ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വിശുദ്ധവാരമായി കൊണ്ടാടുന്ന ഈ ആഴ്ച്ചയിൽ പെസഹ വ്യാഴാഴ്ച്ച സഭ സമ്മേളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി ലോക്സഭ സീക്കർക്ക് കത്തു നൽകി. വിശ്വാസികൾക്ക് സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ശരിയല്ലെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബെന്നി ബഹന്നാൻ കത്തിൽ ആവശ്യപ്പെടുന്നു.
ഫെസ്റ്റിവൽ സീസണിലെ ടിക്കറ്റ് നിരക്ക് വർധന സാധാരണക്കാരുടെ യാത്രയെ ബാധിക്കുന്നുണ്ട്. ഫെസ്റ്റിവൽ സീസൺ മുന്നിൽകണ്ട് അമിത തുക ഈടാക്കുന്ന എയർലൈൻസുകളെ നിയന്ത്രിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്തു സഭാ നടപടികൾ നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.