Timely news thodupuzha

logo

ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അർഹതപ്പെട്ട തുക തിരികെ നൽകുമെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് വിമാനനിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. എന്നാൽ അതിനു ശേഷവും പല വിമാനക്കമ്പനികളും ഉയർന്ന ടിക്കറ്റ് ചാർജ് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇപ്പോൾ ഉയർന്ന‌‌ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അർഹതപ്പെട്ട തുക തിരികെ നൽകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എയർ ഇന്ത്യ. ഉത്തരവിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് അധിക തുക തിരിച്ചു നൽകുക.

എയർ ഇന്ത്യ എക്പ്രസ് പുതിയ നിയന്ത്രണം‌ പൂർണമായും നടപ്പാക്കിയതായി എയർ ഇന്ത്യ‌ ഗ്രൂപ്പ് തിങ്കളാഴ്ച പുലർച്ചെ അറിയിച്ചു. എയർ ഇന്ത്യ ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ചില തേർഡ് പാർട്ടി സിസ്റ്റങ്ങളെ ആശ്രയിക്കുന്നതുകൊണ്ടാണ് കാലതാമസമുണ്ടായതെന്ന് കമ്പനി അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് സർക്കാർ ഉത്തരവിറങ്ങിയത്. വെബ്സൈറ്റിലും തേർഡ് പാർട്ടി പോർട്ടലുകളിലും ഘട്ടം ഘട്ടമായാണ് നിരക്കിൽ വ്യത്യാസം വരുത്തിയത്.

ശനിയാഴ്ച മുതൽ‌ നിരക്ക് നിയന്ത്രണം നടപ്പാക്കുന്നതുവരെ ഉയർന്ന അടിസ്ഥാനനിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അധിക തുക തിരിച്ചു നൽകുമെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കി. ‌‌2020ൽ കോവിഡ് കാലത്തിനു ശേഷം ആദ്യമായാണ് കേന്ദ്രം വിമാനടിക്കറ്റിന് പരിധി നിശ്ചയിക്കുന്നത്. ഫ്ലൈറ്റ് ദൂരമനുസരിച്ചാണ് നോൺ – സ്റ്റോപ്പ് ഇക്കോണമി ക്ലാസിലെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തര സർവീസിന് പരമാവധി 18,000 രൂപയിൽ കൂടുതൽ അടിസ്ഥാനനിരക്കായി ഈടാക്കാൻ പാടില്ല. 500 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് 7,500 രൂപയാണ് പരിധി. ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ കമ്പനികൾ നിരക്ക് കുത്തനെ വർധിപ്പിച്ചതോടെയാണ് സർക്കാർ നിയന്ത്രണാധികാരങ്ങൾ പ്രയോഗിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *