Timely news thodupuzha

സുപ്രീം കോടതിയിൽ ആൻ്റണി രാജുവിന് തിരിച്ചടി

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആൻ്റണി രാജുവിൻ്റെ അപ്പീൽ തള്ളി സുപ്രീം കോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന ആവശ്യം ഹൈക്കോടതി തളഅളിയതതോടെയാണ് ആൻറണി രാജു അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ആൻറണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വർഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ഇതിനെതിരേയാണ് ആൻറണി രാജുവിനെ അപ്പീൽ. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം ആൻറണി രാജുവിന് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമായിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *