മത സ്പർധ ഉണ്ടാക്കി, വിദ്വേഷം പ്രചരിപ്പിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരേ വീണ്ടും കേസ്
കൊച്ചി: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ വീണ്ടും കേസ്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മത സ്പർധ ഉണ്ടാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തെന്ന കോൺഗ്രസ് നേതാവ് പി.സരിൻറെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിക്കെതിരേ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ സൈബർ സെൽ എസ്ഐ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക് നൽകിയ പരാതിയിലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത …
മത സ്പർധ ഉണ്ടാക്കി, വിദ്വേഷം പ്രചരിപ്പിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരേ വീണ്ടും കേസ് Read More »