Timely news thodupuzha

പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഡിസംബർ 7 മുതൽ 12 വരെ പോപ്പുലർ മിഷൻ ധ്യാനം സംഘടിപ്പിക്കും

തൊടുപുഴ: വ്യക്തികളുടെ മാനസാന്തരം, കുടുംബങ്ങളുടെ വിശുദ്ധീകരണം, ഇടവകയുടെ നവീകരണം തുടങ്ങിയ ലക്ഷ്യത്തോടെ പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഡിസംബർ 7 മുതൽ 12 വരെ പോപ്പുലർ മിഷൻ ധ്യാനം നടത്തും. വിൻസെൻഷ്യൻ വൈദികർ നേത്യത്വം നൽകും. പൊതുധ്വാനം, ഭവനസന്ദർശനം, ദിവ്യകാരുണ്യ ആരാധന, പരിഹാരപ്രദക്ഷിണം എന്നിവ ധ്യാനത്തിൻ്റെ ഭാ​ഗമായി ഉണ്ടായിരിക്കും.

ഏഴിന് ഉദ്ഘാടന ദിവസം രാവിലെ 5.15ന് വിവിധ കൂട്ടായ്മ കേന്ദ്രങ്ങളിൽ നിന്നും റാലികൾ പള്ളിയിൽ എത്തിച്ചേരും, വൈകിട്ട് 5.30ന് വിശുദ്ധ വിൻസെൻ്റ് ഡിപോളിൻ്റെ തിരുശേഷിപ്പിന് സ്വീകരണം. ആറിന് വിശുദ്ധ കുർബാന, ധ്യാനം ഉദ്ഘാടനം. എട്ടാം തീയതി രാവിലെ ആറിന് വിശുദ്ധ കുർബാന, ധ്യാനം, 8.30 മുതൽ ഭവന സന്ദർശനം, വൈകിട്ട് 5.50ന് റാലികൾ സെൻ്ററുകളിൽ എത്തിച്ചേരും, ആറിന് ധ്യാനം, പ്രാർത്ഥന. ഒമ്പതിന് അയൽപ്പക്കദിനത്തിൽ രാവിലെ ആറിന് വിശുദ്ധ കുർബാന, ധ്യാനം, 8.30 മുതൽ ഭവന സന്ദർശനം, വൈകിട്ട് 5.50ന് റാലികൾ സെൻ്ററുകളിൽ എത്തിച്ചേരും, ആറിന് ധ്യാനം, മരണാനുഭവ ശുശ്രൂഷ. 10ന് അനുരജ്ഞന ദിനത്തിൽ രാവിലെ ആറിന് വിശുദ്ധ കുർബാന, ധ്യാനം, ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകിട്ട് ആറ് വരെ വിശുദ്ധ കുംബസാരം വൈകിട്ട് 5.50ന് റാലികൾ സെൻ്ററുകളിൽ എത്തിച്ചേരും, ആറിന് ധ്യാനം, മാമ്മോദീസാവ്രതനവീകരണം. 11ന് വചനവായന ദിനത്തിൽ രാവിലെ ആറിന് വിശുദ്ധ കുർബാന, ധ്യാനം, ബൈബിൾ പ്രതിഷ്ഠ, വൈകിട്ട് 5.50ന് റാലികൾ സെൻ്ററുകളിൽ എത്തിച്ചേരും, ആറിന് ധ്യാനം, ദിവ്യകാരുണ്യ ആരാധന. 12ന് കുടുംബദിനത്തിൽ രാവിലെ ആറിന് വിശുദ്ധ കുർബാന, ധ്യാനം, വിവാഹവ്രത നവീകരണം, സ്നേഹവിരുന്ന്, വൈകിട്ട് 5.15ന് എല്ലാ സെന്ററുകളിൽ നിന്നും ഉള്ളവർ പന്നിമറ്റം പള്ളിയിൽ എത്തിച്ചേരും. 5.20ന് കൊടിയേറ്റ്, ലദ്ദീഞ്ഞ്, 5.45ന് പന്നിമറ്റം ടൗൺ ചുറ്റി പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും, ആറിന് സമാപന സന്ദേശം, 6.30ന് പരുശുദ്ധാത്മ അഭിഷേക ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.

ധ്യാനത്തിൽ പങ്കെടുത്ത് ആത്മീയ ഉണർവും ദൈവാനുഗ്രഹവും നേടുവാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി പള്ളി വികാരി ഫാ. ജേക്കബ് റാത്തപ്പിള്ളിൽ, ജനറൽ കൺവീനർ ബിനു ജോസഫ് അതിർത്തിമുക്കിൽ, സോജൻ സ്റ്റീഫൻ ഈന്തുംതോട്ടത്തിൽ, ഷിൻ്റോ ഐസക്ക് ഇടവഴിക്കൽ, ജോസ് വിൻ ജോസ് ചെമ്മലയിൽ എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *