തിരുവല്ല: പരുമലയിൽ ഓണാഘോഷ പരിപാടിക്കിടെ യുവതിയെ കടന്നുപിടിച്ചെന്ന കേസിൽ അറുപതുകാരൻ അറസ്റ്റിൽ. പരുമല പ്ലാമൂട്ടിൽ വീട്ടിൽ പി.കെ.സാബുവാണ് അറസ്റ്റിലായത്. പരുമല സെയ്ന്‍റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിക്കിടെ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. യുവതി ബഹളം വെച്ചതിനെ തുടർന്ന് സംഘാടകർ സാബുവിനെ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.