ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞു കയറ്റശ്രമം തകർത്ത് സൈന്യം. അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ പിടികൂടി. ഇവരിൽ നിന്ന് ആയുധശേഖരം പിടിച്ചെടുത്തുവെന്നും സൈനിക വക്താവ് വ്യക്തമാക്കി.
10 കിലോ വരുന്ന സ്ഫോടക വസ്തുക്കൾ, ആറു ഗ്രനേഡ്, രണ്ട് പിസ്റ്റളുകൾ, എകെ അസോൾട്ട് റൈഫിൾ എന്നിവയ്ക്കു പുറമേ 20 പാക്കറ്റ് ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികനും ഒരു ഭീകരനും പരിക്കേറ്റിട്ടുണ്ട്.
അതിർത്തിയിലെ കനത്ത മഴയുടെ മറവിൽ നുഴഞ്ഞുകയറാനായിരുന്നു ഭീകരരുടെ ശ്രമം. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നുഴഞ്ഞുകയറ്റം കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് അന്വേഷണം തുടരുകയാണ്.
മൊഹമ്മദ് ഫാറൂഖ്(26), മൊഹമ്മദ് സുബൈർ (22), മൊഹമ്മദ് റിയാസ്(23) എന്നിവരാണ് പിടിയിലായിരിക്കുന്നത്.