Timely news thodupuzha

logo

ബി.ജെ.പിയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഞായറാഴ്ച ഛത്രപതി സംഭാജി നഗറിൽ എം.വി.എയുടെ ഒരു റാലിയിൽ സംസാരിക്കുകയവെയാണ് ബിജെപിയെ കടന്നാക്രമിച്ചത്. തന്റെ പിതാവ് ബാൽ താക്കറെയുമായി ബന്ധപ്പെട്ട തന്റെ വ്യക്തിത്വം മോഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അതിന് ശേഷം ബി.ജെ.പി നിലനിൽക്കില്ലെന്നും റാലിയിൽ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി എന്റെ പിതാവിനെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. അവർക്ക് ധൈര്യമുണ്ടെങ്കിൽ അവർ നരേന്ദ്ര മോദിക്കൊപ്പം മഹാരാഷ്ട്രയിലേക്ക് വരണം,തിരഞ്ഞെടുപ്പിനെ നേരിടണം,വോട്ടെടുപ്പിന് ശേഷം ബിജെപി നിലനിൽക്കില്ലെന്നും,താക്കറെ പറഞ്ഞു

ലോക്‌സഭയിൽ നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെയും പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ നടപടിയെയും പരാമർശിച്ച് ഉദ്ധവ് പറഞ്ഞു, “പ്രധാനമന്ത്രി മോദിയോട് എന്തെങ്കിലും പറഞ്ഞാൽ, ഒബിസി വിഭാഗത്തെ അവഹേളിച്ചു എന്ന് വരുത്തി തീർക്കാൻ ഇവർ ശ്രമം നടത്തുന്നു.വളരെ ആസൂത്രിതമായ ശ്രമങ്ങൾ ആണിതൊക്കെ.ഒപ്പം തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയും പറയുന്നു.

അപ്പോൾ നമ്മുടെ പ്രതിച്ഛായയുടെ കാര്യമോ? പ്രതിപക്ഷ നേതാക്കളെ മർദിക്കുകയും റെയ്ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് അഴിമതിക്കാരെ മുഴുവനും ബിജെപി അവരുടെ പാർട്ടിയിലേക്ക് എടുത്തു.ഇപ്പോൾ പ്രതിപക്ഷ നിര മുഴുവനും ക്ലീനാണ് എന്നിട്ട് ഇവർ പറയുന്നതെന്താ അഴിമതി രഹിത പാർട്ടി, കഷ്ട്ട‌മെന്നും,”അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *