മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി
പാലക്കാട്: മന്ത്രി ശിവൻകുട്ടിക്കെതിരേ പാലക്കാട്ട് കരിങ്കൊടി പ്രതിഷേധം. വിവിധ സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനായി നെന്മാറയിലേക്ക് പോവുന്നതിനിടെ വല്ലങ്ങി വിത്തനശേരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. ഉടൻ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ പിടിച്ചു മാറ്റി. മന്ത്രി വരുന്നതിന് മുൻപു തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടിയേയും നേതാക്കളിൽ പലരേയും പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.