Timely news thodupuzha

logo

തൊഴിലുറപ്പ്‌ പദ്ധതിയിലെ പരിഷ്‌കാരങ്ങൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുവെന്ന്‌ ബൃന്ദ കാരാട്ട്‌, മന്ത്രിക്ക് കത്തയച്ചു

ന്യൂഡൽഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്‌കാരങ്ങൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി സി.പി.ഐ(എം) പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഗ്രാമവികസന മന്ത്രി ഗിരിരാജ്‌ സിങ്ങിന്‌ കത്തയച്ചു. നടപ്പ്‌ സാമ്പത്തികവർഷം അനുവദിച്ച തുകയിൽ 91 ശതമാനവും ചെലവിട്ടതായി മന്ത്രാലയം വെബ്‌സൈറ്റിൽ കാണിക്കുന്നു.

എന്നാൽ, ശരാശരി 35.4 തൊഴിൽദിനമാണ്‌ ലഭിച്ചത്‌. തൊഴിലിടങ്ങളിൽ നിന്ന്‌ ഓൺലൈനിൽ ഹാജർ രേഖപ്പെടുത്തണമെന്ന സംവിധാനം വന്നതും തൊഴിലാളികൾക്ക്‌ പ്രതികൂലമായി.

ആദിവാസി മേഖലകളിൽ ഇന്റർനെറ്റ്‌ ലഭ്യത വളരെ മോശം അവസ്ഥയിലാണ്‌. പലപ്പോഴും ഹാജർ രേഖപ്പെടുത്താൻ കഴിയാതെ ശമ്പളം മുടങ്ങുന്നു. 26 കോടി തൊഴിലാളികളിൽ 41.1 ശതമാനത്തിനും ഇത്തരം അക്കൗണ്ടുകളില്ല. ആധാർ ബന്ധിത അക്കൗണ്ടുകൾ വേണമെന്ന്‌ സർക്കാർ നിഷ്‌കർഷിക്കുന്നില്ലെന്ന്‌ വിശദീകരിക്കുമ്പോൾ തന്നെയാണ്‌ ഈ സ്ഥിതി.

Leave a Comment

Your email address will not be published. Required fields are marked *