Timely news thodupuzha

logo

അദാനി ഗ്രൂപ്പിന് 32,000 കോടി രൂപയുടെ കൊള്ളലാഭം, അന്വേഷണത്തിന്‌ ഉത്തരവിടാത്തതിനെ കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കണം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില പെരുപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ്‌ 32,000 കോടി രൂപയുടെ കൊള്ളലാഭം നേടിയതിനെക്കുറിച്ച്‌ എന്തുകൊണ്ടാണ്‌ അന്വേഷണത്തിന്‌ ഉത്തരവിടാത്തതെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി.

പ്രധാനമന്ത്രിയുടെ സംരക്ഷണമില്ലാതെ ഇത്തരമൊരു തട്ടിപ്പ്‌ സാധ്യമല്ല. വിഷയത്തിൽ അന്വേഷണം നടത്താൻ പ്രധാനമന്ത്രി തയ്യാറാകണം. ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തികകാര്യ മാധ്യമമായ ‘ദി ഫിനാൻഷ്യൽ ടൈംസാണ്‌’ തട്ടിപ്പ്‌ പുറത്തു കൊണ്ടുവന്നത്‌. ഇന്ത്യൻ മാധ്യമങ്ങൾ ഇത്‌ മൂടിവച്ചു.

ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില പെരുപ്പിച്ചുകാട്ടിയതോടെ രാജ്യത്ത്‌ വൈദ്യുതി വില ഉയർന്നു. അദാനിയുടെ കൊള്ളലാഭത്തിന്റെ ഭാരമത്രയും രാജ്യത്തെ ജനം വഹിക്കേണ്ടിവന്നു. ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിന്റെ കൃത്രിമത്വങ്ങൾ വിശദമാക്കിയുള്ള ഹിൻഡൻബർഗ്‌ റിപ്പോർട്ടിലും അന്വേഷണമില്ല. കേന്ദ്രത്തിൽ അധികാരം മാറുമ്പോൾ ഈ ആക്ഷേപങ്ങളെല്ലാം വിശദമായി അന്വേഷിക്കുമെന്നും- രാഹുൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *