ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്സോ കേസിലും പീഡന കേസുകളിലും വിധി പറയുന്ന സെഷൻസ് കോടതികൾ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസുകൾ മെറിറ്റ് പരിശോധിച്ച ശേഷം ഇരകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പടുവിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിറക്കി. വിധിയുടെ പകർപ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു പോക്‌സോ കേസിൽ …