തൊടുപുഴ: ഹെഡ് പോസ്റ്റ് ഓഫീസ് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ തൊടുപുഴ മുണ്ടേക്കല്ല് മൂലക്കാട്ട് വീട്ടിൽ എം.എ കരുണാകരന്റെ ഭാര്യ തൊടുപുഴ ഗേൾസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ടീച്ചർ,പി .എ .പൊന്നമ്മ(78) നിര്യാതയായി. നെയ്യശ്ശേരി പാലിയത്ത് കുടുംബാംഗമാണ്. ഭൗതിക ശരീരം നാളെ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ബിന്ദു, അമ്പിളി, അഭിലാഷ്( സോഫ്റ്റ്വെയർ എഞ്ചിനീയർ, യു .എസ്). മരുമക്കൾ: ജഗദീശ് കുമാർ ബി(റിട്ടയേർഡ് ഓവർസീയർ, ഇറിഗേഷൻ, കൂത്താട്ടുകുളം), വി.കെ.വിജയൻ(റിട്ടയേർഡ് സെക്രട്ടറി, ഗവ.സെർവ്വന്റസ് സഹകരണ സംഘം മൂവാറ്റുപുഴ), നീതു(സോഫ്റ്റ്വെയർ എഞ്ചിനീയർ, യു.എസ്).