞ്ഞുകയറ്റ ശ്രമം ന‌ത്തിയ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനർ: ഗുരെസ് സെക്‌ടറിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. നുഴഞ്ഞുകയറ്റശ്രമമുണ്ടാവുമെന്ന രഹസ്യാന്വേഷണ വിവരത്തിൻറെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഗുരേസ് സെക്ടറിൽ സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതോടെ സൈനികർ തീവ്രവാദികളെ വെല്ലുവിളിക്കുകയായിരുന്നു. വെടിവയ്പ്പ് നടത്തിയതോടെ ഏറ്റുമുട്ടലുണ്ടായെന്നും അതിൽ 2 ഭീകരരെ വധിച്ചുവെന്നും സൈന്യം അറിയിച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായതായി സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത്. സുമയ്യയുടെ നെഞ്ചിൽ‌ ട്യൂബ് കുടുങ്ങിയതായി രോഗിയുടെ ബന്ധുവിനോടാണ് ഡോക്റ്റർ വെളിപ്പെടുത്തൽ നടത്തിയത്. പറ്റിയത് തെറ്റു തന്നെയാണെന്നും എക്സിറെയിലാണ് സംഭവം വ്യക്തമായതെന്നും ഡോക്‌റ്റർ പറയുന്നു. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഇതിന് ഉത്തരവാദികൾ. ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ​ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് നടന്നിരിക്കുന്നതെന്നും ഡോക്‌റ്റർ പറയുന്നതായി ശബ്ദരേഖയിലുണ്ട്. 2023 മാർച്ച്‌ 22ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് യുവതി …

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത് Read More »

ഊന്നുകൽ ശാന്ത കൊലക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി

കോതമംഗലം: ഊന്നുകൽ ശാന്ത കൊലപാതക കേസിലെ പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബുധനാഴ്ച രാത്രിയോടെ എറണാകുളം മറൈൻഡ്രൈവിൽ വച്ചാണ് പ്രതിയായ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് ശാന്തയെ കൊലപ്പെടുത്തിയതെന്നും ശേഷം ആയുധവും സാരിയും വഴിയിലുപേക്ഷിച്ചെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിൻറെ മാൻഹോളിനുള്ളിൽ നിന്നുമായിരുന്നു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. കുറുപ്പംപടി വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുന്നത്തുതാഴെ …

ഊന്നുകൽ ശാന്ത കൊലക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി Read More »

കരിമണ്ണൂരിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: കരിമണ്ണൂരിൽ മദ്യപാനവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ വെട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കരിമണ്ണൂർ കിളിയറ പുത്തൻപുരയിൽ വിൻസെൻ്റാണ്(45) മരിച്ചത്. ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെ കരിമണ്ണൂർ കമ്പിപ്പാലത്ത് വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ മാരാംപാറ കപ്പിലാംകുടിയിൽ ബിനു ചന്ദ്രൻ എന്നയാളെ കരിമണ്ണൂർ പോലീസ് പിടികൂടിയിട്ടുണ്ട്. മദ്യപാനത്തിന് ശേഷം ബിനുവിൻ്റെ നേതൃത്വത്തിൽ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിനിടെ വിൻസൻ്റിനും ഇതര സംസ്ഥാന തൊഴിലാളിക്കും വെട്ടേറ്റു. സംഭവത്തിന് …

കരിമണ്ണൂരിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു Read More »

ഇടുക്കി ബൈസൺവാലിയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു

ഇടുക്കി: ബൈസൺവാലിയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. ഓലിക്കൽ സുധനാണ്(60) മരിച്ചത്. വ്യക്‌തി വൈര്യാഗ്യത്തെ തുടർന്ന് സമീപവാസി കുളങ്ങരയിൽ അജിത്താണ് കൊലപാതകം നടത്തിയത്. പ്രതി രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു ബൈസൺവാലി ചൊക്രമുടി പാറക്കടവ് ഭാഗത്തായിരുന്നു സംഭവം നടന്നത്. ആദിവാസികളാണ് വെട്ടേറ്റ് കിടന്ന സുധനെ ആദ്യം കാണുന്നത്. തുടർന്ന് പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക് ആശുപത്രിയിലാണ്.

ആര്യനാട്ട് പഞ്ചായത്ത് മെമ്പറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയത്; ക്രൂരമായ രാഷ്ട്രീയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആര്യനാട്ട് കോൺഗ്രസ് പഞ്ചായത്ത് അംഗം ശ്രീജയെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയതാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് ക്രൂരമായ രാഷ്ട്രീയ കൊലപാതകമാണ്. ഒരു വനിതാ പഞ്ചായത്ത് അംഗത്തിനെതിരെ അധിക്ഷേപവാക്കുകളുപയോഗിച്ച് പോസ്റ്റർ പതിക്കുകയും ജംഗ്ഷനിൽ യോഗം വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതിനെത്തുടർന്നാണ് ശ്രീജ ആസിഡ് കുടിച്ച് ജീവനൊടുക്കുന്ന സാഹചര്യമുണ്ടായത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ശ്രീജ തന്റെ വസ്തുക്കൾ വിറ്റ് പ്രശ്‌നങ്ങൾ തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം ക്രൂരമായ സംഭവങ്ങൾ ഉണ്ടായത്. വാളു കൊണ്ടു മാത്രമല്ല, വാക്കു കൊണ്ടും …

ആര്യനാട്ട് പഞ്ചായത്ത് മെമ്പറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയത്; ക്രൂരമായ രാഷ്ട്രീയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല Read More »

ആശുപത്രി നിർമാണ അഴിമതി കേസിൽ എ.എ.പി എം.എൽ.എയുടെ വസതിയിൽ റെയ്ഡ്

ന്യൂഡൽഹി: എഎപി എംഎൽഎ സൗരഭ് ഭരദ്വാജിൻറെ വസതിയിൽ ഇഡി റെയ്ഡ്. ആശുപത്രി നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻറെ ഭാഗമായാണ് റെയ്ഡ്. ഗ്രേറ്റർ കൈലാഷ് നിയോജകമണ്ഡലത്തിലെ എംഎൽഎയാണ് സൗരഭ് ഭരദ്വാജ്. ഡൽഹി സർക്കാരിൻറെ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികളിലെ വൻതോതിലുള്ള അഴിമതിയുമായി ബന്ധപ്പെട്ടാണ് സൗരഭ് ഭരദ്വാജിനും എഎപി നേതാവ് സത്യേന്ദ്ര ജെയിനിനുമെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2018 – 2019ൽ 5,590 കോടി രൂപയുടെ 24 ആശുപത്രി പദ്ധതികൾക്ക് അനുമതി നൽകി. ഈ പദ്ധതികൾ നടപ്പാക്കാതെ ഏറെ കാലതാമസങ്ങൾ …

ആശുപത്രി നിർമാണ അഴിമതി കേസിൽ എ.എ.പി എം.എൽ.എയുടെ വസതിയിൽ റെയ്ഡ് Read More »

നെടുമ്പാശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. തായ്ലൻഡിൽ നിന്നും ക്വാലാലംപൂർ വഴി കേരളത്തിലേക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി സിബിൻ അറസ്റ്റിലായി. കസ്റ്റംസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സിബിനിൽ നിന്നും 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ നാല് കോടിയോളം ഇതിന് വില വരും.

റിലയൻസ് ഫൗണ്ടേഷൻറെ വൻതാരക്കെതിരേ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷൻറെ വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രമായ വൻതാരക്കെതിരേ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീം കോടതി മുൻ ജഡ്ജി ജെ ചെലമേശ്വറിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. വൻതാരയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ മൃഗങ്ങളെ എത്തിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നും വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുക. മാത്രമല്ല വൻതാര സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രജനനം, മൃഗക്ഷേമത്തിനായുള്ള മാനദണ്ഡങ്ങൾ, വെറ്ററിനറി പരിചരണം, മൃഗങ്ങളുടെയോ മൃഗവസ്തുക്കളുടെയോ വ്യാപാരം …

റിലയൻസ് ഫൗണ്ടേഷൻറെ വൻതാരക്കെതിരേ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ് Read More »

രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി

ന്യൂഡൽഹി: പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിരപരാധിത്വം തെളിയിക്കണമെന്ന നിലപാടിൽ എഐസിസി. കാര്യങ്ങളിൽ വ്യക്തത വരാതെ തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്നും തേതൃത്വം അറിയിച്ചു. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെ എന്നും പൊതു സമൂഹത്തിൽ നിരപരാധിത്വം തെളിയിക്കട്ടെ എന്നുമാണ് നേതാക്കളുടെ നിലപാട്. ‌ എന്നാൽ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്. ലൈംഗികാരോപണങ്ങളുയർന്നതിനു പിന്നാലെ തിങ്കളാഴ്ച രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ …

രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി Read More »

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ‍്യത തള്ളി സണ്ണി ജോസഫ്

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ‍്യത തള്ളി കെപിപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. രാഹുലിനെതിരേ ഉയർന്നു വന്ന ആരോപണങ്ങൾ കോൺഗ്രസ് ഗൗരവത്തിൽ കാണുന്നുവെന്നും ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ രാഹുൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജി വച്ച് മാതൃക കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കോ നിയമപരമായോ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് രാഷ്ട്രീയ എതിരാളികൾ ആവശ‍്യപ്പെടുന്നതിൽ യുക്തിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തുടർനടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയതിൻറെ ഭാഗമായാണ് …

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ‍്യത തള്ളി സണ്ണി ജോസഫ് Read More »

കാഞ്ഞങ്ങാട് പീഡനക്കേസിലെ പ്രതിക്ക് കോടതി ഇരട്ട ജീവപര‍്യന്തം

കാസർഗോഡ്: കാഞ്ഞങ്ങാട് പീഡനക്കേസിൽ പ്രതിക്ക് കോടതി ഇരട്ട ജീവപര‍്യന്തം ശിക്ഷ വിധിച്ചു. കുടക് നപ്പോക്ക് സ്വദേശിയായ പി.എ സലീമിനെയാണ്(40) ഹൊസ്ദുർഗ് അതിവേഗ പ്രത‍്യേക കോടതി മരണം വരെ കഠിന തടവിന് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയും സലീമിൻറെ സഹോദരിയുമായ സുഹൈബയെ തിങ്കളാഴ്ച കോടതി പിരിയുന്നതു വരെ തടവിന് ശിക്ഷിച്ചു. കേസിൽ ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ശനിയാഴ്ച പരിഗണിച്ച കേസ് വിധി പ്രസ്താവിക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2014 മേയ് 15നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. കർഷകനായ കുട്ടിയുടെ …

കാഞ്ഞങ്ങാട് പീഡനക്കേസിലെ പ്രതിക്ക് കോടതി ഇരട്ട ജീവപര‍്യന്തം Read More »

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ച് സർക്കാർ. മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ മടക്കിയത്. പൂരം റിപ്പോർട്ട്, പി വിജയൻറെ പരാതിയിന്മേലുള്ള ശുപാർശ എത്തിവയാണ് മടക്കി അയച്ചത്. അജിത് കുമാറിനെതിരായ ഈ റിപ്പോർട്ടുകൾ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താൻ പൊലീസ് മേധാവി രവദ ചന്ദ്രശേഖരിനോട് സർക്കാർ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. അതേസമയം, അഴിമതിക്കേസിൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് …

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു Read More »