Timely news thodupuzha

logo

ബിവറേജസ് ഔട്ട്‌ലെറ്റിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

കൊച്ചി: ബിവറേജസ് കോർപ്പറേഷൻറെ ഔട്ട്ലെറ്റിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. നെടുമ്പാശേരി അത്താണി കോട്ടായിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലായിരുന്നു പരിശോധന. ശനിയാഴ്ച രാത്രി ആരംഭിച്ച പരിശോധന ഞായറാഴ്ച രാവിലെ വരെ നീണ്ടു. പരിശോധനയിൽ ബിവറേജസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽ പെടാത്ത 80,150 രൂപയും വാഹനത്തിൽ നിന്ന് ബില്ലോ മറ്റ് രേഖകളോ ഇല്ലാത്ത മദ്യവും കണ്ടെത്തി. മാത്രമല്ല ഔട്ട്‌ലെറ്റിലെ 2 ജീവനക്കാരെ മദ്യപിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരെ മെഡിക്കൽ പരിശോധയ്ക്ക് വിധേയമാക്കി. ഔട്ട്ലെറ്റിൽ വിദേശ മദ്യ കമ്പനികളുടെ ഏജൻറുമാർ അവരുടെ ബ്രാൻഡിൻറെ വിൽപ്പനയിൽ വർധനയുണ്ടാക്കുന്നതിന് വേണ്ടി ബിവറേജസിലെ ജീവനക്കാർക്ക് കൈക്കൂലിയായി പണം നൽകാറുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.

Leave a Comment

Your email address will not be published. Required fields are marked *