തൊടുപുഴ: ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ വിതരണം ചെയ്തു. ജില്ലയില്‍ നിന്നും പുരസ്‌ക്കാരങ്ങള്‍ നേടിയ ജോബി മാത്യു(ക്യാമറാമാന്‍), സ്റ്റില്‍ജു അര്‍ജുന്‍(സംഗീത സംവിധായകന്‍), ജയന്‍ തൊടുപുഴ(ഗാനരചയിതാവ്) എന്നിവര്‍ തൈക്കാട് ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സോന എസ് നായര്‍ അധ്യക്ഷത വഹിച്ചു.