Timely news thodupuzha

logo

Month: April 2023

മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു

റാഞ്ചി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ബുധനാഴ്ച ഉച്ചയോടെ തെക്കന്‍ ഛത്തീസ്ഗ‌ഡിലെ ബസ്തര്‍ മേഖലയിലെ അരണ്‍പുരിലാണ് സംഭവമുണ്ടായത്.ജില്ലാ റിസര്‍വ് ഗാര്‍ഡില്‍ നിന്നുള്ള 10 പേരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റ് വിരുദ്ധസേന സഞ്ചരിച്ച വാഹനത്തിന് നേരെ കുഴിബോംബ് ആക്രമണമാണ് ഉണ്ടായത്.അരണ്‍പുരില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്താന്‍ പോയിരുന്ന സംഘം തിരികെ മടങ്ങുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. മാവോയിസ്റ്റുകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് …

മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു Read More »

ശബരിമലയിലെ ഓൺലൈൻ വഴിപാടു ബുക്കിങ്ങ്; മൂന്നുമാസത്തിനകം സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ മൂന്നുമാസത്തിനകം സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. വെർച്വൽ ക്യൂ പ്ലാറ്റ്‌ഫോമിലൂടെ ബുക്ക്‌ ചെയ്യുന്ന വഴിപാടുകളുടെ നിരക്കുകൾ ഇതേ പ്ലാറ്റ്ഫോമിൽ പ്രസിദ്ധപ്പെടുത്താനും നിർദേശിച്ചു. ശബരിമലയിൽ കളഭാഭിഷേകവും തങ്ക അങ്കി ചാർത്തലും ബുക്ക് ചെയ്തുനൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലെ തിരുവള്ളൂർ സ്വദേശിയിൽനിന്ന് 1.60 ലക്ഷം രൂപ കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ തട്ടിയെടുത്ത സംഭവം ശബരിമല സ്പെഷ്യൽ കമീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന്‌ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കളഭാഭിഷേകത്തിന് 38,400 രൂപയും തങ്ക അങ്കി …

ശബരിമലയിലെ ഓൺലൈൻ വഴിപാടു ബുക്കിങ്ങ്; മൂന്നുമാസത്തിനകം സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി Read More »

74 വർഷങ്ങൾക്ക് ശേഷം സാല്‍സ്‌ബര്‍​ഗ് സ്റ്റേറ്റ് അസംബ്ലിയില്‍ പ്രാതിനിധ്യം നേടി ഓസ്‌ട്രിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ഓസ്‌ട്രിയ: 1949ന് ശേഷം ആദ്യമായി സാല്‍സ്‌ബര്‍​ഗ് സ്റ്റേറ്റ് അസംബ്ലിയില്‍ പ്രാതിനിധ്യം നേടി ഓസ്‌ട്രിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഞായറാഴ്ച നടന്ന 36 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് 4 സീറ്റുകള്‍ നേടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഓസ്‌ട്രിയയുടെ നേതൃത്വത്തിലുള്ള സഖ്യം(കെ.പി.ഒ) ചരിത്രം സ‍ൃഷ്ടിച്ചത്. ആകെ വോട്ടുകളുടെ 11.7 ശതമാനവും നേടി. 1949ന് ശേഷം ആദ്യമായാണ് സാല്‍സ്‌ബര്‍​ഗ് അസംബ്ലിയില്‍(ലാന്‍ടാ​ഗ്) കമ്മ്യൂണിസ്റ്റ് പ്രാതിനിധ്യം ഉണ്ടാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 21.8 ശതമാനം വോട്ടുകള്‍ നേടി കെ.പി.ഒ സാല്‍സ്‌ബര്‍​ഗ്‌ നഗരത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി ഉയരുകയും ചെയ്‌തു. …

74 വർഷങ്ങൾക്ക് ശേഷം സാല്‍സ്‌ബര്‍​ഗ് സ്റ്റേറ്റ് അസംബ്ലിയില്‍ പ്രാതിനിധ്യം നേടി ഓസ്‌ട്രിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി Read More »

ഇടതു മുന്നണി അധികാരത്തിമിർപ്പിൽ അഴിമതിയുടെ നിറകുടമായി മാറിയിരിക്കുന്നു; അഡ്വ.എസ്.ശോകൻ

കുടയത്തൂർ: കേരളത്തിലെ യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ വഞ്ചിച്ച ഇടതു മുന്നണി അധികാരത്തിമിർപ്പിൽ അഴിമതിയുടെ നിറകുടമായി മാറിയിരിക്കുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എസ്.ശോകൻ പ്രസ്താവിച്ചു. ജനങ്ങളെ പിരിയാൻ ക്യാമറ കണ്ണിലൂടെ നടത്തിയ അഴിമതി ഈ സർക്കാരിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അഴിമതിയാണ്. എൽഡിഎഫ് സർക്കാർ എത്ര അഴിമതി നടത്തിയാലും നമ്മുടെ നീതി ന്യായ സംവിധാനങ്ങൾ അവർക്ക് പുല്ലാണ്. കേരളത്തിലെ യുവജനങ്ങൾ ഇതിനെതിരെ പ്രതികരിക്കാൻ സമയമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടയത്തൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം …

ഇടതു മുന്നണി അധികാരത്തിമിർപ്പിൽ അഴിമതിയുടെ നിറകുടമായി മാറിയിരിക്കുന്നു; അഡ്വ.എസ്.ശോകൻ Read More »

സി.പി.ഐ.എം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായിരുന്ന ഇ.എം ദയാനന്ദൻ അന്തരിച്ചു

വടകര: സി.പി.ഐ.എം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ഇ.എം ദയാനന്ദൻ (71) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 11.30 മുതൽ സി.പി..ഐ.എം ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫീസിലും 12 മണി മുതൽ 12.30 വരെ ചിറയിൽ പീടിക വായനശാലയിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും. വ്യാഴാഴ്ച രാവിലെ 10 മണി വരെ …

സി.പി.ഐ.എം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായിരുന്ന ഇ.എം ദയാനന്ദൻ അന്തരിച്ചു Read More »

രക്ഷാപ്രവർത്തനത്തിന് പോയ ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു; 4 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞ് അപകടം. കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിന് പോയ ഫയർ ഫോഴ്സിൻറെ വാഹനമാണ് നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്. പുലർച്ചെ നാലരയോടെ വട്ടേക്കാട് വച്ചാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു. 5 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കൊല്ലങ്കോട് ഭാഗത്തെ ചകിരി ഫാക്‌ടറിക്ക് തീപിടിച്ചെന്ന അറിയിപ്പിനെ തുടർന്നാണ് ഫയർ എഞ്ചിൻ പുറപ്പെട്ടത്. വട്ടേക്കാട് വച്ച് നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു.

മാമുക്കോയക്ക് വിട

കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. എഴുപത്താറ് വയസായിരുന്നു. മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 400- ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1979-ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമിയെന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. ആദ്യകാലത്ത് കല്ലായിയിൽ മരം അളക്കുന്ന ജോലിയായിരുന്നു. ജോലിക്കിടയിൽ കോഴിക്കോടൻ നാടകസംഘങ്ങളിൽ സജീവമായിരുന്ന മാമുക്കോയ കെ. ടി. മുഹമ്മദ്, വാസു പ്രദീപ് തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

യു.ഡി.എഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി

തൊടുപുഴ: എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വർധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെയും കുമാരമംഗലം പഞ്ചായത്തിലെ സി.പി.എം സമാരാഭാസം ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാണിക്കുന്നതിനും വേണ്ടി യു.ഡി.എഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കോണ്ഗ്രസ് തൊടുപുഴ ബ്ലോക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ധർണാ സമരം ഉദ്ഘാടനം ചെയ്തു. നിസാർ പഴേരി അധ്യക്ഷത വഹിച്ചു. നിരവധി പേർ ധർണയിൽ പങ്കെടുത്തു. പാർട്ടി നേതാക്കളായകെ.വി ജോസ് കിരികട്ട്, ജോയി വാദ്യപിള്ളി,സുലൈമാൻവെട്ടിക്കൽ,ജോർജ് തേക്കുംതടം,ജോർജ് ആനികുഴി,അജാസ് പുത്തൻപുര,ഷെമീന നാസർ,സാജൻ ചെമ്മീനികാട്ട്,സജി ചെമ്പകശ്ശേരി,ലൈലാ …

യു.ഡി.എഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി Read More »

സുഡാനിൽ നിന്നും തിരികെ രാജ്യത്തെത്തിക്കുന്ന മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിലേക്കും

തിരുവനന്തപുരം: ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ നിന്നും കേന്ദ്ര സർക്കാർ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളിൽ നിന്നും സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിലേക്ക് എത്തിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോർക്ക) ചുമതലപ്പെടുത്തുവാനും യോ​ഗം തീരുമാനിച്ചു.

നിരപ്പേൽ എൻ.വി.വർക്കി നിര്യാതനായി

തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഹോട്ടൽ വ്യവസായിയും കേരള കോൺഗ്രസ് നേതാവുമായ നിരപ്പേൽ(വടക്കൻ ) എൻ.വി.വർക്കി( വർക്കിച്ചേട്ടൻ -88 ) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. ഭാര്യ പരേതയായ റോസക്കുട്ടി(നെടിയശാല കുന്നംകോട്ട്‌ കുടുംബാംഗം). മക്കൾ: വിൽസൺ ജോർജ്, എൽസ ജോസഫ്, മാത്യു ജോർജ്(വാട്ട്സൺ ), മെർളി ജെയിംസ്, ജോസ് ജോർജ്. മരുമക്കൾ: റോസമ്മ വിൽ‌സൺ(കക്കാട്ടിൽ, ചെറുപുഷ്പം, പാലാ), പരേതനായ ജോസഫ് കളത്തിപ്പറമ്പിൽ(ജോസ് ബ്രദേഴ്‌സ്, …

നിരപ്പേൽ എൻ.വി.വർക്കി നിര്യാതനായി Read More »

മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

കോഴിക്കോട്: നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. 24ന് രാത്രി പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്‌ ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

യു.എ.ഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടു

ദുബായ്: ആകാംക്ഷയുടെയും കാത്തിരിപ്പിന്റേയും നിമിഷങ്ങൾക്കൊടുവിൽ യു.എ.ഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ചന്ദ്രന്റെ വടക്ക്‌ കിഴക്കൻ മേഖലയായ അറ്റ്‌ലസ്‌ ഗർത്തത്തിൽ സോഫ്‌റ്റ്‌ ലാന്റ്‌ ചെയ്യാനുള്ള ശ്രമമാണ്‌ അവസാന നിമിഷം പാളിയത്‌. ജാപ്പനീസ്‌ കമ്പനിയായ ഐ സ്‌പേയ്‌സിന്റെ ഹക്കുട്ടോ ആർ.ലാന്ററാണ്‌ യു.എ.ഇയുടെ പ്രഥമ ചാന്ദ്രദൗത്യമായ റഷീദ് റോവറുമായി ചന്ദ്രനിലേക്ക്‌ കുതിച്ചത്‌. ചൊവ്വാഴ്‌ച രാത്രി 10.10ന്‌ ലാന്റർ ചന്ദ്രന്റെ ഒരു കിലോമീറ്റർ അടുത്തുവരെ എത്തിയെങ്കിലും തുടർന്ന്‌ വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രന്റെ നൂറുകിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്‌തിരുന്ന പേടകത്തെ അഞ്ച്‌ ഘട്ടങ്ങളിലായി വേഗത …

യു.എ.ഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടു Read More »

ഹയർസെക്കണ്ടറി സ്‌കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്‌തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ മേഖലയിൽ ഹയർസെക്കണ്ടറി സ്‌കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്‌തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 2023 ഏപ്രിൽ 1 മുതൽ മുതൽ 2025 മെയ് 31 വരെ 68 സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചാണ് തുടരുന്നതിന് അനുമതി നൽകിയത്. കാലാവധി ദീർഘിപ്പിച്ചുകേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷൻറെ കാലാവധി 28.4.2023 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായ ജസ്റ്റിസ് …

ഹയർസെക്കണ്ടറി സ്‌കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്‌തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകും Read More »

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരെ ലൈംഗിക പീഡനം; ബി.ജെ.പി എം.പിക്കെതിരെ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി ബൃന്ദ കാരാട്ട്‌

ന്യൂഡൽഹി: വനിതാ താരങ്ങൾക്കെതിരെ ലൈംഗിക പീഡനം നടത്തിയെന്ന്‌ ആരോപണം നേരിടുന്ന ദേശീയ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്‌ ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട്‌ ജന്തർമന്തറിൽ ഗുസ്‌തിതാരങ്ങൾ ആരംഭിച്ച രാപ്പകൽ സമരത്തിന്‌ വ്യാപക പിന്തുണ. സമരത്തിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്‌ച രാഷ്‌ട്രീയ പാർടി നേതാക്കൾ, കർഷക നേതാക്കൾ, ഖാപ്‌ പഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവർക്കു പുറമെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും സമരവേദിയിലെത്തി ഐക്യദാർഢ്യം അർപ്പിച്ചു. സി.പി.മ്മിനു പുറമെ സി.ഐ.റ്റി.യു, അഖിലേന്ത്യ കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ, മഹിളാ അസോസിയേഷൻ, …

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരെ ലൈംഗിക പീഡനം; ബി.ജെ.പി എം.പിക്കെതിരെ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി ബൃന്ദ കാരാട്ട്‌ Read More »

സിനിമയിലെ ലഹരി രേഖാമൂലം പരാതി എഴുതി നൽകിയിട്ടില്ല, പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമ മേഖലയിലെ ലഹരി ഉപയോഗം സർക്കാർ ഗൗരവത്തോടെ കാണുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. രേഖാമൂലം പരാതി എഴുതി നൽകിയിട്ടില്ലെന്നും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലയാള സിനിമ മേഖലയിൽ രണ്ടുപേർക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിനൊപ്പമാണ് സർക്കാരെന്നും താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി സിനിമ രംഗത്ത് സജീവമാവണം. വനിതകൾ ധാരാളമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ …

സിനിമയിലെ ലഹരി രേഖാമൂലം പരാതി എഴുതി നൽകിയിട്ടില്ല, പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്; മന്ത്രി സജി ചെറിയാൻ Read More »

ബഫർസോൺ വിധിയിൽ സുപ്രീംകോടതി ഏർപ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്തു

ന്യൂഡൽഹി: ബഫർസോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിൻറെതാണ് ഉത്തരവ്. നിയന്ത്രണങ്ങൾക്ക് വ്യക്തത വരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഇത് പ്രകാരം ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. കുടിയൊഴുപ്പിക്കൽ ഉണ്ടാകില്ല. വലിയ നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ജൂൺ 3 ലെ സുപ്രീംകോടതി വിധിയനുസരിച്ച്, സംരക്ഷിത മേഖലങ്ങളിൽ 1 കിലോമീറ്റർ ചുറ്റയളവിൽ ബഫർസോൺ ആയി പ്രഖ്യാപിച്ചിരുന്നു. ഈ മേഖലകളിലെ നിർമാണ …

ബഫർസോൺ വിധിയിൽ സുപ്രീംകോടതി ഏർപ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്തു Read More »

കൊച്ചി വാട്ടർ മെട്രൊയിൽ പൊതുജനങ്ങൾക്ക് സർവീസ് ആരംഭിച്ചു; നാളെ മുതൽ ഫീഡർ സർവീസുകൾ ഉണ്ടാകും

കൊച്ചി: പ്രധാനമന്ത്രി ഇന്നലെ നാടിനു സമർപ്പിച്ച കൊച്ചി വാട്ടർ മെട്രൊയിൽ പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിച്ചു. ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിലാണ് ഇന്ന് സർവീസ് ഉണ്ടായിരുന്നത്. രാവിലെ 7 മുതൽ രാത്രി 8 മണി വരെ സർവീസ് ഉണ്ടാകും. നാളെ വൈറ്റില-കാക്കനാട് ടെർമിനലുകളിൽ സർവ്വീസുണ്ടാകും. നാളെ മുതൽ ഫീഡർ സർവീസുകൾ കാക്കനാട് മെട്രൊ സ്റ്റേഷനോട് അനുബന്ധിച്ച് ഉണ്ടാകുമെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റ അറിയിച്ചു. ബോട്ടുകളിൽ 100 പേർക്ക് സഞ്ചരിക്കാം ബാറ്ററിയിലും ഡീസൽ ജനറേറ്ററിലുമാണ് ബോട്ടുകൾ പ്രവർത്തിക്കുക. 5 മിനിറ്റ് ഇടവിട്ട് …

കൊച്ചി വാട്ടർ മെട്രൊയിൽ പൊതുജനങ്ങൾക്ക് സർവീസ് ആരംഭിച്ചു; നാളെ മുതൽ ഫീഡർ സർവീസുകൾ ഉണ്ടാകും Read More »

നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു; കഞ്ഞിക്കുഴി സ്റ്റാൻഡിൽ ബസ് കയറുന്നില്ല

ചെറുതോണി: ബസ്സ് സ്റ്റാൻഡ് നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡിൽ കയറുന്നില്ലെന്ന് പരാതി. കഞ്ഞിക്കുഴിയിൽ സൗകര്യം വർധിച്ചപ്പോൾ ചേലച്ചുവട്- വണ്ണപ്പുറം റോഡിൻ്റെ സൈഡിൽ കഞ്ഞിക്കുഴി ടൗണിൽ ഒരേക്കർ ഭൂമി പഞ്ചായത്ത് വാങ്ങി അതിൽ ബസ്സ്റ്റാൻറ്റും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിച്ചു. ഉദ്ഘാടനവും നടത്തി. ബസ് സ്റ്റാൻഡിൽ കയറുകയും ചെയ്തു. എന്നാൽ ബസ്സ് ഇറങ്ങുന്നതിനും കയറുന്നതിനും അപകട സാധ്യത ഉണ്ടെന്നും പറഞ്ഞ് ബസ്സ് കയറാതെയായി. പിന്നീട് ഈ അപാകതയും പരിഹരിച്ചു. 2013 ൽ നിർമാണം പൂർത്തിയാക്കിയ ബസ്സ്റ്റാൻഡിൽ വർഷങ്ങൾ …

നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു; കഞ്ഞിക്കുഴി സ്റ്റാൻഡിൽ ബസ് കയറുന്നില്ല Read More »

ക്ഷേമ പെൻഷൻ; ജീവൻ രേഖ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻ രേഖ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് താത്കാലിക ഉത്തരവിട്ടത്. കേസ് മെയ് 2 ന് വീണ്ടും പരിഗണിക്കും. മാർച്ച് 28 ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിലെ നിർദേശത്തിനെതിരെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കോമൺ സർവ്വീസ് സെന്‍റർ നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാർ ഉൾപ്പെടെ …

ക്ഷേമ പെൻഷൻ; ജീവൻ രേഖ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി Read More »

സ്വർണവില വർധിച്ചു

കൊച്ചി: തുടർച്ചയായി സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിനവും വർധന. ഇന്ന് പവന് 80 രൂപ കൂടി 44,760 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയർന്നത്. 5595 ആണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. 44,680 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വർണത്തിന്‍റെ വില. 20 രൂപയാണ് ഗ്രാമിന് വർധിച്ചത്. 5585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു സ്വർണ വില. ഈ മാസം …

സ്വർണവില വർധിച്ചു Read More »

യുവാവിന് നേരെ ആക്രമണം; ബൈക്കിലെത്തിയ അഞ്ച് പേർ സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അഞ്ചംഗസംഘം സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കിള്ളി മേച്ചിറ പാലത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. വീട്ടിൽ നിന്നും ചായ കുടിക്കാനായി സമീപത്തെ ചായക്കടയിലേക്ക് വരുന്നവഴിയാണ് ബൈക്കിലെത്തിയ അഞ്ചംഗസംഘം നിസാമിനെ പിടിച്ചുനിർത്തി ശരീരമാസകലം മുറിവേൽപ്പിച്ചത്. നെഞ്ചിലും തോളിലും കഴുത്തിലും പരിക്കേറ്റ നിസാമിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇതിനു മുൻപും നിസാമിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കാട്ടാക്കട …

യുവാവിന് നേരെ ആക്രമണം; ബൈക്കിലെത്തിയ അഞ്ച് പേർ സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു Read More »

Kotlin App Development Company Hire Kotlin App Developer

On our blog, we write about trending businesses, digitization, product discovery & technology. Feel free to read through to identify how you can digitize your business. We have listed a few points that every employer must consider before hiring Flutter developers… The growing popularity of the language, the demand for Kotlin developers, and its versatility …

Kotlin App Development Company Hire Kotlin App Developer Read More »

റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍: മന്ത്രി കെ. രാജന്‍

അടൂർ : റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ റവന്യു ഓഫീസുകളിലെ എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സുതാര്യതയോടെയും വേഗതയോടും പ്രശ്‌നങ്ങളെ നേരിടാനും സാധാരണക്കാരുടെ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാനും രേഖകള്‍ നഷ്ടപ്പെടാതിരിക്കാനും സാധിക്കും. സാധാരണക്കാരന് ഓണ്‍ലൈന്‍ സേവനം ലഭിക്കുന്നതിന് മെയ് മാസം മുതല്‍ റവന്യു ഇ സാക്ഷരത …

റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍: മന്ത്രി കെ. രാജന്‍ Read More »

Agents diatomaceous earth and boric acid

Tablecloths, steering wheel mats and begin tablecloths can easily be compelled accustomed to any grandmother’ersus or aunt’utes vintage sarees. Below sarees diatomaceous earth and boric acid use brocades or perhaps shining embroidery shapes that are too soft getting small bit.

മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി

ജില്ലാ മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി. തദ്ദേശിയമായ മലമ്പനി നിർമ്മാർജ്ജനമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് ലോക മലമ്പനി ദിനമായ ഏപ്രിൽ 25 ന് മലമ്പനി ദിനം ആചരിച്ചത്. ജില്ലാ കോടതി ബാർ അസോസിയേഷൻ ഹാളിൽ ജില്ല വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഇൻ ചാർജ്ജ് കെ.എച്ച് സുലൈമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാ​ഗമായി ഗവ.എഞ്ചിനീയറിംഗ് കോളജ് മുട്ടം, എം.വി.ഐ.പി. ഓഫീസ് മുട്ടം, ജില്ലാ കോടതി …

മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി Read More »

വികസനങ്ങളുടെ ഗുണം ഓരോ പ്രവാസിക്കും ലഭിക്കുന്നുണ്ട്, സംസ്ഥാനങ്ങളുടെ വികസനം വഴി രാജ്യം വികസിക്കും; പ്രധാനമന്ത്രി

തിരുവനന്തപുരം: ഭാരതത്തിൻറെ വികസന സാധ്യതകൾ ലോകം അംഗീകരിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിൻറെ വികസനങ്ങളുടെ ഗുണം ഓരോ പ്രവാസിക്കും ലഭിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസനം വഴി രാജ്യം വികസിക്കുമെന്ന കാഴ്ച്ചപ്പാടാണ് കേന്ദ്ര സർക്കാരിൻറേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്നു പറഞ്ഞ അദ്ദേഹം മുൻപുള്ളതിനേക്കാൾ അഞ്ചിരട്ടി തുകയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇപ്പോൾ നൽ‌കുന്നതെന്നും കൂട്ടിച്ചേർത്തു. മാത്രമല്ല വാട്ടർ മെട്രൊ അടക്കമുള്ള വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വാട്ടർ മെട്രൊ, ഡിജിറ്റൽ സയൻസ് പാർക്ക് …

വികസനങ്ങളുടെ ഗുണം ഓരോ പ്രവാസിക്കും ലഭിക്കുന്നുണ്ട്, സംസ്ഥാനങ്ങളുടെ വികസനം വഴി രാജ്യം വികസിക്കും; പ്രധാനമന്ത്രി Read More »

സ്വർണവില ഉയർന്നു; പവന് 44,680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് (25/04/2023) പവന് 160 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,680 രൂപയായി. 20 രൂപയാണ് ഗ്രാമിന് വർധിച്ചത്. 5585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു സ്വർണ വില. ഈ മാസം 14ന് പിന്നീട് 45,320 രൂപയായി ഉയർന്ന് സർവകാല റെക്കോർ‌ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിൽ മഴയ്‌ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല അടുത്ത 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏപ്രിൽ 26, 27 തീയതികളിൽ ശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

റെയിൽവേ വികസനത്തിനായി 2033 കോടി രൂപ അനുവദിച്ചു, വന്ദേഭാരത് അടിപൊളി അനുഭവം, വേഗം കൂട്ടും; മന്ത്രി അശ്വനി വൈഷ്ണവ്

തിരുവനന്തപുരം: വന്ദേഭാരത് അടിപൊളി അനുഭവമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരതിന്‍റെ വേഗം കൂട്ടുമെന്നും ഇതിനായി താൻ മുഖ്യമന്ത്രിയുടെ പിന്തുണ അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വർഷം റെയിൽവേ വികസനത്തിനായി 2033 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്‍റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിലോമീറ്ററിലേക്കും വർധിപ്പിക്കും. 36-48 മാസം കൊണ്ട് വളവുകൾ നികത്തി തടസങ്ങളില്ലാത്ത രീതിയിൽ സഞ്ചരിക്കാനാവുന്ന തരത്തിൽ റെയിൽവേ പാളം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ …

റെയിൽവേ വികസനത്തിനായി 2033 കോടി രൂപ അനുവദിച്ചു, വന്ദേഭാരത് അടിപൊളി അനുഭവം, വേഗം കൂട്ടും; മന്ത്രി അശ്വനി വൈഷ്ണവ് Read More »

കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; സർവീസുകൾ നാളെ മുതൽ

കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രൊ സർവീസായ കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഇതിന്‍റെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത്. വാട്ടർ മെട്രൊ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രൊ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും. ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചെങ്കിലും നാളെ മുതലാകും പൊതുജനങ്ങൾക്കുള്ള സർവീസുകൾ ആരംഭിക്കുക. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സർവീസ്. 27 ന് …

കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; സർവീസുകൾ നാളെ മുതൽ Read More »

ലോൺട്രി ആന്റ് ഡ്രൈ ക്ലീനിങ്ങും ഫ്രീ പിക്ക് ആന്റ് ഡ്രോപ്പ് സർവീസും; ഫേബ്രിക്കോ പ്രൈം പ്ലസ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: രാജ്യത്തെ ഏറ്റവും മികച്ച ലോൺട്രി ആന്റ് ഡ്രൈ ക്ലീനിങ്ങ് ബ്രാൻഡാണ് ഫേബ്രിക്കോ ലൈവ് ലോണ്ട്രി ആന്റ് ഡ്രൈ ക്ലീൻ. ഇതിന്റെ അത്യാധുനിക സാങ്കേതിക സേവനങ്ങളോടെയുള്ള നവീകരിച്ച സ്ഥാപനമാണ് ഫേബ്രിക്കോ പ്രൈം പ്ലസെന്ന പേരിൽ തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എം.എൽ.എ പി.ജെ ജോസഫ് ഫേബ്രിക്കോ പ്രൈം പ്ലസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സീരിയൽ-സിനിമ-റ്റെലിവിഷൻ താരം അശ്വതി ശ്രീകാന്ത് മുഖ്യ അതിഥിയായെത്തി. ഉദ്ഘാടന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. വസ്ത്രങ്ങൾ കൂടാതെ ഷൂ, ബാ​ഗ്, കർട്ടൻ തുടങ്ങിയ നിത്യോപയോ​ഗ …

ലോൺട്രി ആന്റ് ഡ്രൈ ക്ലീനിങ്ങും ഫ്രീ പിക്ക് ആന്റ് ഡ്രോപ്പ് സർവീസും; ഫേബ്രിക്കോ പ്രൈം പ്ലസ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു Read More »

ജയ്ഭാരത് സത്യാഗ്രഹം വള്ളക്കടവിൽ നടത്തി; പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നവരെ ജയിലിൽ അടക്കുന്ന കാട്ടുനീതിയാണ് ഇന്ത്യയിൽ ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്നതെന്ന് ജോയി വെട്ടിക്കുഴി

കട്ടപ്പന: നരേന്ദ്ര മോഡിക്കെതിരെ സംസാരിക്കുന്നവരെ ജയിലിൽ അടക്കുന്ന കാട്ടുനീതിയാണ് ഇന്ത്യയിൽ ബി ജെ പി സർക്കാർ നടപ്പിലാക്കുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. സേവ് ഡെമോക്രസിയെന്ന മുദ്രാവാക്യമുയർത്തി കൊണ്ട് സംസ്ഥാന വ്യാപകമായി രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യമർപ്പിച്ച് കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന ജയ്ഭാരത് സത്യാഗ്രഹത്തിന്റെ ഭാഗമായി കട്ടപ്പന മണ്ഡലം കമ്മിറ്റി വള്ളക്കടവിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജോയി വെട്ടിക്കുഴി. രാഹുൽ ഗാന്ധിയെ നിശബ്ദനാക്കിയാൽ കോൺഗ്രസ് …

ജയ്ഭാരത് സത്യാഗ്രഹം വള്ളക്കടവിൽ നടത്തി; പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നവരെ ജയിലിൽ അടക്കുന്ന കാട്ടുനീതിയാണ് ഇന്ത്യയിൽ ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്നതെന്ന് ജോയി വെട്ടിക്കുഴി Read More »

യൂത്ത് കോൺഗ്രസ്സ് മണക്കാട് മണ്ഡലം കൺവെൻഷൻ നടത്തി

തൊടുപുഴ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണക്കാട് മണ്ഡലം സമ്മേളനം നടത്തി. യോഗം യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് അസംബ്ലി പ്രസിഡൻ്റ് അനീഷ് വി.സി മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അസ്ലം ഓലിക്കൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ബി സഞ്ജയ് കുമാർ, ഡി.സി.സി മെമ്പർ മാരായ പി.എസ് ജേക്കബ്, ബോസ് തളിയംചിറ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ടോണി കുര്യാക്കോസ്, വി.ജി …

യൂത്ത് കോൺഗ്രസ്സ് മണക്കാട് മണ്ഡലം കൺവെൻഷൻ നടത്തി Read More »

പെരുവന്താനം സെന്റ്. ആന്റണിസ് കോളേജിൽ ഫാഷൻ ഷോ

കാഞ്ഞിരപ്പള്ളി: എം.ജി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരുവന്താനം സെന്റ്.ആന്റണിസ് കോളേജിലെ ഫാഷൻ ഡിസൈനിങ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 04.30ന് ഫാഷൻ ഷോ സംഘടിപ്പിക്കും. കോളേജിൽ പഠിക്കുന്ന 30 വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത 120ലേറെ വൈവിദ്ധ്യമാർന്ന ഡിസൈൻ കളക്ഷനുകളമാണ് അവതരിപ്പിക്കുന്നത്. ലോക ഫാഷൻ ട്രൻറ്റുകൾ ഗ്രാമങ്ങളിൽ പരിചയപ്പെടുത്തുക എന്നതു കൂടി ഈ ഫാഷൻ ഷോ വഴി ലക്ഷ്യമിടുന്നു. തുടർന്ന് ഇതര ഡിപ്പാർട്മെന്റുകളിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും. കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന …

പെരുവന്താനം സെന്റ്. ആന്റണിസ് കോളേജിൽ ഫാഷൻ ഷോ Read More »

എയ്ഡഡ് ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

മൂലമറ്റം സെൻറ് ജോസഫ്സ് കോളേജിൽ 2023-2024 അദ്ധ്യായന വർഷം മാത്തമാറ്റിക്സ്, ഇക്കണോമിക്സ് മാനേജ്മെന്റ് സ്റ്റഡീസ്, ബി.ബി.എം, സ്റ്റാറ്റിസ്റ്റിക്സ് കംപ്യൂട്ടർ സയൻസ്-ഡാറ്റാ സയൻസ്, സൈക്കോളജി, ഹിസ്റ്ററി, മലയാളം വിഷയങ്ങളിൽ എയ്ഡഡ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോട്ടയം കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 28. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂന് ഹാജരാകുമ്പോൾ അസൽ സർട്ടിഫിക്കറ്റുകളും ഗസ്റ്റ് പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. ആപ്ളിക്കേഷൻ …

എയ്ഡഡ് ഗസ്റ്റ് അദ്ധ്യാപക ഒഴിവ് Read More »

പഴുക്കാകുളം വൃദ്ധ-വൈകല്യരുടെ സദനത്തില്‍ ചെറിയ പെരുന്നാള്‍ സ്‌നേഹ വിരുന്ന് ഒരുക്കി

തൊടുപുഴ: സി.എച്ച് സെന്റര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴുക്കാകുളത്തെ വൃദ്ധ വികലാംഗ സദനത്തില്‍ ചെറിയ പെരുന്നാള്‍ സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു . മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എം ഹാരിദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ജില്ലാ ലീഗ് പ്രസിഡന്റ് കെ.എം എ ഷുക്കൂര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ടി.കെ നവാസ്, സെക്രട്ടറിമാരായ പി.എന്‍ സീതി, കെ.എം സലിം, മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ കരിം, എ.എം അബ്ദുസമദ്, എം.എം ഷുക്കൂര്‍, പി.എച്ച് …

പഴുക്കാകുളം വൃദ്ധ-വൈകല്യരുടെ സദനത്തില്‍ ചെറിയ പെരുന്നാള്‍ സ്‌നേഹ വിരുന്ന് ഒരുക്കി Read More »

എം ശിവശങ്കർ ജാമ്യം തേടി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീം കോടതിയിൽ. വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസുമായി തനിക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജാമ്യ അപേക്ഷ നൽകിയിരിക്കുന്നത്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലെന്നും സ്വപ്ന സുരേഷിനെ ചാർട്ടേർഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണെന്നും എന്നാൽ ലോക്കറുമായി തനിക്ക് ബന്ധമില്ലെന്നും ശിവശങ്കർ ജാമ്യ ഹർജിയിൽ പറയുന്നു. ഹൈക്കോടതിയിൽ നിന്നും നിരവധി തവണ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കറിന്‍റെ പുതിയ നീക്കം. കേസിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം …

എം ശിവശങ്കർ ജാമ്യം തേടി സുപ്രീം കോടതിയിൽ Read More »

പ്രധാനമന്ത്രി ഇന്ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. 10.30 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് നടക്കുക. ഈ ചടങ്ങിൽ പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സംവദിക്കും. തെരഞ്ഞെടുക്കപ്പെട്ടവരാണ് വന്ദേഭാരതിന്‍റെ ആദ്യ യാത്രയിൽ ട്രെയിനിൽ ഉണ്ടാവുക. മത മേലധ്യക്ഷൻമാരും സിനിമാതാരങ്ങളുമടക്കം വന്ദേഭാരതിൽ ഉണ്ടാവുമെന്നാണ് സൂചന. പ്രധാനമന്ത്രി ആദ്യയാത്രയിൽ വന്ദേഭാരതിൽ സഞ്ചരിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 11 മണിയോടെ കേന്ദ്രസർക്കാരിന്‍റെ വിവിധ വികസന പദ്ധതികളുടെയും കൊച്ചി വാട്ടർ …

പ്രധാനമന്ത്രി ഇന്ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും Read More »

”ഇന്ത്യയുടെ വളർച്ചയ്ക്കു കാരണം യുവാക്കൾ, ലോകം ഭാരതത്തെ ഉറ്റു നോക്കുകയാണ്”; പ്രധാനമന്ത്രി

കൊച്ചി: യുവം പരിപാടിയിൽ മലയാളത്തിൽ യുവാക്കളെ അഭിസംബോധന ചെയ്ത് മോദി. ”പ്രിയപ്പെട്ട യുവ സുഹൃത്തുക്കളെ” എന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെത്തുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘രാജ്യം അമൃത കാലത്തിലേക്കുള്ള യാത്ര‍യിലാണ്. യുവാക്കൾക്ക് ലോകത്തെ മാറ്റം വരുത്താനുള്ള ശേഷിയുണ്ട്. ഇന്ത്യയുടെ വളർച്ചക്കുകാരണം യുവാക്കളാണ്. രാജ്യത്തിന് പ്രതീക്ഷ യുവാക്കളിലാണ്. ലോകം ഭാരതത്തെ ഉറ്റു നോക്കുകയാണ്. നമ്പി നാരായണനെ പോലെയുള്ളവർ യുവാക്കൾക്ക് പ്രചോദനമാണ്. ഇന്ത്യയുടേത് അതിവേഗ വളർച്ച‍യുള്ള സമ്പത്ത്‌ വ്യവസ്ഥ’- പ്രധാനമന്ത്രി പറഞ്ഞു ശ്രീനാരായണ ഗുരുവിനേയും ആദിശങ്കരനേയും …

”ഇന്ത്യയുടെ വളർച്ചയ്ക്കു കാരണം യുവാക്കൾ, ലോകം ഭാരതത്തെ ഉറ്റു നോക്കുകയാണ്”; പ്രധാനമന്ത്രി Read More »

വീണ്ടും പിരിച്ചുവിടൽ ഭീഷണിയുമായി മെറ്റ

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ ഭീഷണി. 10000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പറ‍ഞ്ഞിരിക്കുന്നത്. ആളുകളെ കോവിഡിന്റെ സമയത്ത് ഓവർഹൈഡ് ചെയ്തുവെന്നും ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും, അതിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും സി.ഇ.ഒ മാർക്ക് സക്കർബർഗ് നേരത്തെ സമ്മതിച്ചിരുന്നു. കാര്യമായ ജോലി ഓർഗനൈസേഷനിലില്ലാത്തതിനാൽ പ്രായോഗികമായി ഒന്നും ചെയ്യാതിരിക്കാൻ തനിക്ക് 200,000 ഡോളർ നൽകിയതായി മുൻ മെറ്റാ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. നിരവധി ജീവനക്കാർ പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ കഥ പറയാൻ മുന്നോട്ട് വന്നിട്ടുണ്ട്. മെറ്റയിൽ 2021 മെയ് മുതൽ …

വീണ്ടും പിരിച്ചുവിടൽ ഭീഷണിയുമായി മെറ്റ Read More »

ഫാം തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം: വാഴൂർ സോമൻ എംഎൽഎ

തൊടുപുഴ: ഗവൺമെന്റ് ഫാമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ലാസ്റ്റ് ഗ്രൈഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്ന് വാഴൂർ സോമൻ എംഎൽഎ ആവശ്യപ്പെട്ടു. തൊടുപുഴ വഴിത്തല ഭാസ്കരൻ സ്മാരക ഹാളിൽ ചേർന്ന കേരള ഗവൺമെന്റ് അഗ്രികൾച്ചറൽ ഫാം വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാവിധ അവകാശങ്ങളും മെഡിസിപ്പ് അടക്കം ലഭിക്കുന്നുണ്ടെങ്കിലും ഫാം തൊഴിലാളികൾ ഇന്നും സർക്കാർ ജീവനക്കാരുടെ പട്ടികയ്ക്ക് പുറത്താണ്. …

ഫാം തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം: വാഴൂർ സോമൻ എംഎൽഎ Read More »

മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം നടത്തി

കട്ടപ്പന: ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം നെറ്റിത്തൊഴു താബോര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടത്തി. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സഭയുടെ സ്ത്രീശാക്തീകരണ വികസന വിഭാഗമായ നവജ്യോതി മോംസിന്റെ ഇടുക്കി ഭദ്രാസനതല പ്രവര്‍ത്തനോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വനിതാ സമാജം ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് വര്‍ഗ്ഗീസ് ഇരുമേടയില്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ. ബിജു …

മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം നടത്തി Read More »

നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടി വേദിക്ക് സമീപം പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടി വേദിക്ക് സമീപം പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് പ്രതിഷേധവുമായി എത്തിയത്. ഇയാളെ ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റുചെയ്തു നീക്കി. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യവുമായാണ് ഇയാൾ എത്തിയത്. മോദി ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു ഇയാളുടെ പ്രതിഷേധം. തേവര കോളെജ് പരിസരത്താണ് സംഭവം. 5 മണിയോടെയാണ് കൊച്ചിയിൽ പ്രധാനമന്ത്രി വിമാനമിറങ്ങുന്നത്. തുടർന്ന് 6 മണിയോടെ യുവം പരിപാടിയിൽ പങ്കെടുക്കും. 2 ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി …

നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടി വേദിക്ക് സമീപം പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ Read More »