തൊടുപുഴ: ഇടുക്കി തൊടുപുഴ നിയോജകമണ്ഡലത്തിൽ എസ്.ഐ.ആർ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി ബൈക്ക് റാലി സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷന് സമീപത്ത് നിന്ന് ആരംഭിച്ച റാലി ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ, എസ്.ഐ.ആർ. പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഫോം വിതരണം ആദ്യമായി പൂർത്തിയാക്കിയത് തൊടുപുഴ മണ്ഡലത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡലത്തിലെ എല്ലാ ഉദ്യോഗസ്ഥരും എസ്.ഐ.ആർ. ജോലികളിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സബ് കളക്ടർ പറഞ്ഞു. റാലിയിൽ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഇടുക്കി തൊടുപുഴ നിയോജകമണ്ഡലത്തിൽ എസ്.ഐ.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ബൈക്ക് റാലി





