ഇടുക്കി: ബാലഗ്രാമിൽ ആഹ്‌ളാദ പ്രകടനങ്ങൾക്ക് ശേഷം ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യു.ഡി.എഫ് പ്രവർത്തകരെ എൽ.ഡി.എഫ് പ്രവർത്തികർ ഹോട്ടലിൽ കയറി മർദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ചെങ്ങഴിക്കുന്നേൽ കുര്യാക്കോസ് കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


കസേര എടുത്ത് അടിക്കുകയും തൊഴിക്കുകയും തറയിൽ ഇട്ട് ചവിട്ടിയും പരിക്കേൽപ്പിച്ചു. ഭക്ഷണ പ്‌ളേറ്റും പൊട്ടിച്ചു. പാമ്പാടുംപാറ പഞ്ചായത്തിലെ വിയത്തെ തുടർന്ന് ആഹ്‌ളാദ പ്രകടനഗ നടത്തിയ ശേഷം യു.ഡി.എഫ് പ്രവർത്തകർ ശാരദ ഹോട്ടലിൽ ഭഷണം കഴിച്ചുകൊണ്ടിരിക്കെ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറി മർദിച്ചതായാണ് പരാതി. ഹോട്ടൽ ഉടമയെയും മർദിച്ചതായി പരാതിയിൽ പറയുന്നു.






