Timely news thodupuzha

logo

Month: August 2022

സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് മുതൽ ഞായറാഴ്ച വരെ കേരളത്തിൽ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വർണജാലം പോലെ തടാകത്തിൽ നീന്തിത്തുടിച്ച് മാൻഡറിൻ താറാവ്; കൗതുകമായി ദൃശ്യം

മഴവിൽ വർണങ്ങൾ വാരി വിതറിയ പോലെ മനോഹരമായ തൂവലുകളുള്ള ഒരു പക്ഷി. അതാണ് മാൻഡറിൻ താറാവ്. പല രാജ്യങ്ങളിലും അവ സ്നേഹത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു ആൺ മാൻഡറിൻ താറാവിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രജനനകാലത്ത് ഇണകളെ ആകർഷിക്കാൻ അവയുടെ തൂവലുകൾ നിറയെ നിറങ്ങൾ നിറയും. അത്തരത്തിൽ തടാകത്തിൽ നീന്തുന്ന ഒരു മാൻഡറിൻ താറാവിന്‍റെ കാഴ്ചയാണിത്. വിവിധ വർണ്ണങ്ങളിലുള്ള തൂവലുകളാണ് ഇവയുടെ പ്രധാന ആകർഷണം. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഇവ. പടിഞ്ഞാറൻ യൂറോപ്പിലും …

വർണജാലം പോലെ തടാകത്തിൽ നീന്തിത്തുടിച്ച് മാൻഡറിൻ താറാവ്; കൗതുകമായി ദൃശ്യം Read More »

സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ തിരഞ്ഞെടുത്തു

പാലക്കാട്: സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ നാലാമതും തിരഞ്ഞെടുത്തു. മൂന്ന് തവണയെന്ന നിബന്ധനയില്‍ ആനുകൂല്യം നൽകിയാണ് കെ പി സുരേഷ് രാജിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ചിലർ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഈ നീക്കം നേതാക്കൾ ഇടപെട്ട് മരവിപ്പിച്ചു. നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ചാണ് ജില്ലാ കൗൺസിലിലേക്കുള്ള മത്സരം നടന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് അവസാനിച്ചത്.

പെട്രോൾ കാറുകൾ നിരോധിക്കാൻ കാലിഫോർണിയ; ലോകത്ത് ആദ്യം

കാലിഫോർണിയ: അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയ 2035 മുതൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുന്നു. ഇത്തരത്തിൽ നിരോധനം കൊണ്ടുവരുന്ന ലോകത്തെ ആദ്യ സ്റ്റേറ്റ് ആകും കാലിഫോർണിയ. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ സംസ്ഥാനത്തിന്റെ പോരാട്ടത്തിലെ ചരിത്രപരമായ ചുവടുവെപ്പാകും ഇത്. 2026 മുതൽ മറ്റ് ഇന്ധന വാഹനങ്ങളുടെ ഉൽപ്പാദനം വേഗത്തിലാക്കാൻ വാഹന നിർമ്മാതാക്കളെ ഈ നിയമം നിർബന്ധിതരാക്കും. നിലവിൽ പരമ്പരാഗത കാറുകൾ സ്വന്തമാക്കുന്നതിനോ ഓടിക്കുന്നതിനോ ഉപയോഗിച്ചവ വിപണിയിൽ വിൽക്കുന്നതിനോ ഈ നയം ആളുകളെ വിലക്കില്ല.

വ്യവസായത്തിന് തലശ്ശേരി നഗരസഭയുടെ പൂട്ട്; നാടുവിട്ട ദമ്പതികളെ കണ്ടെത്തി

കണ്ണൂർ: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത് നാടുവിട്ട വ്യവസായി ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരിൽനിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച തന്നെ ദമ്പതികളെ കണ്ണൂരിലെത്തിക്കും. ഇരുവരുടെയും മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ കോയമ്പത്തൂരിലാണെന്ന് വ്യക്തമായത്. തലശ്ശേരി വ്യവസായ പാർക്കിലെ ‘ഫാൻസി ഫൺ’ സ്ഥാപന ഉടമകളായ രാജ് കബീറും ഭാര്യ ദിവ്യയുമാണ് കഴിഞ്ഞദിവസം നാടുവിട്ടത്. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി.ഐ.ജി രാഹുൽ ആർ. നായരുടെ …

വ്യവസായത്തിന് തലശ്ശേരി നഗരസഭയുടെ പൂട്ട്; നാടുവിട്ട ദമ്പതികളെ കണ്ടെത്തി Read More »

ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്ത് 6 ജി പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി പുറത്തിറക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022 ന്‍റെ ഗ്രാൻഡ് ഫിനാലെയിൽ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കാർഷിക, ആരോഗ്യ മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് യുവാക്കൾക്ക് പുതിയ സൊല്യൂഷൻസിൽ പ്രവർത്തിക്കാൻ കഴിയും. ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഗെയിമിംഗിലും, …

ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്ത് 6 ജി പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി Read More »

അപകടകരമായ താപ സമ്മർദ്ദം 2100 ഓടെ കൂടുതൽ സാധാരണമാകും

ഹരിതഗൃഹ വാതകങ്ങളുടെ ഭാവിയിലെ പുറന്തള്ളലിനെ ആശ്രയിച്ച് ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലോകമെമ്പാടും നിരവധി താപ പ്രഭാവങ്ങൾ ഉണ്ടാകുമെന്ന് ഒരു പുതിയ പഠനം. ഓപ്പൺ ആക്സസ് ജേണലായ കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്. “സമീപകാല വേനൽക്കാലത്ത് രേഖപെടുത്തിയ റെക്കോർഡ് ചൂട് വടക്കേ അമേരിക്ക, യൂറോപ്പ് പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ സാധാരണമായിത്തീരും,” യുഡബ്ല്യുവിൽ ഡോക്ടറൽ വിദ്യാർത്ഥിയായി ഗവേഷണം നടത്തുകയും ഇപ്പോൾ ഹാർവാർഡിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷകനായി പ്രവർത്തിക്കുകയും ചെയ്യുന്ന ലൂക്കാസ് വർഗാസ് സെപെറ്റെല്ലോ പറഞ്ഞു. ഹരിതഗൃഹ ഉദ്വമനം നിയന്ത്രിക്കാൻ …

അപകടകരമായ താപ സമ്മർദ്ദം 2100 ഓടെ കൂടുതൽ സാധാരണമാകും Read More »

വിഴിഞ്ഞം സമരത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സിറോ മലബാര്‍ സഭ

കൊച്ചി: വൻകിട കമ്പനികൾക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന വിഴിഞ്ഞത്തെ തീരദേശ നിവാസികളുടെ സമരത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീറോ മലബാർ സഭ. വികസനത്തിന്‍റെ പേരിൽ തീരദേശത്തെ ജനങ്ങൾക്ക് വർഷങ്ങളായി വാസസ്ഥലവും ഉപജീവനമാർഗവും ഇല്ലാതായിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും സർക്കാർ ആത്മാർഥമായി ഇടപെടണം. അതിജീവനത്തിനായി പോരാടുന്ന തീരദേശവാസികളുടെ പോരാട്ടത്തിന്‍റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഉത്തരവാദപ്പെട്ടവർ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് സീറോ മലബാർ സഭ പ്രസ്താവനയിൽ പറഞ്ഞു. 1977ന് മുമ്പ് പട്ടയം ലഭിച്ച കുടിയേറ്റ …

വിഴിഞ്ഞം സമരത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സിറോ മലബാര്‍ സഭ Read More »

സംസ്ഥാനത്തെ എല്ലാ തിരോധാന കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: തിരോധാന കേസുകൾ അന്വേഷിക്കാൻ ഒരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ എല്ലാ മാൻ മിസ്സിംഗ് കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. സ്വർണക്കടത്ത് കൊലക്കേസിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് സൂചന. ഇതുവരെ കണ്ടെത്താൻ കഴിയാതെ ഒഴിവാക്കിയ എല്ലാ കേസുകളും പുനരന്വേഷിക്കാനാണ് നീക്കം. എങ്ങും എത്താതെ പോയ എല്ലാ തിരോധാന കേസുകളുടെയും നിജസ്ഥിതി പരിശോധിക്കും. എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സ്റ്റേഷൻതല കണക്കുകൾ എടുത്ത് പരിശോധന നടത്തും. സംസ്ഥാനത്ത് നൂറോളം തിരോധാന കേസുകളുടെ അന്വേഷണം നിലച്ചെന്ന വിവരത്തെ …

സംസ്ഥാനത്തെ എല്ലാ തിരോധാന കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം Read More »

പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

കാസര്‍ഗോഡ്: സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി കിടക്കുകയാണെന്ന് ദുരിത ബാധിതര്‍ അറിയിച്ചു. ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം സഹായധന വിതരണം മുടങ്ങിയിട്ടും മാസങ്ങളായതായാണ് റിപ്പോർട്ട്. ഓണത്തിന് മുമ്പെങ്കിലും പെൻഷൻ ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.

ട്വിറ്റർ ഒരു കമ്പനിയായി മാറിയതാണ് തന്റെ ഏറ്റവും വലിയ ഖേദം ; ജാക്ക് ഡോർസി

ട്വിറ്റർ ഒരു കമ്പനിയായി മാറിയതിൽ ഖേദിക്കുന്നതായി ട്വിറ്റർ സ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവുമായ ജാക്ക് ഡോർസി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. “ഏറ്റവും വലിയ പ്രശ്നവും എന്‍റെ ഏറ്റവും വലിയ ഖേദവും അത് ഒരു കമ്പനിയായി മാറിയതാണ്.” ട്വിറ്റർ താൻ വിഭാവനം ചെയ്ത രീതിയിൽ മാറിയോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഡോർസി ട്വീറ്റ് ചെയ്തത്. ശതകോടീശ്വരൻ എലോൺ മസ്കിന്‍റെ ട്വിറ്റർ വാങ്ങാനുള്ള കരാർ പൂർത്തിയായാൽ ഡോർസിക്ക് 978 മില്യൺ ഡോളർ ലഭിക്കും. ഏത് ഘടനയിലാണ് ട്വിറ്റർ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെന്ന് …

ട്വിറ്റർ ഒരു കമ്പനിയായി മാറിയതാണ് തന്റെ ഏറ്റവും വലിയ ഖേദം ; ജാക്ക് ഡോർസി Read More »

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പതിന്നാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ മരിയു പോളിസ് 2 പ്രദര്‍ശിപ്പിക്കും. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രദർശിപ്പിച്ച 19 സിനിമകൾ ഉൾപ്പെടെ 261 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷന്‍, …

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More »

118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം; ശ്രദ്ധ നേടി ഹൈബി ഈഡന്റെ പദ്ധതി

കൊച്ചി: 24 മണിക്കൂറിനുള്ളിൽ 118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത് ശ്രദ്ധ നേടി എറണാകുളം എം.പി ഹൈബി ഈഡൻ നേതൃത്വം നൽകുന്ന കാമ്പയിനിൻ. മുത്തൂറ്റ് ഫിനാൻസിന്‍റെ സിഎസ്ആർ ഫണ്ടായി ലഭിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) കൊച്ചി ബ്രാഞ്ചിന്‍റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതി എറണാകുളം പാർലമെന്‍റ് മണ്ഡലം പരിധിയിലാണ് നടപ്പാക്കുന്നുണ്ടെങ്കിലും പുറത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിതരണം 30, 31 തീയതികളിൽ നടക്കും. മെൻസ്ട്രൽ …

118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം; ശ്രദ്ധ നേടി ഹൈബി ഈഡന്റെ പദ്ധതി Read More »

ഇർഫാൻ ഹബീബിനെതിരായ പരാമർശം ; ഗവർണറെ വിമർശിച്ച് ഡി. രാജ

ഗവർണർ സ്ഥാനത്തിരുന്ന് ഇർഫാൻ ഹബീബിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശങ്ങൾ പറയാൻ പാടില്ലാത്തതായിരുന്നെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇർഫാൻ ഹബീബിനെ മറ്റാരെക്കാളും നന്നായി ഗവർണർ അറിയണം. ഗവർണറുടെ പദപ്രയോഗം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇർഫാൻ ഹബീബ് ലോകം ബഹുമാനിക്കുന്ന ഒരു ചരിത്രകാരനാണ്. ആവശ്യമെങ്കിൽ ഗവർണർ പരാതി നൽകുകയാണ് ചെയ്യേണ്ടത്. ഗവർണറുടെ പദപ്രയോഗത്തെ ശക്തമായി അപലപിക്കുന്നു. മറ്റ് പദവികൾ നോക്കുന്നുണ്ടോ എന്ന് ഗവർണർ വ്യക്തമാക്കണമെന്നും രാജ പറഞ്ഞു. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവർണർ …

ഇർഫാൻ ഹബീബിനെതിരായ പരാമർശം ; ഗവർണറെ വിമർശിച്ച് ഡി. രാജ Read More »

ബാലികയെയും പിതാവിനെയും അവഹേളിച്ചതിന് 50,000 രൂപ നൽകാമെന്ന് പൊലീസുകാരി

കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെയും പിതാവിനെയും പരസ്യമായി അവഹേളിച്ചെന്ന സംഭവത്തിൽ നഷ്ടപരിഹാരമായി 50000 രൂപ നൽകാൻ തയാറാണെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ അറിയിച്ചു. പെൺ‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ട് നമ്പർ കൈമാറാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. കേസിൽ പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും കോടതി നടപടി ചെലവിലേക്കായി 25,000 രൂപയും നൽകാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾമൂലം നഷ്ടപരിഹാര തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. …

ബാലികയെയും പിതാവിനെയും അവഹേളിച്ചതിന് 50,000 രൂപ നൽകാമെന്ന് പൊലീസുകാരി Read More »

സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു

കൊല്ലം: കഞ്ചാവും എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റയ്ക്കൽ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരൻ വിഘ്നേഷ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈയിൽ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികൻ എ.എസ്.ഐയെ തല്ലിച്ചതച്ചത്. കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് സൈനികന്‍റെയും സഹോദരന്‍റെയും അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും മൂക്കിലും തലയിലും പരിക്കേറ്റ എ.എസ്.ഐയെ …

സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു Read More »

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ

1947ലെ ഇന്ത്യ നേപ്പാൾ ബ്രിട്ടൻ ത്രികക്ഷി കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ സർക്കാർ. നാല് വർഷത്തെ നിയമനം നൽകുന്ന പദ്ധതിയുടെ വ്യവസ്ഥകളെക്കുറിച്ച് വ്യക്തതയില്ലെന്നും നേപ്പാൾ പറഞ്ഞു. നേപ്പാൾ വിദേശകാര്യമന്ത്രി നാരായൺ ഖാദകയാണ് ഇക്കാര്യം ഇന്ത്യൻ അംബാസഡറെ ഔദ്യോഗികമായി അറിയിച്ചത്. കരസേനാ മേധാവി മേജർ മനോജ് പാണ്ഡെയുടെ നേപ്പാൾ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് നേപ്പാളിന്‍റെ ഈ തീരുമാനം. 75 വർഷം മുമ്പാണ് ഇന്ത്യൻ സൈന്യത്തിൽ ഗൂർഖ റെജിമെന്‍റ് യാഥാർത്ഥ്യമായത്. അഗ്നിപഥ് …

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ Read More »

കാൾസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല

ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും തോറ്റതിന് പിന്നാലെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസന്‍റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് എത്തിയത്. പ്രഗ്നാനന്ദയാണ് കമന്റുകളിൽ നിറയുന്നത്. കാൾസന്‍റെ ഫെയ്സ്ബുക്ക് പേജിൽ നിരവധി മലയാളികളുടെ കമന്‍റുകളുണ്ട്. ‘സന്തോഷമായില്ലെ ഉണ്ണിക്ക്, എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി അമ്പും വില്ലും, അവസാനം, ഇന്ത്യൻ പുലിക്കുട്ടിയുടെ മുന്നിൽ മാഗ്നസ് പവനായി ശവമായി, എന്നിങ്ങനെ നീളുന്നു കമന്‍റുകൾ. “ലോകത്ത് തന്നെ ജയിക്കാൻ …

കാൾസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല Read More »

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍. മൂല്യനിർണയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വേണ്ടിയാണു സർവകലാശാല ഈ പുതിയ ആശയം പരീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബി.എഡ് രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകളിലാണ് ബാർകോഡിംഗ് സമ്പ്രദായം നടപ്പാക്കുന്നത്. കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകളെച്ചൊല്ലി വിവാദങ്ങളില്ലാത്ത സന്ദർഭങ്ങൾ വളരെ കുറവാണ്. ഈ വിവാദങ്ങൾക്ക് ഒരു പരിധിവരെ വിരാമമിടാനാകുമെന്ന പ്രതീക്ഷയിലാണ് സർവകലാശാല ഇപ്പോൾ. ഉത്തരക്കടലാസുകൾ പരീക്ഷാഹാളിൽ എത്തിച്ച് ഫാള്‍സ് നമ്പർ നൽകുന്ന ജോലി ഒഴിവാക്കും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ …

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍ Read More »

വളർത്തുമയിലിനെ പിന്തുടരവെ അതിർത്തി കടന്നു; പാക് ബാലനെ മോചിപ്പിക്കാൻ ഉത്തരവ്

വളർത്തു മയിലിനെ പിന്തുടരവെ ഇന്ത്യൻ അതിർത്തി കടന്ന പാക്കിസ്താൻ സ്വദേശിയായ കുട്ടിയെ മോചിപ്പിക്കാൻ ഉത്തരവ്. പൂഞ്ചിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് അസ്മദ് അലിയെന്ന 14കാരനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ വർഷം നവംബറിലാണ് മയിലിനെ പിന്തുടർന്ന് കുട്ടി അതിർത്തി കടന്നത്. പാക് അധിനിവേശ കശ്മീരിലെ റാവലകോട്ട് സ്വദേശിയാണ് കുട്ടി.

അവധ് ബിഹാറി ചൗധരി ബിഹാർ നിയമസഭാ സ്പീക്കറാകും; തെരഞ്ഞെടുപ്പ് ഇന്ന്

ബിഹാർ നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആർജെഡിയുടെ അവധ് ബിഹാറി ചൗധരി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ വിജയ് കുമാർ സിൻഹയുടെ രാജിയെ തുടർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഹാസഖ്യത്തിലെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ആർജെഡിക്ക് സ്പീക്കർ സ്ഥാനം നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്. മുതിർന്ന ആർജെഡി നേതാവ് അവധ് ബിഹാറി ചൗധരി വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. …

അവധ് ബിഹാറി ചൗധരി ബിഹാർ നിയമസഭാ സ്പീക്കറാകും; തെരഞ്ഞെടുപ്പ് ഇന്ന് Read More »

ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നാളെ ചുമതലയേൽക്കും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യുയു ലളിത്. രമണ കഴിഞ്ഞാൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് ലളിത്. ജസ്റ്റിസ് യു.യു ലളിത് നവംബർ 8 വരെ ചീഫ് ജസ്റ്റിസായി തുടരും. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി കഴിഞ്ഞ വർഷം മാർച്ച് 24നാണ് ജസ്റ്റിസ് എൻ.വി രമണ സത്യപ്രതിജ്ഞ …

ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും Read More »

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല; വ്യക്തമാക്കി സോണിയ ഗാന്ധി

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഗാന്ധി ഇല്ലെന്ന് നെഹ്റു കുടുംബം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയുടെ പേർ ചർച്ച ചെയ്യേണ്ടെന്നാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്. പ്രിയങ്ക ഇപ്പോൾ പാർട്ടിക്ക് സാധ്യമായ സേവനം നൽകുന്നുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയുടെ പേര് ഉയർത്തുന്നത് വിവാദങ്ങൾക്ക് വഴിവെക്കും. രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ പ്രിയങ്ക ഗാന്ധി പാർട്ടിയുടെ ചുമതല ഏറ്റെടുക്കണമെന്ന് ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്. സോണിയാ ഗാന്ധിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ച മുതിർന്ന നേതാക്കളോട് …

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല; വ്യക്തമാക്കി സോണിയ ഗാന്ധി Read More »

കുന്നംകുളം കൊലപാതകം; പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

കുന്നംകുളം: തൃശൂർ കുന്നംകുളത്ത് അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കും. ഇന്ദുലേഖയുടെ കടബാധ്യത സംബന്ധിച്ച മൊഴികൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് പൊലീസ്. മെഡിക്കൽ തെളിവുകൾ ശേഖരിക്കേണ്ടതിനാലാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്. കുന്നംകുളം കിഴൂർ കാക്കത്തുരുത്തിൽ രുഗ്മണിയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മകൾ ഇന്ദുലേഖയ്ക്കെതിരെ നിർണായകമാവുക മെഡിക്കൽ തെളിവുകളാണ്. എലിവിഷത്തിന്‍റെ ഒരു പാക്കറ്റ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷാംശത്തിന്‍റെ ശാസ്ത്രീയ പരിശോധന നടത്തി …

കുന്നംകുളം കൊലപാതകം; പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും Read More »

സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് അടിമാലിയിൽ നടക്കുന്ന പൊതുസമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 27ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ കൺട്രോൾ കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 10 നിയോജകമണ്ഡലങ്ങളിൽ നിന്നായി 280 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 28ന് പൊതുചർച്ചയും സമാപന ദിവസമായ 29ന് ജില്ലാ കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കും. നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ മാറാനാണ് സാധ്യത. മണ്ഡലം കമ്മിറ്റികളിൽ കെ.ഇ. …

സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം Read More »

Application Maintenance Providers Mobile, Ams, Internet, & Support Forged

Maintenance and operations customers have to access JD Edwards where you’re doing your job, which is out and about within the subject, at a job site, or out in the plant. Depth sensing expertise for highly correct distance measurement and 3D mapping. Products from ams provide picosecond decision and ultra-high sampling speeds. Policy for AMS …

Application Maintenance Providers Mobile, Ams, Internet, & Support Forged Read More »

20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുക ; ഭീഷണിയെന്ന് ആം ആദ്മി നേതാക്കൾ

ന്യൂഡല്‍ഹി: സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി നേതാക്കള്‍. സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎല്‍എമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്‌തെന്നും അല്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നെങ്കിൽ  20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗ് വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ രാജ്യതലസ്ഥാനത്തെ ഭരണം …

20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുക ; ഭീഷണിയെന്ന് ആം ആദ്മി നേതാക്കൾ Read More »

വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു.

അടിമാലി:2020-21 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു. ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ച ബാങ്കുകൾക്ക് കേരള ബാങ്ക് നൽകുന്ന പുരസ്കാരത്തിനാണ് അടിമാലി സർവീസ് സഹകരണ ബാങ്ക് അർഹമായത് . ജില്ലയിലെ മികച്ച ബാങ്കുകളിൽ രണ്ടാം സ്ഥാനമാണ് ബാങ്കിനു ലഭിച്ചത്. നിക്ഷേപ സമാഹകരണം, കുടിശിഖനിവാരണം, വായ്പ വിതരണം, ആധുനികസൗകര്യങ്ങളുമായി ഹെഡ് ഓഫീസ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന നീതി ലാബ്, മിതമായ നിരക്കിൽ സാധാരണക്കാർക്കും പ്രാപ്യമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന …

വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു. Read More »

ജില്ലാ പുസ്തകോത്സവത്തിന് തൊടുപുഴയില്‍ തുടക്കമായി

ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തുന്ന പുസ്തകോത്സവത്തിന് തൊടുപുഴ ഇ.എ.പി ഹാളില്‍ തുടക്കമായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 58 സ്റ്റാളുകളിലായി 43 ഓളം പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 8 വരെയാണ് സ്റ്റാളുകളുടെ പ്രവര്‍ത്തന സമയം. മലയാള പുസ്തകങ്ങള്‍ക്ക് കുറഞ്ഞത് 33 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് മേളയില്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പുസ്തകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും. …

ജില്ലാ പുസ്തകോത്സവത്തിന് തൊടുപുഴയില്‍ തുടക്കമായി Read More »

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 62 വര്‍ഷം തടവ്

തൊടുപുഴ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 62 വര്‍ഷം തടവും 1,55,000 രൂപ പിഴയും ശിക്ഷ. ദേവികുളം ഗൂഡാര്‍ എസ്റ്റേറ്റിലെ ആല്‍ബിനെ(24) യാണ് ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.2020 ഏപ്രില്‍ മാസമാണ് കേസാനാസ്പദമായ സംഭവം നടന്നത്. പ്രതി പെണ്‍കുട്ടിയെ പരിചയപ്പെടുകയും പിന്നീട് ഫോണിലൂടെ ഇത് ഉറപ്പിക്കുകയും ചെയ്തു. കുട്ടിയെ പിന്നീട് വിളിച്ച് വരുത്തി പീഡിപ്പിച്ചു. കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മനസിലാക്കിയ മാതാപിതാക്കള്‍ വിവരം ചൈല്‍ഡ് ലൈന്‍ …

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 62 വര്‍ഷം തടവ് Read More »

അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ ഇന്ദുലേഖ പിതാവിനെയും കൊല്ലാൻ ശ്രമിച്ചു

തൃശൂര്‍ : കുന്നംകുളത്ത് അമ്മയെ കൊന്ന മകള്‍  പിതാവിനെയും കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ്. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ചായയില്‍ കലര്‍ത്തി ഇരുവര്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. അതേ സമയം ചായ കുടിച്ച അമ്മ രുഗ്മിണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് മകള്‍ ഇന്ദുലേഖ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. പതിനാല് സെന്‍റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു ശ്രമം. തിങ്കളാഴ്ചയാണ് രുഗ്മിണി …

അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ ഇന്ദുലേഖ പിതാവിനെയും കൊല്ലാൻ ശ്രമിച്ചു Read More »

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഇലച്ചിവഴി ഊരിലെ ജ്യോതി-മുരുകന്‍ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് മരണം. കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഈ മാസത്തെ രണ്ടാമത്തെ ശിശുമരണമാണിത്. ഓഗസ്റ്റ് 8ന് ഒരു പെണ്‍കുഞ്ഞ് മരിച്ചിരുന്നു. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളെജില്‍ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. അട്ടപ്പാടിയിലെ ശിശു മരണം നേരത്തെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ …

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം Read More »

പി സി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് ; പരിശോധന ആരംഭിച്ചത് പുലർച്ചെ

കോട്ടയം : മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. നടന്‍ ദിലീപിന്‍റെ സഹോദരനുമായി മകന്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചതിന്‍റെ പേരിലാണ് റെയ്ഡ് എന്ന് പി.സി. ജോര്‍ജ് അറിയിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ്. പുലര്‍ച്ചെ 4.30ടെയാണ് പരിശോധന ആരംഭിച്ചത്. അതിജീവിതയ്‌ക്കെതിരെ പ്രചാരണം നടത്താന്‍ വ്യാജ വാട്‌സാപ് ഗ്രൂപ്പ് നിര്‍മിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്‌സാപ് സന്ദേശങ്ങളാണ് അന്വേഷിക്കുന്നത്. ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍നിന്നുള്ള …

പി സി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് ; പരിശോധന ആരംഭിച്ചത് പുലർച്ചെ Read More »

മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി

കണ്ണൂർ: പതിവുപോലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ മുന്നേറ്റം അവകാശപ്പെട്ട ബി.ജെ.പി ഇത്തവണയും നിരാശയിലാണ്. മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി മത്സരിച്ചത്. പക്ഷേ, പാർട്ടി പരാജയപ്പെട്ടു. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ അത് നാല് സീറ്റായി ചുരുങ്ങി. 2017 ൽ 3280 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 2666 ആണ്. 614 വോട്ടിന്‍റെ കുറവാണിത്. മട്ടന്നൂർ ടൗൺ വാർഡാണ് ബി.ജെ.പി കടുത്ത …

മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി Read More »

കണ്ണൂരിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും നിയമന വിവാദം

തേഞ്ഞിപ്പലം: കണ്ണൂർ സർവകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനങ്ങളും വിവാദങ്ങളുടെ നടുവിൽ. കാലിക്കറ്റിൽ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പരാതികളും ആരോപണങ്ങളും ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാജേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകിയതിനെതിരെ പരാതി നൽകിയത് ജോസഫ് സ്കറിയയാണ്. 11ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ജോസഫ് സ്കറിയയെ നിയമിക്കാനുള്ള തീരുമാനം വി.സി കൈക്കൊണ്ടത്. എന്നാൽ ഇടത് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം അടുത്ത …

കണ്ണൂരിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും നിയമന വിവാദം Read More »

കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ മുറ്റത്ത് ഇനി ഔഷധതോട്ടവും

കരിമണ്ണൂർ: പുതുതലമുറയ്ക്ക് അക്ഷരവെളിച്ചത്തോടൊപ്പം നാട്ടറിവുകൾകൂടി പകർന്നുനൽകാനും അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കാനുമായി, കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമായി. സ്കൂളിലെ ജൈവ വൈവിദ്ധ്യോദ്യാനത്തിന്റെ ഭാഗമായി നാഗാർജുന ആയുർവേദിക് ലിമിറ്റഡിന്റെ സഹകരണത്തോടെ നിർമ്മിക്കപ്പെടുന്ന ഔഷധത്തോട്ടത്തിന്റെ നിർമാണോദ്ഘാടനം ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്യു കെ. ജോൺ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സജി മാത്യു, നാഗാർജുന ആയുർവേദിക് അഗ്രിക്കൾചറൽ മാനേജർ ബേബി ജോസഫ്, സ്റ്റാഫ് സെക്രട്ടറി …

കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ മുറ്റത്ത് ഇനി ഔഷധതോട്ടവും Read More »

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ കൊച്ചി സിറ്റി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മോഹന്‍കുമാര്‍ .കുടയത്തൂര്‍ സ്വദേശിയാണ്.

മെക്ക തൊടുപുഴ മേഖല സമ്മേളനം

തൊടുപുഴ: മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക )തൊടുപുഴ മേഖല സമ്മേളനം വ്യാപാര ഭവനില്‍ നടന്നു.ജില്ല പ്രസിഡന്റ് ടി ഇ  അബ്ദുല്‍ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മെക്ക സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി എസ് അസിസ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരവും ഇന്ത്യന്‍ മുസ് ലിംകളും എന്ന വിഷയത്തില്‍   കാരിക്കോട് നൈനാരുപള്ളി ഇമാം അല്‍ ഹാഫിള് നൗഫല്‍ മൗലവി അല്‍കൗസരി മുഖ്യ പ്രഭാഷണം നടത്തി.സ്ഥാപക ദിന സന്ദേശം നല്‍കികൊണ്ട് സംസ്ഥാന സെക്രട്ടറി എ. എം. …

മെക്ക തൊടുപുഴ മേഖല സമ്മേളനം Read More »

‘അടിവസ്ത്രത്തിൽ വരെ രഹസ്യ അറ’; ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്. ഷാര്‍ജയില്‍നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.  തുടര്‍ന്ന് കസ്റ്റംസിന്റെ പരിശോധനയില്‍ ഇയാള്‍ ധരിച്ച ടീഷര്‍ട്ട്, പാന്റ്സ്, അടിവസ്ത്രം എന്നിവയില്‍നിന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. വസ്ത്രങ്ങളില്‍ രഹസ്യ അറകളുണ്ടാക്കിയാണ് സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. കഴിഞ്ഞദിവസം സമാനമായരീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരാളെ പൊലീസ് സംഘം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടികൂടിയിരുന്നു. സ്വര്‍ണമിശ്രിതം പാന്റ്സില്‍ തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച …

‘അടിവസ്ത്രത്തിൽ വരെ രഹസ്യ അറ’; ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍ Read More »

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ യുവതിയടക്കം 2 പേർ അറസ്റ്റിൽ

മെഡിക്കൽ കോളെജ് ഭാഗത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ 2പേർ കൂടി പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയിൽ കൊച്ചോലിക്കൽ വീട്ടിൽ ഗുരുജി എന്ന് വിളിക്കുന്ന ഗിരീഷ് കുമാർ (49), തിരുവല്ല ഇരവിപേരൂർ വള്ളംകുളം കാവുമുറി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടില്‍ വിനീത് രവികുമാറിന്റെ ഭാര്യ ഗോപിക വിനീത് (22) എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞവർഷം മാർച്ചിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. 10 പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികൾക്ക് …

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ യുവതിയടക്കം 2 പേർ അറസ്റ്റിൽ Read More »

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്‌

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. രാവിലെ 11 വരെ എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, 3 ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്.  4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും തിങ്കൾ: കോട്ടയം, എറണാകുളം, ഇടുക്കിചൊവ്വ: കോട്ടയം, …

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്‌ Read More »

സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം. 20 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. പ്രദേശത്ത് നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്.

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്

കൊച്ചി: കാക്കനാട് ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അർഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. ഓഗസ്റ്റ് 27 വരെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സജീവിനെ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും കൊലപ്പെടുത്തിയ രീതിയും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് വിശദീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ …

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പോലീസ് Read More »

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സിന്‍റെ ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലെ ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക …

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം Read More »

കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനർക്കും: കെ സുധാകരന്‍

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് പിണറായി വിജയനും ഇ.പി ജയരാജനുമെന്നും, കൊലപാതകവും അക്രമവും സിപിഎം ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സി.പി.എം നേതാക്കളെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആരോപിച്ചു. “ആഭ്യന്തരവകുപ്പ് പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ.പി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും നൽകുന്നുണ്ട്. കോടതി ഉത്തരവുണ്ടായിട്ടും എൽഡിഎഫ് കൺവീനറെ ചോദ്യം …

കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനർക്കും: കെ സുധാകരന്‍ Read More »