മൂലമറ്റം.ടൂറിസ്റ്റ് വാഹനം മറിഞ്ഞ് അപകടം. കാഞ്ഞാർ പുള്ളിക്കാനം റോഡിൽ കൂവപ്പള്ളി എസ് വളവിൽ നിയന്ത്രണം വിട്ട് റോഡിൽ തന്നെ വാഹനം മറിഞ്ഞു. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത് .പെരുമ്പാവൂർ വടവുകോട് സ്വദേശികളായ അ ഗൻവാടി വർക്കർമാരും കുടുബവും കമ്പത്ത് പോയി തിരിച്ച് വരുമ്പോഴാണ് അപകടം .35 പേർ വണ്ടിയിൽ ഉണ്ടായിരുന്നു.ചെറിയ പരിക്കുകൾ മാത്രമാണ് ഉള്ളത് .പരിക്ക് ഗുരുതരമല്ല.കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലാക്കി.
തൊടുപുഴ മൂലമറ്റം റോഡിൽ നിരവധി ആംബുലൻസുകൾ പോയത് ആളുകളെ പരിഭ്രാന്തിയിലാക്കിയിരുന്നു .പരിക്കേറ്റവരെ കൊണ്ടുവരുന്നതിന് പോയതായിരുന്നു ഇവ .