
കരിങ്കുന്നം: കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് വികസനകാരൃ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാനായി കേരള കോൺഗ്രസിലെ ബേബിച്ചൻ കൊച്ചു കരൂർ തിരഞ്ഞെടുക്കപ്പെട്ടു . ഇദ്ദേഹം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പിൽ ഒന്നാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും കേരള കോൺസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻ്റൂമായ ജിമ്മി മറ്റത്തിപ്പാറയെയാണ് പരാജയപ്പെടുത്തിയത്.


ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി കോൺഗ്രസിലെ ഷീബ ജോണും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി കേരള കോൺഗ്രസിലെ സ്വപ്ന മുല്ലക്കരിയും തിരഞ്ഞെടുക്കപ്പെട്ടു