Timely news thodupuzha

logo

കുന്നിമലയിൽ വീണ്ടും കാട്ടാനയാക്രമണം

ഇടുക്കി: ഓട്ടോറിക്ഷ ഡ്രൈവർ കൊല്ലപ്പെട്ട കുന്നിമലയിൽ വീണ്ടും കാട്ടാനയാക്രമണം. കാട്ടാനകൾ വീടിനു സമീപത്തെ ഷെഡ് തകർത്തു. കുന്നിമല ടോപ്പ് ഡിവിഷനിൽ പേച്ചിയമ്മാളിന്റെ വീടിന്റെ അടുക്കളയോടു ചേർന്നുള്ള ഷെഡാണ് കാട്ടാനകൾ തകർത്തത്.

ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. രണ്ടു പിടിയാനകളാണ് ഷെഡ് ഇടിച്ചു തകർത്തത്. സ്ഥലത്ത് നിലയുറപ്പിച്ച ആനകളെ നാട്ടുകാർ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വനം വകുപ്പിന്റെ ആർ.ആർ.റ്റി സംഘം സ്ഥലത്തെത്തിയാണ് ആനകളെ തുരത്തിയത്. ഇതേ സ്ഥലത്താണ് തിങ്കളാഴ്ച രാത്രിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ സുരേഷ്‌കുമാർ കൊല്ലപ്പെട്ടത്. പ്രദേശത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുക ആണ്.

അതേസമയം മൂന്നാറിൽ കാട്ടാനവ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ സുരേഷ്കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചവർക്ക് എതിരെ പോലീസ് കേസെടുത്തു. മൂന്നാറിൽ വഴി തടഞ്ഞ യു.ഡി.എഫ്, എൽ.ഡി.ഫ് പ്രവർത്തകർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *