Timely news thodupuzha

logo

Month: June 2024

തൃശൂരിൽ മേഘവിസ്ഫോടനമെന്ന് സംശയം

തൃശൂർ: നഗരത്തെ വെള്ളക്കെട്ടിലാക്കി പെരുമഴ. ഇന്ന് രാവിലെ ആരംഭിച്ച മഴ മണിക്കൂറുകൾ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്‌ഫോടമാണെന്നു സംശയിക്കുന്നു. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും ഇടിയും ഉണ്ട്. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗത കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി, ഇത് യാത്രക്കാരെ ദുരതത്തിലാക്കി. റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍ഡ്, കൊക്കാലെ, തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങി . രണ്ടു മണിക്കൂര്‍ കൂടി കനത്ത മഴ …

തൃശൂരിൽ മേഘവിസ്ഫോടനമെന്ന് സംശയം Read More »

അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ മുഖ്യകണ്ണി രാമപ്രസാദ് ഹൈദരാബാദിൽ പിടിയിൽ

കൊച്ചി: ഇറാനിലേക്കുള്ള അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പൊലീസ് പിടിയിൽ. കേരള പൊലീസിന്‍റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ബല്ലം കൊണ്ട രാമപ്രസാദെന്ന ആളാണ് പിടിയിലായത്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്നതിന്‍റെ കേന്ദ്രം ഹൈദരാബാദാണെന്നും അവിടെയുള്ള ആളാണ് മുഖ്യകണ്ണിയെന്നും കേസിൽ മുൻപ് അറസ്റ്റിലായ സാബിത്ത് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു. ഹൈദരാബാദും ബാം​ഗ്ലൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. നേരത്തെ കേസുമായി …

അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ മുഖ്യകണ്ണി രാമപ്രസാദ് ഹൈദരാബാദിൽ പിടിയിൽ Read More »

കോൺഗ്രസിന് ഭയമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

ന്യൂഡൽഹി: എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അമിത് ഷാ രംഗത്ത്. കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി ഇടപെട്ട് തുടങ്ങിയതോടെ പാർട്ടി നിക്ഷേധാത്മക പാർട്ടിയായി മാറിയിരിക്കുകണ്. ഇപ്പോൾ സത്യത്തെ അംഗികരിക്കാത്ത പാർട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് തെരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിന്‍റെ പ്രചാരണം. എന്നാൽ അവർ ഇപ്പോൾ യാഥാർഥ്യം തി രിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് അവർക്കറിയാമെന്നും അമിത് ഷാ പറഞ്ഞു. എക്സിറ്റ് പോൾ ഫലം …

കോൺഗ്രസിന് ഭയമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ Read More »

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: കുഴിമന്തിക്കട അടിച്ചു തകർച്ച സംഭവത്തിൽ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് സി.പി.ഒ കെ.എസ് ജോസഫിനെതിരെയാണ് നടപടി. വലിയ ചുടുകാടിന് സമീപമുള്ള അഹാലനെന്ന ഹോട്ടലാണ് ജോസഫ് കഴിഞ്ഞദിവസം അടിച്ചു തകർത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് മന് ഭക്ഷ്യവിഷബാധ ഏറ്റുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവ സമയത്ത് ജോസഫ് മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കേസിൽ ആലപ്പുഴ ജില്ലാ മേധാവി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും.

തിരുവനന്തപുരത്ത് മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മകൾ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു.

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലണ്ടറിന്‍റെ വില കുറച്ചു

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില കുറച്ചു. സിലണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് പുതിയ നിരക്ക്. ഗാർഹികാവശ്യങ്ങൾക്കുള്ള സിലണ്ടറിന്‍റെ വില നിലവിൽ കുറച്ചിട്ടില്ല.

പത്തനംതിട്ടയിൽ വീട്ടിൽ ക‍യറി ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മാല പിടിച്ചുപറിച്ചു: 2 യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാലപിടിച്ചു പറിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കലഞ്ഞൂർ കഞ്ചോട് ഭാഗത്ത് തങ്കമ്മയുടെ(78) വീട്ടിലാണ് പ്രതികൾ അതിക്രമിച്ച് കയറി ഒന്നരപവൻ തൂക്കമുള്ള സ്വർണമാല കവർന്നത്. ഇതുമായി ബന്ധപ്പെട്ട് കലഞ്ഞൂർ പുത്തൻവീട്ടിൽ അനൂപ്(22), ചെളിക്കുഴി കുന്നിട നെല്ലിവിളയിൽ ഗോകുൽകുമാർ(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശക്തമായ മഴ പെയ്യുന്നതിനിടെ വീടിന്‍റെ വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച പ്രതികൾ ഭീഷണിപ്പെടുത്തി മാല കവരുകയായിരുന്നു. പ്രതിയായ അനൂപിനെതിരെ വിവിധ …

പത്തനംതിട്ടയിൽ വീട്ടിൽ ക‍യറി ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മാല പിടിച്ചുപറിച്ചു: 2 യുവാക്കൾ അറസ്റ്റിൽ Read More »

81ാം വിവാഹവാർഷികം ആഘോഷിച്ച് 103കാരനും 98കാരിയും; പുതുതലമുറ പാഠമാക്കണം ഇവരുടെ ദാമ്പത്യം

കട്ടപ്പന: പുതുതലമുറിയിൽ സന്തുഷ്ട ദാമ്പത്യമെന്നത് വിരളമാകുമ്പോൾ 81-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് 103 വയസുള്ള ഇരട്ടയാർ നാങ്കുതൊട്ടി പി.വി. ആന്റണി എന്ന പാപ്പച്ചനും 98 വയസുള്ള ഭാര്യ ക്ലാരമ്മയും. ചട്ടയും മുണ്ടുമണിഞ്ഞ് ഭർത്താവിന്റെ കൈപിടിച്ച് കുശലങ്ങൾ പറഞ്ഞ് ജീവിതവഴിയിൽ നടന്നു നീങ്ങുന്ന ക്ലാരമ്മയും പാപ്പച്ചനും നാട്ടുകാർക്ക് വേറിട്ട കാഴ്ചയാണ്. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ ഇരുവർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഉറ്റ സുഹൃത്തായിരുന്ന കൊല്ലംപറമ്പിൽ മത്തായിയുടെ ഭാര്യാസഹോദരിയായ പൊൻകുന്നം തൊമ്മിത്താഴത്ത് ക്ലാരമ്മയെ 1943 ഫെബ്രുവരി എട്ടിനാണ് പാപ്പച്ഛൻ ജീവിതസഖിയാക്കിയത്. …

81ാം വിവാഹവാർഷികം ആഘോഷിച്ച് 103കാരനും 98കാരിയും; പുതുതലമുറ പാഠമാക്കണം ഇവരുടെ ദാമ്പത്യം Read More »

സപ്ലൈകോയില്‍ സബ്സിഡി ഉല്പന്നങ്ങളുടെ വില വീണ്ടും കുറച്ചു

തിരുവനന്തപുരം: സപ്ലൈകോ വില്പന​ ശാലകളില്‍ സബ്സിഡി ഉല്പന്നങ്ങള്‍ക്ക് വീണ്ടും വില കുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള സബ്സിഡി ഉല്പന്നങ്ങള്‍ക്കാണ് സപ്ലൈകോയില്‍ വീണ്ടും വില കുറഞ്ഞത്. പുതിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. മുളകിന്‍റെ സബ്സിഡി വില അരക്കിലോയ്ക്ക് 78.75 രൂപയായാണ് പുതുക്കി നിശ്ചയിച്ചത്. 86.10 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്. വെളിച്ചെണ്ണ അര ലിറ്ററിന് സബ്സിഡി ഉൾപ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. 152.25 രൂപയാണ് നിലവിലുണ്ടായിരുന്ന വില. അഞ്ച് ശതമാനം ജി.എസ്‌.ടി ഉള്‍പ്പെടെയാണ് വില. മുളകിന് …

സപ്ലൈകോയില്‍ സബ്സിഡി ഉല്പന്നങ്ങളുടെ വില വീണ്ടും കുറച്ചു Read More »

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ജൂൺ 5ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്‍റ് 12നും മൂന്നാം അലോട്ട്മെന്‍റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാം ഘട്ട അലോട്ട്മെ​ന്‍റുകൾക്ക് ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. എയ്ഡഡ് ഹയർസെക്കൻഡറി(വൊക്കേഷണൽ) സ്കൂളുകളിലെ മാനേജ്മെ​ന്‍റ്​ ക്വാട്ട(20 ശതമാനം സീറ്റ്) പ്രവേശനം അതത് മാനേജ്മെന്‍റുകളാണ് നടത്തുന്നത്. അതിന് അതത് സ്കൂളുകളിൽ പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം. ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷവും അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് …

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ജൂൺ 5ന് Read More »

ഇടുക്കിയിൽ ഉരുൾപൊട്ടൽ, കക്കയത്ത് മണ്ണിടിച്ചിൽ

ഇടുക്കി: പൂച്ചപ്രയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീടിനുള്ളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചുവെന്നാണ് വിവരം. അതേസമയം ബാലുശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28ആം മൈലിൽ പേരിയ മലയിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടായി. ഇന്നലെ വൈകിട്ടാണ് സംഭവം. കോഴി ഫാം തകരുകയും അമ്പതോളം കവുങ്ങൾ നശിച്ചു. തൃശൂരിലുണ്ടായ മഴയിൽ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിതായാണ് വിവരം. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്: എയർഹോസ്റ്റസിനെ നിയോ​ഗിച്ചത് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ, പ്രതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വിഴി സ്വർണക്കടത്തിയ എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരൻ പിചിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. 10 വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയാണ് സുഹൈൽ. സ്വർണക്കടത്ത് കേസിൽ പിടിയിലായ എയർഹോസ്റ്റസ് സുരഭിയെ സ്വർണം കടത്താൻ നിയോ​ഗിച്ചത് സുഹൈലാണെന്നും ഡി.ആർ.ഐ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ പല തവണകളായി 20 കിലോയോളം സ്വർണം കടത്തിയതായാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. …

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്: എയർഹോസ്റ്റസിനെ നിയോ​ഗിച്ചത് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ, പ്രതി അറസ്റ്റിൽ Read More »

മത്സര ഓട്ടം വേണ്ടെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: യാത്രക്കാരെ പേടിപ്പിക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങ് വേണ്ടെന്നും സ്വകാര്യ ബസുകളോട് മത്സരിക്കേണ്ടെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് ആഹ്വാനം ചെയ്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസുകളുമായും ഇരുചക്ര വാഹനങ്ങളുമായുള്ള മത്സരം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓവര്‍ സ്പീഡ് ചെയ്യാതെയും വളരെ ശ്രദ്ധയോടും വാഹനം ഓടിച്ചാലും കൃത്യമായ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ റോഡുകളുടെ പരിമിതികള്‍ മനസിലാക്കി കൊണ്ട് ചെറിയ വാഹനങ്ങള്‍ വരുമ്പോള്‍ അവരെ പോകാന്‍ അനുവദിക്കുക. സ്‌കൂട്ടറിലും ബൈക്കുകളിലും കാറുകളിലും …

മത്സര ഓട്ടം വേണ്ടെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ Read More »

ചക്രവാതച്ചുഴി; സംസ്ഥാനത്ത് 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കേരളത്തീരത്തിന് അരികെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. രാത്രി മഴ ശക്തമായതോടെ മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയർന്നു. മീനച്ചിലാറിന്‍റെയും മണിമലയാറിന്‍റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മലങ്കര ഡാമിന്‍റെ നാല് ഷട്ടറുകൾ രണ്ട് മീറ്റർ വീതും ഉയർത്തും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കൊങ്കൺ പാതയിൽ ഒക്ടോബര്‍ 31 വരെ ട്രെയ്ൻ സമയത്തിൽ മാറ്റം, ജൂണ്‍ 10ന് നിലവില്‍ വരും

തിരുവനന്തപുരം: കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്ന ട്രെയ്നുകളുടെ മണ്‍സൂണ്‍ സമയമാറ്റം ജൂണ്‍ പത്തിന് നിലവില്‍ വരും. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം നിലവിലുണ്ടാവുക. മണ്‍സൂണ്‍ സീസണില്‍ ട്രെയിനുകളുടെ സുരക്ഷിതവും സുഗമവുമായ സര്‍വീസ് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് മാറ്റം. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ പുതിയ സമയക്രമം അനുസരിച്ച് റെയില്‍വേ സ്റ്റേഷനുകളിലെത്തണമെന്ന് റെയില്‍വേ അറിയിച്ചു. രാവിലെ 5.15ന് പുറപ്പെടുന്ന എറണാകുളം ജങ്ഷന്‍-പൂനെ ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് (22149), എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (22655) തുടങ്ങിയ ട്രെയ്നുകള്‍ പുലര്‍ച്ചെ 2.15നാകും …

കൊങ്കൺ പാതയിൽ ഒക്ടോബര്‍ 31 വരെ ട്രെയ്ൻ സമയത്തിൽ മാറ്റം, ജൂണ്‍ 10ന് നിലവില്‍ വരും Read More »

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിൽ; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിതരണം ഉടൻ തന്നെ പൂർത്തിയാക്കു​ന്ന​തിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.​ സർക്കാർ വിഭാഗത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളുള്ള എൽ.പി സ്കൂൾ, ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ.പി സ്കൂൾ, ഒന്ന് മുതൽ ഏഴ് വരെയുള്ള യു.പി സ്കൂൾ, അഞ്ച് മുതൽ ഏഴ് വരെയുള്ള യു.പി സ്കൂൾ, ഒന്ന് മുതൽ നാല് വരെയുള്ള എയിഡഡ് എൽ.പി സ്കൂൾ എന്നിവയിൽ കൈത്തറി …

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിൽ; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി Read More »

ഇടവെട്ടി പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് 50 ശതമാനം നിരക്കിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

തൊടുപുഴ: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ ഇടവെട്ടി പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് 50 ശതമാനം നിരക്കിൽ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. പ്രണവം ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ നിർവ്വഹിച്ചു. ലൈബ്രറി അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി 125 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.

പോലീസിന് നേരെ കുരുമുളകു പൊടി എറിഞ്ഞ് കഞ്ചാവ് വിൽപ്പനക്കാർ രക്ഷപ്പെട്ട സംഭവം; പ്രതികൾ പിടിയിൽ

തൊടുപുഴ: കഞ്ചാവ് കൈമാറുന്ന വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഉദ്യോഗസ്‌ഥരുടെ നേരെ കുരുമുളകു പൊടി എറിഞ്ഞ് രക്ഷപ്പെട്ട പ്രതികളെ ഡിവൈഎസ്‌പിയുടെ സ്ക്വാഡ് ആലുവയിൽ നിന്ന് പിടികൂടി. ഇടവെട്ടി അന്തീനാട്ട് റംബുട്ടാൻ എന്നു വിളിക്കുന്ന അൻസിൽ(37), മുതലക്കോടം പഴുക്കാകുളം കോട്ടശേരിൽ ആരോമൽ(21) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ 21ന് രാത്രി മുതലക്കോടം പഴുക്കാക്കുളം റോഡിലാണ് പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നത്. രണ്ടു പേർ ചേർന്ന് വായനശാലയ്ക്ക് സമീപം റോഡിൽ കഞ്ചാവ് വിൽക്കുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് …

പോലീസിന് നേരെ കുരുമുളകു പൊടി എറിഞ്ഞ് കഞ്ചാവ് വിൽപ്പനക്കാർ രക്ഷപ്പെട്ട സംഭവം; പ്രതികൾ പിടിയിൽ Read More »