ഗോലഘട്ട്: അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. തീർഥാടകർ സഞ്ചരിച്ച ബസ് എതിർദിശിയിൽ വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗോലഘട്ട് ജില്ലയിലെ ബാലിജാനിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപടത്തിൽ മരിച്ച പത്തുപേരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. രണ്ടുപേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; അസമിൽ 12 മരണം






