Timely news thodupuzha

logo

അസമിൽ വെള്ളപ്പൊക്കം, മോറിഗാവ് ജില്ലയിലെ 100ലധികം ​ഗ്രാമങ്ങൾ ദുരിതത്തിൽ, 3059 ഹെക്‌ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലായി

ദിസ്പൂർ: അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. പ്രളയ സമാന സാഹചര്യമാണ് അസമിൽ നിലനിൽക്കുന്നതെന്ന് റിപ്പോർട്ട്. മോറിഗാവ് ജില്ലയിലാണ് സ്ഥിതി കൂടുതൽ രൂക്ഷമായി തുടരുന്നത്. ജില്ലയിലെ 100ലധികം ​ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 3059 ഹെക്‌ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് 22000 ഹെക്ടറിലെ കൃഷി നശിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

Leave a Comment

Your email address will not be published. Required fields are marked *