മുട്ടം: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുട്ടം സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ജോസിൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി സുജി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പർ റെജി ഗോപി, രക്ഷാധികാരികളായ അപ്പച്ചൻ ചാരക്കുന്നത്ത്, ജോർജ് മുഞ്ഞനാടൻ, ഡോ: കെ എം അൻവർ എന്നിവർ സംസാരിച്ചു.ലോറൻസ് മാത്യു, സുധീഷ് പി ഡി,സിജോ കളരിക്കൻ, ജോയൽ.കെ.ടോം എന്നിവർ വർഗീയ വിരുദ്ധ കവിതകൾ അവതരിപ്പിച്ചു. മുട്ടത്തെ കലാകാരൻ അജയൻ താന്നിക്കാമറ്റം ലൈവായി വർഗീയ വിരുദ്ധ ചിത്രരചന നടത്തി. ബിനു.കെ.ജെ, റൂബിൾ മാത്യു, ജോളി.കെ.ജെ, ജോർജ്.വി.സി, നിതിൻ ചാരക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി.