പാറത്തോട് :സഹപാഠിയ്ക്ക് ഒരു സ്നേഹവീട് എന്ന പദ്ധതിയുടെ ഭാഗമായി
പാറത്തോട് സെൻറ് ജോർജ് ഹൈസ്കൂൾ എസ്പിസി യൂണിറ്റും സെൻറ് ജോർജ് എൽ പി സ്കൂളും ചേർന്ന് നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽദാനം ഇടുക്കി ജില്ലാ പോലീസ് മേധാവി വി .യു. കുര്യാക്കോസ് ഐപിഎസ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ സെബാസ്റ്റ്യൻ കൊച്ചുപുര അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ അനുഗ്രഹപ്രഭാഷണം നടത്തി. എസ്പിസി ഇടുക്കി DNO മാത്യു ജോർജ്, ഇടുക്കി ADNO സുരേഷ് ബാബു, പിടിഎ പ്രസിഡൻ്റുമാരായ ഷാജി കെ എം റെജി നൈനാൻ ,S PC PTA പ്രസിഡൻ്റ് ആൻ്റണി ജയിംസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷാജി’ ജോസഫ് ,എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ജിലു മാത്യു ,SPC CPO അർച്ചന തോമസ് എന്നിവർ പ്രസംഗിച്ചു.
പാറത്തോടിൽ സ്നേഹ വീടിൻ്റെ താക്കോൽദാനം വി. യു. കുര്യാക്കോസ് നിർവഹിച്ചു .
