തൊടുപുഴ: അടിമാലിയിലെ ഷെൽട്ടർ ഹോമിൽ നിന്നു തൊടുപുഴയിലെ നിർഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാണാതായ പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തിയ ശേഷം ഇടുക്കിയിലെ വൺ സ്റ്റോപ് സഖിസെൻ്ററിലാക്കി.
പെൺകുട്ടിയെ കൗൺസലിംഗിനു വിധേയമാക്കിയ ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി മെഡിക്കൽ പരിശോധനയും നടത്തിയ ശേഷമാണ് ഇടുക്കിയിലെ സെന്ററിലാക്കിയത്.
പെൺകുട്ടി മൂവാറ്റുപുഴ, കോലഞ്ചേരി തുടങ്ങിയ സ്ഥലങ്ങളി ൽ ക്ഷേത്രോത്സവ സ്ഥലത്തും മറ്റുമാണ് രണ്ടു ദിവസം തങ്ങിയ തെന്നാണ് വിവരമെന്നും കുട്ടി ക്ക് മറ്റു തരത്തിലുള്ള ഉപദ്രവമൊന്നും ഉണ്ടായിട്ടില്ലെന്നും പോലീ സ് പറഞ്ഞു.
പീഡനത്തിനിരയായ ശേഷം അടിമാലിയിലെ അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരിയായ പെൺകുട്ടിയെ ശനിയാഴ്ചയാണ് തൊടുപുഴ നഗരത്തിൽ നിന്ന് കാണാതായത്.
ഹൈറേഞ്ചിലെ ഒരു സ്‌കൂളിൽ എസ്.എസ്.എൽ.സി മോഡൽ പരീക്ഷയെഴുതിയ ശേഷം തൊടുപുഴയിലെ നിർഭയ സെന്ററിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനായി ഷെൽട്ടർ ഹോമിലെ വനിതാ ജീവനക്കാരിക്കൊപ്പം ബസിൽ തൊടുപുഴയിൽ എത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റാൻഡിൽ എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്ന് ജീവനക്കാരി തിരിച്ചറിഞ്ഞത്.
ഉടൻതന്നെ തൊടുപുഴ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിന് ശേഷം പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.