കേരള അറബിക് മുൻഷീസ് അസോസിയേഷൻ കെ. എ. എം. എ ) സംസ്ഥാന നേതൃപഠന ക്യാമ്പ് മൂന്നാർ ശിക്ഷക് സദനിൽ മെയ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും.മെയ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 30ന് പതാക ഉയർത്തും. മൂന്നുമണിക്ക് ദേവികുളം മുൻ എംഎൽഎ എ കെ മണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഇടുക്കി വിദ്യാഭ്യാസ ഡയറക്ടർ ബിന്ദു കെ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 4 മണിക്ക് അൻവർ ദേശമംഗലം പഠന ക്ലാസിന് നേതൃത്വം നൽകും.
മെയ് രണ്ടാം തീയതി രാവിലെ 9 മണിക്ക് അറബി അധ്യാപകരും പൊതുബോധവും എന്ന വിഷയത്തിൽ എസ് ഹിഷാമുദ്ദീൻ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സമാപന സെക്ഷൻ മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവ്യാ കണ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.