തൊടുപുഴ: പ്രേം നസീര്‍ സുഹൃത്‌സമിതിയുടെ ആഭിമുഖ്യത്തില്‍ നിത്യഹരിതം-97 എന്ന പേരില്‍ പ്രേംനസീറിന്റെ 97-ാമതു ജന്മദിനവാര്‍ഷികവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണവും നടത്തി. ഇഎപി ഹാളില്‍ നടന്ന യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനംചെയ്തു. തൊടുപുഴ ചാപ്റ്റര്‍ പ്രസിഡന്റ് വിജയകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രേംനസീര്‍ രാഷ്ട്രീയ കര്‍മശ്രേഷ്ഠ പുരസ്‌കാരം മന്ത്രി റോഷി അഗസ്റ്റിന് ഡെപ്യൂട്ടി സ്പീക്കര്‍ സമ്മാനിച്ചു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പ്രശസ്തി പത്രങ്ങളും വിദ്യാഭ്യാസ ഉപഹാരങ്ങളും കൈമാറി. സംസ്ഥാനത്തെ മികച്ച പ്രസ് ക്ലബിനുള്ള പുരസ്‌കാരം ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ്, സെക്രട്ടറി ജെയ്‌സ് വാട്ടപ്പള്ളി, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. നിഷാന്ത് സാഗര്‍ (ചലച്ചിത്ര ശ്രേഷ്ഠ), റഫീക്ക് ചൊക്ലി (നവാഗത പ്രതിഭ), പി.ഗോപീകൃഷ്ണന്‍ നായര്‍ (സാമൂഹ്യ സേവനം), ഷിജു മോഹന്‍ (സമഗ്ര സംഭാവന വിദ്യാഭ്യാസ ശ്രേഷ്ഠ), മുതലക്കോടം ഹോളി ഫാമിലി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍ (ആതുര സേവന ശ്രേഷ്ഠ), ജോസുകുട്ടി മഠത്തില്‍ (ചലച്ചിത്ര സമഗ്ര സംഭാവന), മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി (സാംസ്‌കാരിക കലാകേന്ദ്ര പുരസ്‌കാരം), മണികണ്ഠന്‍ പെരുമ്പടപ്പ് (ചലച്ചിത്ര സംഗീത ശ്രേഷ്ഠ), ആര്‍.തങ്കരാജ് (സമഗ്ര സംഭാവന ടിവി), അജിത് കൂത്താട്ടുകുളം, ദേവിക (കലാപ്രതിഭ) എന്നിവര്‍ക്ക് അവാര്‍ഡുകളും പ്രശസ്തി പത്രവും സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, സെക്രട്ടറി സന്തോഷ് മാത്യു, രക്ഷാധികാരി ഹരിലാല്‍, ട്രഷറര്‍ സന്ധ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രേംനസീര്‍ ജന്മദിന വാര്‍ഷികവുംപുരസ്‌കാര സമര്‍പ്പണവും നടത്തി.
